Horoscope Today: അവിട്ടം തവിട്ടിലും നേടും! ഇന്ന് വിജയങ്ങൾ തേടിയെത്തുന്ന നാളുകാർ | സമ്പൂർണ നക്ഷത്രഫലം

Horoscope Today, August 27, 2026: അ‌വിട്ടം തവിട്ടിലും നേടും എന്നാണ് ചൊല്ല്. 1202 ചിങ്ങം 11 അ‌വിട്ടം ദിവസമായ ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും വ്യത്യസ്ത ഫലങ്ങളാണ് വിവിധ നക്ഷത്രക്കാർക്ക് പ്രവചിക്കപ്പെടുന്നത്. ഇടവം രാശിക്കാർക്ക് രാവില കാര്യപരാജയം, ശരീരക്ഷതം എന്നിവ അ‌ടക്കം മോശം സമയമാണെങ്കിലും ഉച്ചയ്ക്ക് 2 മണി കഴിയുന്നതോടെ കാര്യവിജയം, ബന്ധുസമാഗമം, സൽക്കാരയോഗം ഉൾപ്പെടെ മികച്ച ദിവസമായിരിക്കും.

Horoscope Today: അവിട്ടം തവിട്ടിലും നേടും! ഇന്ന് വിജയങ്ങൾ തേടിയെത്തുന്ന നാളുകാർ | സമ്പൂർണ നക്ഷത്രഫലം

Daily Horoscope August 27

Updated On: 

27 Aug 2026 | 07:10 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഇന്നത്തെ ദിവസം മേട രാശിക്കാർക്ക് കാര്യവിജയവും പുതിയ ചുമതലകളും ലഭിക്കാൻ അനുകൂലമായ സമയമാണ്. ജോലിയിലും ബിസിനസ്സിലും എടുത്ത നിലപാടുകൾ ശരിയാണെന്ന് തെളിയും. മത്സരവിജയം, അംഗീകാരം, ആരോഗ്യം, ദ്രവ്യലാഭം ഇവ കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നത് നന്ന്. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം നിലനിൽക്കും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും വ്യത്യസ്ത ഫലങ്ങളാണ് ഈ നാളുകാരെ കാത്തിരിക്കുന്നത്. ഉച്ച വരെ കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. എന്നാൽ പകൽ 2 മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, വിശിഷ്ട ഭക്ഷണയോഗം. സൽക്കാരയോഗം ഇവ കാണുന്നു. സഹോദരങ്ങളുടെയും കുടുംബത്തിന്റെയും സഹായം ലഭിക്കും. സുഹൃദ്‌ബന്ധങ്ങളിൽ സന്തോഷം കൈവരും.

Also Read: 133 ഇന്ത്യക്കാർ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണം 157 കടന്നു

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഇന്ന് പൊതുവെ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. സംഭാഷണങ്ങളിലും ആശയവിനിമയങ്ങളിലും മികച്ച മുന്നേറ്റം. ചെലവുകളിൽ നിയന്ത്രണം പാലിക്കുക. കാര്യപരാജയം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. യാത്രകൾ ഭാഗികമായി വിജയിക്കാം. അപ്രതീക്ഷിത ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ ധനകാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

രാവിലെ അ‌നുകൂലവും ഉച്ചയ്ക്ക് ശേഷം പ്രതികൂലവുമായ ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, ധനയോഗം ഇവ കാണുന്നു. പകൽ 2 മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, നിയമപരാജയം ഇവ കാണുന്നു. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വേണം. സാമ്പത്തികമായി അനുകൂലമായ ദിവസമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ആത്മവിശ്വാസവും ഊർജ്ജസ്വലതയും വർദ്ധിക്കും. കാര്യവിജയം, അംഗീകാരം, മത്സരവിജയം, നേട്ടം, പ്രവർത്തനവിജയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അപ്രതീക്ഷിത ധനലാഭത്തിനും അവസരങ്ങൾക്കും സാധ്യത.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

പൊതുവിൽ മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന ദിവസമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയിൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രതടസ്സം, ഉദരവൈഷമ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. പകൽ 2 മണി കഴിഞ്ഞാൽ കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, പരീക്ഷാവിജയം ഇവ കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

ഇന്ന് പൊതുവിൽ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, അപകടഭീതി ഇവ കാണുന്നു. ഇരുചക്ര വാഹനയാത്രകൾ സൂക്ഷിക്കുക. ആശങ്കകൾ മാറും. അനാവശ്യ ചിന്തകളും വിമർശനങ്ങളും അവഗണിക്കുന്നത് മനഃശാന്തി നൽകും. ആഡംബര വസ്തുക്കൾക്കായി അനാവശ്യമായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

പൊതുവിൽ അംഗീകാരം വർദ്ധിക്കുന്ന മികച്ച ദിവസമാണ്. കാര്യവിജയം, അംഗീകാരം, പ്രവർത്തനവിജയം ഇവ കാണുന്നു. എന്നാൽ പകൽ 2 മണി കഴിഞ്ഞാൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ അ‌നുഭവപ്പെട്ടേക്കാം. ബന്ധുക്കളുമായി സന്തോഷം പങ്കുവെക്കാൻ അവസരം ലഭിക്കും. പ്രണയബന്ധങ്ങളിൽ പുരോഗതിയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

സന്തോഷവും സമാധാനവും അ‌നുഭവപ്പെടുന്ന ദിവസമായിരിക്കും. ഉച്ചവരെ കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. പകൽ 2 മണി കഴിഞ്ഞാൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, നിയമവിജയം എന്നിവയ്ക്ക് സാധ്യത. പുതിയ കാര്യങ്ങൾ പഠിക്കാനും നടപ്പിലാക്കാനും അനുകൂല സമയം. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ആത്മവിശ്വാസം വർദ്ധിക്കും. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന ദിവസമാണ്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. പകൽ 2 മണി കഴിഞ്ഞാൽ പ്രതികൂലമായരിക്കും. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

മാനസികമായ ഉന്മേഷവും ആത്മവിശ്വാസവും വർദ്ധിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയിൽ ഉദ്ദേശിച്ച കാര്യങ്ങൾ സുഗമമായി നടക്കും. രാവിലെ കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പകൽ 2 മണി കഴിഞ്ഞാൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഉണ്ടായേക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

മനസ്സിന് സംതൃപ്തി നൽകുന്ന വാർത്തകളും അനുഭവങ്ങളും ലഭിക്കും. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ആരോഗ്യം ഇവ കാണുന്നു. പകൽ 2 മണി കഴിഞ്ഞാൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

According to astrology, today, 1202 Singham 11 Avittam, different results are predicted for the 12 zodiac signs in the morning and afternoon. Although the morning is a bad time for Taurus people, including business failure and physical injury, it will be a good day after 2 pm, including business success, family gatherings, and social gatherings.

Loading...
Unable to load recommendations.
Follow Us
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി