വ്യാഴത്തിന്റെ രാശിയും നക്ഷത്രവും ഒരേ ദിവസം സംക്രമിക്കുന്നു! ഈ മൂന്ന് രാശികൾക്ക് ഭാഗ്യത്തിന്റെ നാളുകൾ തുടങ്ങുന്നു
എന്നാൽ നിലവിൽ വ്യാഴം ഒരു പ്രത്യേക സ്ഥാനത്ത് നിലനിൽക്കുന്നതിനാൽ അദ്ദേഹം ഇടയ്ക്കിടെ രാശി മാറ്റുന്നു. ഈ പ്രത്യേക സ്ഥാനം കാരണം വ്യാഴം വർഷത്തിൽ രണ്ടോ മൂന്നോ തവണ രാശി മാറുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാഴം രാശി മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രകടമാകും. ഈ രീതിയിൽ ഒക്ടോബർ 31ന് വ്യാഴം അസാധാരണമാംവിധം രാശി മാറും. അതേസമയം തന്നെ നക്ഷത്രവും മാറും.

Jupiter Transit
ജ്യോതിഷത്തിൽ വ്യാഴം വളരെ ശുഭകരമായ ഒരു ഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്. ദേവന്മാരുടെ ഗുരുവായി കണക്കാക്കപ്പെടുന്ന വ്യാഴം ഭാഗ്യം, അറിവ്, സമ്പത്ത് കുട്ടികളുടെ വളർച്ച, സന്തോഷം, വിവാഹം എന്നിവയുടെ കാരണമായാണ് കണക്കാക്കപ്പെടുന്നത്. ധനു, മീനം രാശികളുടെ അതിപനായ വ്യാഴം ഒരു വർഷം ഒരു രാശിയിലൂടെയാണ് സഞ്ചരിക്കുക.
എന്നാൽ നിലവിൽ വ്യാഴം ഒരു പ്രത്യേക സ്ഥാനത്ത് നിലനിൽക്കുന്നതിനാൽ അദ്ദേഹം ഇടയ്ക്കിടെ രാശി മാറ്റുന്നു. ഈ പ്രത്യേക സ്ഥാനം കാരണം വ്യാഴം വർഷത്തിൽ രണ്ടോ മൂന്നോ തവണ രാശി മാറുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാഴം രാശി മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രകടമാകും. ഈ രീതിയിൽ ഒക്ടോബർ 31ന് വ്യാഴം അസാധാരണമാംവിധം രാശി മാറും. അതേസമയം തന്നെ നക്ഷത്രവും മാറും.
നിലവിൽ വ്യാഴം കർക്കിടകത്തിലൂടെയും ആയില്യം നക്ഷത്രത്തിലൂടെയും ആണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 31ന് ചിങ്ങത്തിലേക്കും മകം നക്ഷത്രത്തിലേക്കും നീങ്ങും. വ്യാഴം ഒരേ ദിവസം രാശിയും നക്ഷത്രവും മാറുന്നതിനാൽ ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിൽ തുറക്കുവാൻ പോകുന്നു. ഇനി ഒരേ ദിവസം വ്യാഴത്തിന്റെ രാശിയും നക്ഷത്രസംക്രമണവും മൂലം ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.
കുംഭം
കുംഭം രാശിയുടെ ഏഴാം ഭാവത്തിലേക്കാണ് വ്യാഴം സഞ്ചരിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. പുരോഗതിക്കുള്ള നിരവധി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നല്ല സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വ്യാഴത്തിന്റെ അനുഗ്രഹത്താൽ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതാവും. ഒന്നിച്ച് ബിസിനസ് നടത്തുന്നവർക്ക് ഗണ്യമായ ലാഭം ലഭിക്കും നിയമപരമായ പ്രശ്നങ്ങൾ അവസാനിക്കും.
ചിങ്ങം
ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിലേക്ക് ആണ് വ്യാഴം നീങ്ങുന്നത്. ഇത് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിൽ തുറക്കും. ഗുരുവിന്റെ അനുഗ്രഹത്താൽ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. നിങ്ങളുടെ കരിയറിൽ വലിയ വിജയം കാണാൻ സാധിക്കും. ബിസിനസിൽ അപ്രതീക്ഷിതമായ ലാഭം ഉണ്ടാകും. നിങ്ങളുടെ ജോലി സംബന്ധമായ ശ്രമങ്ങളിൽ നല്ല വിജയം ലഭിക്കും. ജീവിതത്തിൽ നിങ്ങൾ നേരിട്ട തടസ്സങ്ങൾ എല്ലാം നീങ്ങും. ജോലിയിൽ പുരോഗതി ഉണ്ടാകും. നിങ്ങളുടെ മക്കളെ കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാവുന്ന വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകും.
മേടം
വ്യാഴം മേടം രാശിയുടെ അഞ്ചാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് വളരെയധികം ശുഭകരം ആയിരിക്കും മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും. നിങ്ങളുടെ ജോലിയിൽ അപ്രതീക്ഷിതമായ വളർച്ച കാണാൻ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുമെന്ന് സമൂഹത്തിൽ ബഹുമാനവും ആഗ്രഹവും വർദ്ധിക്കും ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കപ്പെടും നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതകൾ കാണുന്നു.
ENGLISH SUMMARY
In astrology, Jupiter is considered a highly auspicious planet. Regarded as the ‘Guru’ (teacher/preceptor) of the gods, Jupiter is associated with good fortune, knowledge, wealth, the well-being of children, happiness, and marriage. As the ruling planet of Sagittarius and Pisces, Jupiter typically spends one year transiting through a single zodiac sign.
However, due to its current specific positioning, Jupiter is shifting between zodiac signs more frequently.