Navratri 2026: 100 വർഷങ്ങൾക്കുശേഷം നവരാത്രിയിൽ അപൂർവ്വ രാജയോഗം! ചിങ്ങം, തുലാം ഉൾപ്പെടെ 4 രാശികൾക്ക് സകല സൗഭാഗ്യങ്ങളും

Navratri 2026 Lucky Zodiac Signs:ഈ ഉത്സവ വേളയിൽ നിരവധി ഗ്രഹങ്ങളുടെ സംക്രമണവും നടക്കുന്നു. ഇത് നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കും. ഏകദേശം 100 വർഷങ്ങൾക്ക് ശേഷമുള്ള നവരാത്രിയിലാണ് ഈ അപൂർവ്വ സംയോഗങ്ങളും ഇത് മൂലമുള്ള രാജയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നത്.നവരാത്രി ദിനത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന ബുധാദിത്യ രാജയോഗവും ബുധനും ശുക്രനും കൂടി ചേർന്ന് ലക്ഷ്മി നാരായണ രാജയോഗവും, ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന്..........

Navratri 2026: 100 വർഷങ്ങൾക്കുശേഷം നവരാത്രിയിൽ അപൂർവ്വ രാജയോഗം! ചിങ്ങം, തുലാം ഉൾപ്പെടെ 4 രാശികൾക്ക് സകല സൗഭാഗ്യങ്ങളും

Naavratri Raja Yoga

Published: 

14 Oct 2026 | 09:12 PM

ജ്യോതിഷപ്രകാരം 2026 ലെ നവരാത്രി വളരെ ശുഭകരമാണ്. ദുർഗ്ഗാദേവിയുടെ 9 രൂപങ്ങളെ ആരാധിച്ചുകൊണ്ട് ആഘോഷിക്കുന്ന നവരാത്രി ഒക്ടോബർ 11നാണ് ആരംഭിച്ചത് ഒക്ടോബർ 19ന് അവസാനിക്കും. വിജയദശമി ഒക്ടോബർ 20നാണ്. ഈ ഉത്സവ വേളയിൽ നിരവധി ഗ്രഹങ്ങളുടെ സംക്രമണവും നടക്കുന്നു. ഇത് നിരവധി രാജയോഗങ്ങൾ സൃഷ്ടിക്കും. ഏകദേശം 100 വർഷങ്ങൾക്ക് ശേഷമുള്ള നവരാത്രിയിലാണ് ഈ അപൂർവ്വ സംയോഗങ്ങളും ഇത് മൂലമുള്ള രാജയോഗങ്ങളും സൃഷ്ടിക്കപ്പെടുന്നത്.

നവരാത്രി ദിനത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന ബുധാദിത്യ രാജയോഗവും ബുധനും ശുക്രനും കൂടി ചേർന്ന് ലക്ഷ്മി നാരായണ രാജയോഗവും, ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന് ഗജകേസരി രാജയോഗവും സൃഷ്ടിക്കുന്നു. നവരാത്രിയിൽ ഇത്തരം നിരവധി രാജയോഗങ്ങൾ ഉണ്ടാകുന്നത് വളരെ അപൂർവമാണ്. ഇതിനാൽ തന്നെ നവരാത്രി ചില രാശിക്കാരെ സംബന്ധിച്ച് വളരെ ഭാ​ഗ്യകരവും എല്ലാ പ്രവർത്തികളിലും വിജയം കൈവരിക്കുന്നതിനും ഉള്ളതാണ്. നവരാത്രിയിൽ രൂപപ്പെടുന്ന രാജയോ​ഗങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നൽകുന്നത് എന്ന് നോക്കാം.

ALSO READ:നവരാത്രി സമയത്ത് അഖണ്ഡ ജ്യോതി അണഞ്ഞു പോയാൽ എന്തു ചെയ്യണം? ഈ നിയമങ്ങൾ മനസ്സിൽ വച്ചോളൂ

മേടം

ഈ നവരാത്രി മേടം രാശിക്കാർക്ക് വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. പുരോഗതിക്ക് നിരവധി അവസരങ്ങൾ ലഭിക്കും വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം കൈകളിൽ എത്തും ജോലിയിലെ എല്ലാ തടസ്സങ്ങളും മാറും നിങ്ങളുടെ കരയറിൽ നിങ്ങൾക്ക് നല്ല വിജയം കൈവരിക്കും ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യത കാണുന്നു.

ചിങ്ങം

നവരാത്രി സമയത്ത് ഉണ്ടാകുന്ന ഈ രാജയോഗങ്ങൾ ചിങ്ങം രാശിക്കാർക്ക് ദുർഗ്ഗാദേവിയുടെ പ്രത്യേക അനുഗ്രഹം നൽകും. ചിലർക്ക് പുതിയ വരുമാനം സ്രോതസ്സുകൾ ഉയർന്നുവരും. ഇത് സാമ്പത്തിക സ്ഥിതിയിൽ നല്ല വർധനവിന് കാരണമാകും. നിങ്ങൾ നിക്ഷേപങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം വളരെ അനുകൂലമായിരിക്കും.

കർക്കിടകം

നവരാത്രിയിൽ സൃഷ്ടിക്കപ്പെടുന്ന രാജയോ​ഗങ്ങൾ കർക്കിടക രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് പുലർത്തും. ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ സഹായിക്കുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങൾക്ക് പുതിയ ഗുണകരമായ സൗഹൃദങ്ങൾ ലഭിക്കും. ഇത് ഭാവിയിൽ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും.

തുലാം

നവരാത്രി സമയത്ത് ഉണ്ടാകുന്ന നിരവധി രാജയോ​ഗങ്ങൾ തുലാം രാശിക്കാർക്ക് പാരമ്പര്യ സ്വത്തുക്കളിൽ നിന്ന് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യത നൽകുന്നു. കുടുംബ ജീവിതം സന്തോഷകരവും സമാധാനപരവും ആയിരിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസുകാർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും വരുമാനം വർദ്ധിക്കും ഇത് ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ സാധിക്കും.

ENGLISH SUMMARY

According to astrology, Navaratri in 2026 is highly auspicious. Navaratri, celebrated by worshipping the nine forms of Goddess Durga, began on October 11 and will conclude on October 19. Vijayadashami falls on October 20. Several planetary transits are also taking place during this festive period.

Loading...
Unable to load recommendations.
Follow Us
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ