Navratri 2026: മാതൃസ്നേഹത്തിന്റെ പ്രതീകം! അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം?

Navratri 2026: കാർത്തികേയൻ അഥവാ കന്തന്റെ മാതാവായി അറിയപ്പെടുന്നത് മാതൃസ്നേഹം സംരക്ഷണം ശക്തി കുട്ടികളുടെ അനുഗ്രഹങ്ങൾ എന്നിവയുടെ പ്രതീകമാണ് കണക്കാക്കുന്നത്. ഈ ദിവസത്തെ പ്രധാന നിറം മഞ്ഞയും പരമ്പരാഗത നിവേദ്യം വാഴപ്പഴവും ആണ്.നാലു കൈകളോടെ സിംഹത്തിന്റെ പുറത്തിരിക്കുന്ന മാതാവ് മടിയിൽ ശിശുവായ....

Navratri 2026: മാതൃസ്നേഹത്തിന്റെ പ്രതീകം! അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം?

Skanthamatha

Published: 

15 Oct 2026 | 06:27 AM

നവരാത്രിയുടെ അഞ്ചാം ദിവസമായ ഇന്ന് ദുർഗ്ഗാരീതിയുടെ അഞ്ചാമത്തെ രൂപമായ സ്കന്ദമാതയെയാണ് ഭക്തർ ആരാധിക്കുന്നത്. കാർത്തികേയൻ അഥവാ കന്തന്റെ മാതാവായി അറിയപ്പെടുന്നത് മാതൃസ്നേഹം സംരക്ഷണം ശക്തി കുട്ടികളുടെ അനുഗ്രഹങ്ങൾ എന്നിവയുടെ പ്രതീകമാണ് കണക്കാക്കുന്നത്. ഈ ദിവസത്തെ പ്രധാന നിറം മഞ്ഞയും പരമ്പരാഗത നിവേദ്യം വാഴപ്പഴവും ആണ്.

നാലു കൈകളോടെ സിംഹത്തിന്റെ പുറത്തിരിക്കുന്ന മാതാവ് മടിയിൽ ശിശുവായ കാർത്തികേയൻ ഇരുത്തിയിരിക്കുന്നു രണ്ട് കൈകളിൽ താമരപ്പൂക്കൾ ധരിച്ചിരിക്കുന്നു ഇതാണ് സ്കന്ദമാതാവിന്റെ രൂപം.

ALSO READ:100 വർഷങ്ങൾക്കുശേഷം നവരാത്രിയിൽ അപൂർവ്വ രാജയോഗം! ചിങ്ങം, തുലാം ഉൾപ്പെടെ 4 രാശികൾക്ക് സകല സൗഭാഗ്യങ്ങളും

മാതൃകാരുണ്യത്തിന്റെയും ദിവശക്തിയുടെയും പ്രതീകമായ കന്തമാതാവിന്റെ ആരാധന കുടുംബ ഐശ്വര്യത്തിനും കുട്ടികളുടെ സംരക്ഷണത്തിനും ആത്മീയമായ ശക്തിക്കും വളരെ പേര് കേട്ടതാണ്. സന്തോഷം പോസിറ്റീവ് എനർജി സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഞ്ഞനിറം ഈ ദിവസം ധരിക്കുന്നതും പൂജയ്ക്ക് ഉപയോഗിക്കുന്നതും വളരെ സവിശേഷമാണ്.

പ്രധാനപ്പെട്ട മന്ത്രങ്ങൾ ഇവയൊക്കെയാണ്…

മൂലമന്ത്രം:

ഓം ദേവി സ്കന്ദമാതായൈ നമഃ
(108 തവണ ജപിക്കുന്നത് ഉത്തമമാണ്)

ധ്യാന മന്ത്രം:

സിംഹാസനഗതാ നിത്യം പത്മാശ്രിതകരദ്വയ ।
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ॥

കുളിച്ച് ശുദ്ധിയായി പൂജാ സ്ഥലം വൃത്തിയാക്കിയ ശേഷം വേണം വ്രതം ആരംഭിക്കാൻ. ദീപം കൊളുത്തി ചന്ദനത്തിരി കത്തിക്കുക. ശേഷം നവരാത്രി കലശം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതിനെ ആദ്യം വണങ്ങുക. ശേഷം സ്കന്ദമാതയുടെ വിഗ്രഹമോ ചിത്രമോ പ്രതിഷ്ഠിക്കുക. മഞ്ഞപ്പൂക്കൾ വാഴപ്പഴം എന്നിവ സമർപ്പിക്കുക. ഓം ദേവി സ്കന്ദമാതായെ നമ എന്ന മന്ത്രം ഭക്തിയോടെ ജപിക്കുക. കൂടാതെ ദുർഗ പ്രാർത്ഥനയോ ചാലിസയോ ചൊല്ലാം. ‍

ENGLISH SUMMARY

On this, the fifth day of Navaratri, devotees worship Skandamata, the fifth form of Goddess Durga. Known as the mother of Kartikeya (also called Kandan), she is considered a symbol of maternal love, protection, strength, and blessings for children. The primary color associated with this day is yellow, and the traditional offering is the banana.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി