Horoscope Today: കുടുംബത്തിൽ കലഹം, ആരോ​ഗ്യം മോശമായേക്കാം; ഇന്നത്തെ നക്ഷത്രഫലം

Horoscope Today ​In Malayalam: ചില നാളുകാർക്ക് നല്ല ദിവസവും മറ്റു ചിലർക്ക് മോശം ദിവസവുമായേക്കാം. ചിലർക്ക് സാമ്പത്തികമായി വൻ നേട്ടവും സന്തോഷവും സമാധാനവുമെല്ലാം ലഭിക്കുമ്പോൾ മറ്റു ചിലരെ കാത്ത് നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ടാവാം. ഇന്നത്തെ ദിവസം നിങ്ങൾക്കങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം വായിച്ചറിയാം.

Horoscope Today: കുടുംബത്തിൽ കലഹം, ആരോ​ഗ്യം മോശമായേക്കാം; ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

15 Oct 2026 | 06:34 AM

ഇന്ന് ഒക്ടോബർ 15 വ്യാഴം, കന്നി മാസം 29-ാം തീയതി. ഗ്രഹ നിലയിലെയും നക്ഷത്ര മാറ്റങ്ങളിലെയും വ്യതിയാനങ്ങൾ ഓരോ രാശിക്കാരുടെയും ദിവസത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ നോക്കിയാൽ ചില നാളുകാർക്ക് നല്ല ദിവസവും മറ്റു ചിലർക്ക് മോശം ദിവസവുമായേക്കാം. ചിലർക്ക് സാമ്പത്തികമായി വൻ നേട്ടവും സന്തോഷവും സമാധാനവുമെല്ലാം ലഭിക്കുമ്പോൾ മറ്റു ചിലരെ കാത്ത് നിരവധി അപകടങ്ങൾ പതിയിരിക്കുന്നുണ്ടാവാം. ഇന്നത്തെ ദിവസം നിങ്ങൾക്കങ്ങനെയെന്ന് അറിയാൻ സമ്പൂർണ രാശിഫലം വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവുകൾ എന്നിവ കാണുന്നു. ശത്രുശല്യവും ചെറിയതോതിൽ ശരീരക്ഷതവും ഉണ്ടാകാൻ ഇടയുണ്ട്. പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ തടസ്സങ്ങൾ വരാം.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം കാര്യവിജയം, അർഹമായ അംഗീകാരം, മികച്ച ആരോഗ്യം എന്നിവ ഫലത്തിൽ കാണുന്നു. ചെയ്യുന്ന തൊഴിലിൽ വിജയം കൈവരിക്കാനും നല്ല അനുഭവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ALSO READ: നവരാത്രി സമയത്ത് അഖണ്ഡ ജ്യോതി അണഞ്ഞു പോയാൽ എന്തു ചെയ്യണം? ഈ നിയമങ്ങൾ മനസ്സിൽ വച്ചോളൂ

മിഥുനം

മിഥുനം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിലും തൊഴിലിടത്തിലും പുതിയ അവസരങ്ങൾ വന്നുചേരുന്ന ദിവസമാണിത്. എങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സങ്ങൾ, ഇച്ഛാഭംഗം, കുടുംബത്തിൽ ചെറിയതോതിൽ കലഹം, മനഃപ്രയാസം എന്നിവ വരാൻ സാധ്യതയുണ്ട്. അപകടഭീതി ഉള്ളതിനാൽ ഇരുചക്രവാഹന യാത്രകളിൽ ജാഗ്രത പാലിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് യാത്രകളിൽ പരാജയമോ തടസ്സങ്ങളോ ഉണ്ടായേക്കാം. സാമ്പത്തിക തടസ്സം, ശത്രുശല്യം, ശരീരക്ഷതം എന്നിവ കാണുന്നതിനാൽ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

കന്നി

കന്നി രാശിക്കാർക്ക് കുടുംബജീവിതത്തിലും പ്രണയബന്ധങ്ങളിലും സന്തോഷം നിറയുന്ന ദിവസമാണിത്. പങ്കാളിയുമായി തുറന്നു സംസാരിക്കുന്നത് തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും. സാമ്പത്തിക കാര്യങ്ങളിൽ മിതമായ പുരോഗതി ഉണ്ടാകും.

തുലാം

തുലാം രാശിക്കാർക്ക് ജോലിഭാരം വർധിക്കാമെങ്കിലും കഠിനാധ്വാനത്തിന് അനുകൂലഫലം ലഭിക്കും. അനാവശ്യ തർക്കങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുന്നത് തൊഴിലിടത്തെ അന്തരീക്ഷം ശാന്തമാക്കാൻ സഹായിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കാര്യവിജയം, ബിസിനസിൽ ലാഭം, മത്സരങ്ങളിൽ വിജയം എന്നിവ കാണുന്നു. മികച്ച അംഗീകാരവും ആരോഗ്യവും കൈവരിക്കും. ജീവിതത്തിൽ പുതിയ സാധ്യതകൾ തുറന്നുകിട്ടുന്ന ദിവസമാണിത്.

ധനു

ധനു രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരസംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് കാര്യവിജയവും ധനയോഗവും വന്നുചേരും. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുകൂടാനും സന്തോഷം പങ്കിടാനും അവസരമുണ്ടാകും. മത്സരങ്ങളിലും തൊഴിലന്വേഷണങ്ങളിലും വിജയം കൈവരിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് പൊതുപ്രവർത്തനങ്ങളിൽ തിളങ്ങാൻ സാധിക്കും. എങ്കിലും അനാവശ്യമായ അലച്ചിലും പണച്ചെലവും ഉണ്ടായേക്കാം. ആരോഗ്യകാര്യം പൊതുവെ മധ്യനിലയിൽ തുടരും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, കുടുംബത്തിൽ കലഹം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ് എന്നിവ കാണുന്നു. മാനസിക സമ്മർദം ഒഴിവാക്കാൻ കാര്യങ്ങൾ ശാന്തമായി സമീപിക്കുക.

English Summary:

Horoscope Today ​In Malayalam October 15 Says, These Starts Faces Family Issues And Health Problems. Check the Astrological Prediction Of Medam To Meenam.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി