Navratri 2026: നവരാത്രിയോടെ കടം മാറും, സാമ്പത്തിക ഭദ്രത ഉറപ്പാകും! നാല് രാശികളെ ​ദുർ​​​ഗ്​ഗാ ദേവി കടാക്ഷിക്കുന്നു

Navratri 2026 Lucky Zodiac Signs:ഈ 9 ദിവസങ്ങളിൽ ദുർ​ഗാ ദേവിയുടെ വിവിധ രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഒക്ടോബർ 11ന് ആരംഭിച്ച നവരാത്രി ഒക്ടോബർ 10ന് മഹാനവമി അഥവാ ആയുധ പൂജയോടെ അവസാനിച്ച് ഒക്ടോബർ 20ന് വിജയദശമിയോടെയാണ് അവസാനിക്കുന്നത്. അതേസമയം ഈ നവരാത്രി ചില രാശിക്കാർക്ക് നിരവധി ഗുണങ്ങൾ നൽകും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഈ വർഷത്തെ നവരാത്രിയിൽ ദുർഗ്ഗാദേവി കടാക്ഷിക്കുന്ന രാശികൾ ആരൊക്കെയെന്നും നോക്കാം............

Navratri 2026: നവരാത്രിയോടെ കടം മാറും, സാമ്പത്തിക ഭദ്രത ഉറപ്പാകും! നാല് രാശികളെ ​ദുർ​​​ഗ്​ഗാ ദേവി കടാക്ഷിക്കുന്നു

Navratri 2026 Lucky Zodiac Signs

Published: 

12 Oct 2026 | 12:52 PM

നവരാത്രിയുടെ പുണ്യ ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയമാണ് നവരാത്രി. ഈ 9 ദിവസങ്ങളിൽ ദുർ​ഗാ ദേവിയുടെ വിവിധ രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഒക്ടോബർ 11ന് ആരംഭിച്ച നവരാത്രി ഒക്ടോബർ 10ന് മഹാനവമി അഥവാ ആയുധ പൂജയോടെ അവസാനിച്ച് ഒക്ടോബർ 20ന് വിജയദശമിയോടെയാണ് അവസാനിക്കുന്നത്. അതേസമയം ഈ നവരാത്രി ചില രാശിക്കാർക്ക് നിരവധി ഗുണങ്ങൾ നൽകും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഈ വർഷത്തെ നവരാത്രിയിൽ ദുർഗ്ഗാദേവി കടാക്ഷിക്കുന്ന രാശികൾ ആരൊക്കെയെന്നും നോക്കാം.

തുലാം

തുലാം രാശിക്കാർക്ക് ഈ നവരാത്രി കുടുംബജീവിതത്തിൽ സന്തോഷം വർദ്ധിപ്പിക്കും കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. നിങ്ങൾ ഒരു പുതിയ വീടോ വാഹനമോ വാങ്ങുവാനുള്ള പദ്ധതി ഉണ്ടെങ്കിൽ നിങ്ങളുടെ വരുമാനവും സമ്പാദ്യവും അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ ഇതാണ് ശരിയായ സമയം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യം വർദ്ധിക്കും. മത്സരങ്ങളിൽ പങ്കെടുക്കുകയും എല്ലാ വിജയം നേടുകയും ചെയ്യും.

ALSO READ:തപസിന്റെയും ഏകാഗ്രതയുടെയും പ്രതീകം! ബ്രഹ്മചാരിണി ദേവിയെ എങ്ങനെ ആരാധിക്കാം

ധനു

ധനുരാശിക്കാർക്ക് ഇന്ന് രാത്രി നല്ല സാമ്പത്തിക പുരോഗതി നൽകും. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും. കരിയറിൽ പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും ചെലവുകൾ ആസൂത്രണം ചെയ്താൽ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

കുംഭം

കുംഭം രാശിക്കാർക്ക് നവരാത്രി ഒരു പ്രതീക്ഷ നൽകുന്ന സമയമാണ്. നിങ്ങൾ വളരെ കാലമായി ഒരു ജോലി അന്വേഷിക്കുന്നവർ ആണെങ്കിൽ നല്ല ജോലി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. കൂടാതെ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ വിദേശത്ത് പോകാൻ ശ്രമിക്കുകയാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് അതിനുള്ള അവസരങ്ങൾ കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുകയാണെങ്കിൽ നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാൻ സാധിക്കും.

മീനം

മീനം രാശിക്കാർക്ക് നവരാത്രി കടം കൈകാര്യം ചെയ്യുന്നതിലും ചെലവുകൾ നിയന്ത്രിക്കുന്നതിലും പുതിയ സാമ്പത്തിക പദ്ധതികൾ തയ്യാറാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം ആയിരിക്കും. പെട്ടെന്നുള്ള പണമൊഴുക്ക് പ്രതീക്ഷിച്ച് തിരക്ക് കൂട്ടുന്നതിന് പകരം ഏതൊരു സാമ്പത്തിക തീരുമാനവും കുറിച്ചും ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് അത് ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

ENGLISH SUMMARY

We are currently observing the auspicious days of Navaratri. Navaratri signifies the victory of good over evil. During these nine days, various forms of Goddess Durga are worshipped. Navaratri, which began on October 11, concludes with Mahanavami (or Ayudha Puja) and finally ends on October 20 with Vijayadashami.

Loading...
Unable to load recommendations.
Follow Us
തക്കാളിയുടെ കുരു കിഡ്നിയിലെ കല്ലിന് കാരണമാകുമോ?
കരയാതെ സവാള അരിയണോ? ഈ വിദ്യകൾ പരീക്ഷിക്കൂ!
മധുരക്കിഴങ്ങ് പ്രമേഹ രോ​ഗികൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത്
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ