ഗ്രൂപ്പ് എയില്‍ ഇനി തീര്‍ക്കാന്‍ പാകിസ്ഥാനും കൂടി മാത്രം; വനിതാ ഏഷ്യാ കപ്പില്‍ ശനിയാഴ്ച ആവേശപ്പോരാട്ടം; എവിടെ, എപ്പോള്‍ കാണാം? | Women's Asia Cup 2026: India W Predicted Playing 11 Against Pakistan W, When and Where to Watch Malayalam news - Malayalam Tv9

IND W vs PAK W: ഗ്രൂപ്പ് എയില്‍ ഇനി തീര്‍ക്കാന്‍ പാകിസ്ഥാനും കൂടി മാത്രം; വനിതാ ഏഷ്യാ കപ്പില്‍ ശനിയാഴ്ച ആവേശപ്പോരാട്ടം; എവിടെ, എപ്പോള്‍ കാണാം?

Published: 

04 Sep 2026 | 07:06 PM

India W vs Pakistan W: പാകിസ്ഥാനെയും തോല്‍പിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണാധിപത്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നാമതാണ്. ഒരു മത്സരം മാത്രം കളിച്ച പാകിസ്ഥാന്‍ ആ മത്സരത്തില്‍ ജയിച്ചിരുന്നു. പാകിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ രണ്ടാമതാണ്.

1 / 5
വനിതാ ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ തോല്‍പിച്ചിരുന്നു. രണ്ടാമത്തേതില്‍ ഹോങ്കോങിനെയും തകര്‍ത്തു (Image Credit Source: Indian Cricket Team Facebook).

2 / 5
ശനിയാഴ്ച പാകിസ്ഥാനെയും തോല്‍പിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണാധിപത്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഒന്നാമതാണ്. ഒരു മത്സരം മാത്രം കളിച്ച പാകിസ്ഥാന്‍ ആ മത്സരത്തില്‍ ജയിച്ചിരുന്നു. പാകിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ രണ്ടാമതാണ്.

3 / 5
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ പാകിസ്ഥാനെതിരെയും നിലനിര്‍ത്താനാണ് സാധ്യത. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ പരിശോധിക്കാം.  സ്മൃതി മന്ദാനയും, ഷഫാലി വര്‍മയും നാളെയും ഓപ്പണര്‍മാരായി തുടരും. സ്മൃതി ഹോങ്കോങിനെതിരെ സെഞ്ചുറി നേടിയിരുന്നു.

4 / 5
വണ്‍ ഡൗണായി പ്രതിക റാവലെത്തും. ഹോങ്കോങിനെതിരെയും തായ്‌ലന്‍ഡിനെതിരെയും പ്രതിക നിരാശപ്പെടുത്തിയിരുന്നു. എങ്കിലും പാകിസ്ഥാനെതിരെയും കളിക്കാനാണ് സാധ്യത. പരിക്കേറ്റ ജെമിമ റോഡ്രിഗസിന് പകരമാണ് പ്രതിക സ്‌ക്വാഡിലെത്തിയത്.

5 / 5
തുടര്‍ന്നുള്ള പൊസിഷനുകളില്‍ റിച്ച ഘോഷ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഭാരതി ഫുള്‍മാലി, ദീപ്തി ശര്‍മ, പ്രേമ റാവത്ത്/രാധാ യാദവ്, നന്ദനി ശര്‍മ, ശ്രീ ചരണി, ക്രാന്തി ഗൗഡ് എന്നിവര്‍ കളിക്കാനാണ് സാധ്യത. രാത്രി എട്ടിന് മത്സരം ആരംഭിക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, സോണി ലിവ് ആപ്പിലും മത്സരങ്ങള്‍ കാണാം.

Loading...
Unable to load recommendations.
Follow Us
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?