ആപ്പിളിന്റെ ഐഫോൺ അ‌ൾട്രയ്ക്ക് ഷവോമിയുടെ ചെക്ക്! 6000mAh ബാറ്ററിയോടെ ഷവോമി 18 ഫോൾഡ് ലോഞ്ച് ചെയ്തു | Xiaomi 18 Fold launched with 6000mAh battery; key features, price and more Malayalam news - Malayalam Tv9

ആപ്പിളിന്റെ ഐഫോൺ അ‌ൾട്രയ്ക്ക് ഷവോമിയുടെ ചെക്ക്! 6000mAh ബാറ്ററിയോടെ ഷവോമി 18 ഫോൾഡ് ലോഞ്ച് ചെയ്തു

Published: 

07 Sep 2026 | 10:20 PM

Xiaomi 18 Fold launched: ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഷവോമി 18 ഫോൾഡ് ലോഞ്ച് ചെയ്തു. ഇതിന്റെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 10999 യുവാൻ (ഏകദേശം 1,54,775 രൂപ) ആണ് പ്രാരംഭ വില. നിഷിനോ റെഡ്, വാം ഗോൾഡ്-വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.

1 / 8
  ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ അ‌ൾട്ര സെപ്റ്റംബർ 9ന് നടക്കുന്ന ആപ്പിൾ ഇവന്റിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ എത്തും മുമ്പേ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഷവോമി 18 ഫോൾഡ് (Xiaomi 18 Fold) ലോഞ്ച് ചെയ്തു. 5.38 ഇഞ്ച് പുറം ഡിസ്‌പ്ലേയും 7.58 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്ന ഒരു "മിഡ്-ഫോൾഡ്" ഡിസൈനിൽ ആണ് ഷവോമി 18 ഫോൾഡ് എത്തിയിരിക്കുന്നത്. (Image credit: Xiaomi website)

2 / 8
നെക്സ്റ്റ് ജനറേഷൻ ഡ്രാഗൺ ബോൺ ഹിഞ്ച്, ഓർഗാനിക് ഫ്ലെക്സിബിൾ ഇൻസുലേഷൻ മെറ്റീരിയലുകൾ സംയോജിപ്പിച്ച ഡ്യുവൽ-ലെയർ അൾട്രാ-തിൻ ഗ്ലാസ് (UTG) സ്ട്രക്ചർ എന്നിവ സഹിതമാണ് ഈ ഫോൾഡബിൾ ഫോൺ സജ്ജീകരിച്ചിരിക്കുന്നത്. 1.2 മീറ്റർ ഡ്രോപ്പ് റെസിസ്റ്റൻസ്, ഷവോമി ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് 3.0 ജോഡിയാക്കിയ 7-സീരീസ് അലുമിനിയം അലോയ് ഫ്രെയിം എന്നിവയും ഇതിലുണ്ട്.

3 / 8
ചാങ്‌സിൻ മെമ്മറിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത LPDDR6 മെമ്മറി ഉള്ള ആദ്യ സ്മാർട്ട്ഫോൺ ആണിത്. ഷവോമി O3 AI ഫ്ലാഗ്ഷിപ്പ് സിസ്റ്റം-ഓൺ-ചിപ്പ് ആണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത. ചേസിസിൽ വലിയ റേഡിയസ് എലിപ്റ്റിക്കൽ കോണുകൾ, ഫ്ലാറ്റ് റാപ്പറൗണ്ട് ഫ്രെയിം, റേസ്‌ട്രാക്ക് ആകൃതിയിലുള്ള ക്യാമറ ഡെക്കോ എന്നിവയും ഇതിലുണ്ട്.

4 / 8
 പ്രധാന ഫീച്ചറുകൾ: 7.58-ഇഞ്ച് (1712 x 1168 പിക്‌സലുകൾ) 1-120Hz LTPO ഇന്റേണൽ ഡിസ്‌പ്ലേ, DC ഡിമ്മിംഗ്, 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഫോൾഡബിൾ ഫ്ലെക്സിബിൾ ഗ്ലാസ് (UTG). 5.38-ഇഞ്ച് (1712 x 1168 പിക്‌സലുകൾ) 1-120Hz LTPO എക്സ്റ്റേണൽ ഡിസ്‌പ്ലേ, DC ഡിമ്മിംഗ്, 4000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഷവോമി ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് 3.0.

5 / 8
കരുത്ത്: 4.35GHz ഡെക്കാ കോർ ഷവോമി XRING O3 TSMC 3nm പ്രോസസർ ആണ് ഈ ഫോൾഡബിൾ ഫോണിന്റെ കരുത്ത്.  4-കോർ Xuanjie NPU, 12GB / 16GB LPPDDR5X LPDDR6 റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ഷവോമി ​ഹൈപ്പർഒഎസ് 4 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഈ ഫോണിലുള്ളത്.

6 / 8
 ക്യാമറ: 200MP മെയിൻ ക്യാമറ (f/1.7 അപ്പേർച്ചർ, OIS, LED ഫ്ലാഷ്), 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (f/2.2 അപ്പേർച്ചർ), 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, OIS, ലെയ്ക സമ്മിലക്സ് ലെൻസ്), 8K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16MP ഇന്നർ, ഔട്ടർ ഡിസ്പ്ലേ ക്യാമറകളും ഇതിലുണ്ട്.

7 / 8
 ബാറ്ററി/ മറ്റ് ഫീച്ചറുകൾ: 67W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയുള്ള 6000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഷവോമി ഫോണിലുള്ളത്.  ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. നിഷിനോ റെഡ്, വാം ഗോൾഡ്-വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.

8 / 8
 വിലയും ലഭ്യതയും: ഷവോമി 18 ഫോൾഡ് 12GB+256GB– 10999 യുവാൻ (ഏകദേശം 1,54,775 രൂപ), 12GB+512GB – 11999 യുവാൻ (ഏകദേശം 1,68,850 രൂപ), 16GB+512GB– 12999 യുവാൻ (ഏകദേശം 1,82,920 രൂപ), 16GB LPDDR6+1TB – 14999 യുവാൻ (ഏകദേശം 2,11,065 രൂപ), 16GB LPDDR6+1TB സെറാമിക് ലിമിറ്റഡ് എഡിഷൻ- 15999 യുവാൻ (ഏകദേശം 2,25,135 രൂപ). ഇതിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് നിലവിൽ കമ്പനി പ്രതികരിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം