ചെടികൾ ഉണങ്ങിപ്പോകുമോ എന്ന പേടി വേണ്ട! പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇതൊന്ന് ഉണ്ടാക്കി നോക്കൂ... | Zero-Cost Gardening Hack, How To Turn Used Plastic Bottles into Self-Watering Plant Pots Malayalam news - Malayalam Tv9

Gardening: ചെടികൾ ഉണങ്ങിപ്പോകുമോ എന്ന പേടി വേണ്ട! പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇതൊന്ന് ഉണ്ടാക്കി നോക്കൂ…

Published: 

01 Sep 2026 | 12:23 PM

Turn Used Plastic Bottles into Self-Watering Plant Pots: വീടുകളിൽ ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ ഇനി വെറുതെ എറിഞ്ഞു കളയല്ലേ, അല്പം സർഗ്ഗാത്മകതയുണ്ടെങ്കിൽ വീട്ടിലെ ചെടികൾക്ക് സ്വയം വെള്ളം നനയ്ക്കുന്ന മനോഹരമായ 'സെൽഫ് വാട്ടറിങ് പോട്ടുകൾ' ആയി ഇവയെ മാറ്റിയെടുക്കാൻ സാധിക്കും.

1 / 5
വീടുകളിൽ ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികൾ ഇനി വെറുതെ എറിഞ്ഞു കളയല്ലേ, അല്പം സർഗ്ഗാത്മകതയുണ്ടെങ്കിൽ വീട്ടിലെ ചെടികൾക്ക് സ്വയം വെള്ളം നനയ്ക്കുന്ന മനോഹരമായ 'സെൽഫ് വാട്ടറിങ് പോട്ടുകൾ' ആയി ഇവയെ മാറ്റിയെടുക്കാൻ സാധിക്കും. ദിവസവും ചെടികൾക്ക് വെള്ളമൊഴിക്കാൻ സമയം കിട്ടാത്തവർക്കും ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ട്രിക്ക് ഏറെ ഉപകാരപ്രദമാണ്. (Image Credit source: Getty Images)

2 / 5
ഇത് നിർമ്മിക്കാനായി ആദ്യം പ്ലാസ്റ്റിക് കുപ്പി നന്നായി കഴുകി ഉണക്കുക. തുടർന്ന് കത്രികയോ കട്ടറോ ഉപയോഗിച്ച് കുപ്പിയെ രണ്ട് ഭാഗങ്ങളായി മുറിക്കുക. അടിഭാഗത്ത് വെള്ളം ശേഖരിക്കാനും മുകൾഭാഗത്ത് മണ്ണും ചെടിയും വയ്ക്കാനും പാകത്തിന് മധ്യഭാഗത്തോട് അടുപ്പിച്ച് മുറിക്കണം. കുപ്പിയുടെ അടപ്പിൽ ഒരു ചെറിയ ദ്വാരം ഇടുക.

3 / 5
കട്ടിയുള്ള കോട്ടൺ നൂലോ തുണിയോ ഈ ദ്വാരത്തിലൂടെ കടത്തിവിടുക. നൂലിന്റെ പകുതി ഭാഗം അടപ്പിന് മുകളിലും പകുതി താഴെയും വരാൻ ശ്രദ്ധിക്കണം. തുടർന്ന് അടപ്പ് വീണ്ടും കുപ്പിയിൽ ഉറപ്പിക്കുക. മുറിച്ചെടുത്ത കുപ്പിയുടെ മുകൾഭാഗം തലകീഴായി തിരിച്ച് താഴത്തെ ഭാഗത്തേക്ക് ഇറക്കി വയ്ക്കുക. അടപ്പിൽ നിന്നുള്ള കോട്ടൺ നൂലിന്റെ അറ്റം താഴത്തെ ഭാഗത്തേക്ക് തൂങ്ങിക്കിടക്കണം.

4 / 5
തലകീഴായി വച്ചിരിക്കുന്ന കുപ്പിയുടെ മുകൾഭാഗത്ത് മണ്ണ് നിറയ്ക്കുക. നൂലിന് മുകളിലേക്ക് മണ്ണ് മൂടുന്നുണ്ടെന്ന് ഉറപ്പാക്കുക. തുടർന്ന് നിങ്ങൾ വളർത്താൻ ഉദ്ദേശിക്കുന്ന ചെടിയോ വിത്തോ ഇതിൽ നടാം. താഴത്തെ ഭാഗത്ത് ആവശ്യത്തിന് വെള്ളം നിറയ്ക്കുക. കോട്ടൺ നൂലിന്റെ അറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കണം.

5 / 5
ഇതിൽ, കോട്ടൺ നൂൽ ഒരു തിരിയായി പ്രവർത്തിക്കുകയും താഴെയുള്ള ജലസംഭരണിയിൽ നിന്ന് വെള്ളം സാവധാനം മുകളിലെ മണ്ണിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. മണ്ണിൽ ഈർപ്പം കുറയുമ്പോൾ ചെടിയുടെ വേരുകളിലേക്ക് ആവശ്യത്തിന് വെള്ളം സ്വയം എത്തിച്ചേരും.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?