Horoscope Today: വിജയദശമിയിൽ നേട്ടങ്ങളും സാമ്പത്തിക ലാഭവും; ഇന്നത്തെ നക്ഷത്രഫലം
Daily Horoscope October 21, 2026: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

പ്രതീകാത്മക ചിത്രം
ഇന്ന് ഒക്ടോബർ 21, ബുധനാഴ്ച,, അനുഗ്രഹീതമായ വിജയദശമി ദിനം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നേക്കും. കാര്യതടസ്സം, അപകടഭീതി എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
മിഥുനം
മിഥുനം രാശിക്കാർക്കും ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, നഷ്ടം, ചെലവുകൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
കർക്കകടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. നേട്ടങ്ങളും സ്ഥാനക്കയറ്റത്തിനും സാധ്യത.
ALSO READ: അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട്; ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. മത്സരവിജയം, നിയമവിജയം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് കാര്യതസം, സ്വസ്ഥതകുറവ് എന്നിവ വന്നേക്കാം. കുടുംബത്തിൽ സംഘർഷങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
തുലാം
തുലാം രാശിക്കാർക്ക് കാര്യതടസ്സം, സ്വസ്ഥത കറവ് എന്നിവ കാണുന്നു. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് മത്സര വിജയം, അംഗീകാരം, കാര്യ വിജയം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റത്തിനും നേട്ടൾക്കും സാധ്യത.
ധനു
ധനു രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നേക്കും. കാര്യതടസ്സം, മാനസിക സംഘർഷങ്ങൾ, അഭിമാനക്ഷതം എന്നിവ കാണുന്നു, സാമ്പത്തിക, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
മകരം
മകരം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, കലഹം ഇവ കാണുന്നു
മീനം
മീനം രാശിക്കാർക്ക് മത്സരവിജയം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കാണുന്നു. വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങൾ ഉണ്ടാകും. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരവും ഉണ്ടായേക്കാം.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Daily Horoscope October 21, 2026. Today is a favorable day for those born under the Aries sign. There is potential for success in endeavors, victory in competitions, and recognition. Health conditions will be good.