Navratri 2026: ഇരുളിനെ അകറ്റുന്ന കാളരാത്രി! നവരാത്രി ഏഴാം നാളിന്റെ പ്രത്യേകതയെന്ത്?
Navratri 2026 Day 7, Maa Kalratri: നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്നു ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാളരാത്രിയുടെ ആരാധന. ഈ ദിവസം കാളരാത്രി ഭാവമാണ് പൂജയ്ക്കെടുക്കുന്നത്. കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടിയും നാന്ദകവും (വാള്) സംഹാരത്തെ സൂചിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം
ഭക്തിസാന്ദ്രമായ ഒമ്പത് രാവുകൾ… ദുർഗാദേവിയുടെ ഒമ്പത് വ്യത്യസ്ത ഭാവങ്ങളെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. അധർമ്മത്തിന്മേൽ ധർമ്മവും, തിന്മയ്ക്കുമേൽ നന്മയും കൈവരിച്ച വിജയത്തിന്റെ പ്രതീകമായാണ് നവരാത്രി ആഘോഷിക്കുന്നത്. ഇന്ന്, ഒക്ടോബർ 17, നവരാത്രിയുടെ ഏഴാം ദിവസമാണ്. നവരാത്രിയുടെ ഏഴാം ദിവസം കാളരാത്രി ദിനമാണ്. ഈ ദിവസത്തിന്റെ പ്രാധാന്യവും ആരാധനാരീതിയും അറിഞ്ഞാലോ….
ഇരുളിനെ അകറ്റുന്ന കാളരാത്രി
നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായാണ് സപ്തമി കണക്കാക്കപ്പെടുന്നത്. ഈ ഏഴാം ദിവസം ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെയാണ് ആരാധിക്കുന്നത്. ഭയത്തെ അകറ്റി ധൈര്യവും ആത്മവിശ്വാസവും നൽകുന്ന ദേവിയാണ് കാളരാത്രി. സംസ്കൃതത്തിൽ കാൾ എന്നാൽ കാലം അല്ലെങ്കിൽ മരണം എന്നാണ് അർത്ഥം. പ്രപഞ്ചത്തിലെ എല്ലാ ഇരുണ്ട ശക്തികളെയും അജ്ഞതയെയും ഇല്ലാതാക്കുന്നവളാണ് കാളരാത്രി ദേവി. അസുരന്മാരെ നിഗ്രഹിക്കാൻ മഹാകാളിയുടെ രൂപമെടുത്ത ദേവിയുടെ ഭാവമാണിത്.
കാളരാത്രി ദേവിയുടെ രൂപം വളരെ ഭീകരമാണെങ്കിലും ഭക്തർക്ക് എപ്പോഴും ശുഭ ഫലങ്ങൾ നൽകുന്നവളായതിനാൽ ദേവിക്ക് ‘ശുഭങ്കരി’ എന്നൊരു പേര് കൂടിയുണ്ട്. ക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. നാല് കൈകളാണുള്ളത്. ഒരു കൈയിൽ വാളും മറ്റൊരു കൈയിൽ ഇരുമ്പ് പണിയായുധവും ഏന്തിയിരിക്കുന്ന ദേവിയുടെ മറ്റ് രണ്ട് കൈകൾ ഭക്തർക്ക് അഭയവും അനുഗ്രഹവും നൽകുന്ന മുദ്രയിലുമാണ്.
ALSO READ: തടസ്സങ്ങൾ നീക്കുന്ന കാത്യായനിദേവി! ആറാം ദിവസത്തെ ആരാധന എങ്ങനെ
കാളരാത്രി ആരാധന
നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്നു ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാളരാത്രിയുടെ ആരാധന. ഈ ദിവസം കാളരാത്രി ഭാവമാണ് പൂജയ്ക്കെടുക്കുന്നത്. കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടിയും നാന്ദകവും (വാള്) സംഹാരത്തെ സൂചിപ്പിക്കുന്നു. നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷങ്ങളകറ്റുമെന്ന് പറയപ്പെടുന്നു.
പ്രാർത്ഥിക്കേണ്ട മന്ത്രം
”ഏകവേണീ ജപാകര്ണപൂരാ നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്ണികാകര്ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ
വര്ധനമൂര്ധ്വജാ കൃഷ്ണാ കാലരാത്രിര്ഭയങ്കരീ ”
ദേവീസ്തുതി
യാ ദേവീ സര്വ്വ ഭൂതേഷു മാ കാളരാത്രി രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
English Summary:
Navaratri is a nine-day Hindu festival dedicated to the worship of the nine forms of Goddess Durga. It symbolizes the victory of good over evil and righteousness over unrighteousness. Each day is dedicated to a different form of the goddess, with devotees offering prayers and performing special rituals. October 17 marks the seventh day of Navaratri, which is celebrated with devotion and religious observances across the country.