Chanakya Niti: പാമ്പിനേക്കാൾ വിഷം, ഇവരുമായുള്ള സൗഹൃദം അപകടകമാണ്!

Chanakya Niti about Friendship: ചില ആളുകളുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുതെന്ന് ചാണക്യൻ പറയുന്നു. ചാണക്യൻ പരാമർശിച്ച അത്തരക്കാർ  ആരൊക്കെയാണെന്ന് നമുക്ക് നോക്കാം....

Chanakya Niti: പാമ്പിനേക്കാൾ വിഷം, ഇവരുമായുള്ള സൗഹൃദം അപകടകമാണ്!

Chanakya

Updated On: 

24 Dec 2025 | 01:47 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. സൗഹൃദത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളവ അതിൽ ഏറെ പ്രധാനപ്പെട്ടതാണ്. ചില ആളുകളുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുതെന്ന് അദ്ദേഹം പറയുന്നു. ചാണക്യൻ പരാമർശിച്ച അത്തരക്കാർ  ആരൊക്കെയാണെന്ന് നമുക്ക് നോക്കാം….

 

സ്വാർത്ഥർ

സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. എന്നാൽ സാഹചര്യത്തിനനുസരിച്ച് സുഹൃത്തുക്കളാകാൻ വരുന്നവരുമായി സൗഹൃദത്തിലാകരുത്. അവർ അവരുടെ ആവശ്യത്തിന് മാത്രം നിങ്ങളുമായി ചങ്ങാത്തം കൂടുകയും നിങ്ങളുടെ ദു:ഖക്കാലത്ത് തള്ളിപറയുകയും ചെയ്യുന്നു.

 

അസൂയപ്പെടുന്നവർ

 

നിങ്ങളോട് അസൂയപ്പെടുന്ന ആളുകൾക്ക് ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളാകാൻ കഴിയില്ല. അത്തരം ആളുകൾ നിങ്ങളുടെ മുന്നിൽ ചിരിക്കുകയും പിന്നിൽ കുറ്റങ്ങൾ പറയുകയും ചെയ്യുന്നു. അവർക്ക് മാന്യമായി പെരുമാറാൻ കഴിയില്ല.

 

വിജയം ഇഷ്ടപ്പെടാത്തവർ

 

ഒരാളുടെ വിജയത്തിൽ അസൂയപ്പെടുന്നത് മനുഷ്യ സ്വഭാവമാണ്. എന്നാൽ അസൂയപ്പെടുന്നത് ഒരിക്കലും നല്ല സ്വഭാവമല്ല. നിങ്ങളുടെ വിജയത്തിൽ അസൂയപ്പെടുന്നവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. നിങ്ങൾ പരാജയപ്പെടുമ്പോൾ നിങ്ങളെ പിന്തുണയ്ക്കാനും നിങ്ങൾ വിജയിക്കുമ്പോൾ നിങ്ങളോടൊപ്പം ആഘോഷിക്കാനും കഴിയുന്നവരെ മാത്രം കൂടെകൂട്ടുക.

 

ധാരാളം സംസാരിക്കുന്നവർ

 

ഇത് അൽപ്പം വിചിത്രമായി തോന്നാമെങ്കിലും ചാണക്യ നീതി പ്രകാരം, ധാരാളം സംസാരിക്കുന്ന ആളുകൾക്ക് പലപ്പോഴും ആത്മവിശ്വാസമില്ല. എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നവർക്ക് രഹസ്യം സൂക്ഷിക്കാൻ പലപ്പോഴും കഴിയാറില്ല. അതുകൊണ്ട് തന്നെ ഒരു കാര്യവും വിശ്വസിച്ച് അവരുമായി പങ്കിടാനും നിങ്ങൾക്ക് സാധിക്കാതെ വരുന്നു.

 

ഇടുങ്ങിയ മനസ്സുള്ളവർ

 

ഇടുങ്ങിയ മനസ്സുള്ള ആളുകളുടെ മാനസികാവസ്ഥ ഒരിക്കലും വലുതായിരിക്കില്ല. അവർ വലിയ സ്ഥാനത്തേക്ക് ഉയരാൻ ശ്രമിക്കില്ല. അവരുടെ സുഹൃത്തും അങ്ങനെ തന്നെയായിരിക്കണമെന്ന് അവർ കരുതുന്നു. കൂടാതെ, ജാതി, മതം, ലിംഗഭേദം തുടങ്ങിയ കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം എപ്പോഴും ശരിയാണെന്ന് വാദിക്കുന്ന, നെഗറ്റീവ് ചിന്താഗതി, വെറുപ്പ്, പരുഷമായ വാക്കുകൾ എന്നിവയുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല

Follow Us
Related Stories
Ramayana Masam 2026: പുണ്യത്തിന്റെ കർക്കിടകം പുലരുന്നത് ജൂലൈ 16നോ 17 നോ? രാമായണമാസം തുടങ്ങുന്നത് എന്നാണ്?
Surya Chandra yuti: വൃശ്ചികം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നു! സൂര്യന്റെയും ചന്ദ്രനെയും സംയോജനം ഭാഗ്യം കൊണ്ടുവരും
Horoscope malayalam: അസുഖങ്ങൾക്ക് സാധ്യത, മാനസിക സമ്മർദ്ദം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Shani vakri 2026: മീനം ഉൾപ്പെടെ രാശികൾ ജാഗ്രത പാലിക്കുക! ശനി പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു
Ramayana Masam 2026: 30 ദിവസവും ചിട്ടയോടെ ആകാം! രാമായണം പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Horoscope malayalam: ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ഇന്ന് നടക്കില്ല, പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ