Pooja Veppu 2026: വീട്ടിലാണോ നവരാത്രിയിൽ പൂജ വെക്കുന്നത്? ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങളും പൂജാവിധികളും അറിയാം

Pooja Veppu 2026 Rules:ക്ഷേത്രങ്ങളിൽ മാത്രമല്ല ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നമുക്ക് സ്വന്തം വീടുകളിലും ഈ ആചാരം വളരെ ഭംഗിയായി അനുഷ്ഠിക്കാവുന്നതാണ്.ഈ വർഷം എപ്പോഴാണ് പൂജ വെക്കേണ്ടത് എന്നും, പൂജ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും അത് ക്രമീകരിക്കേണ്ട വിധവും ആണ് ഇവിടെ പറയുന്നത്. ഈ വർഷം പൂജ വെക്കുന്നത് ഒക്ടോബർ 18 ഞായറാഴ്ചയാണ്.സന്ധ്യാവേളയിലാണ് പൂജയ്ക്ക്....

Pooja Veppu 2026: വീട്ടിലാണോ നവരാത്രിയിൽ പൂജ വെക്കുന്നത്? ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങളും പൂജാവിധികളും അറിയാം

Pooja Veppu

Published: 

16 Oct 2026 | 08:13 PM

വിജ്ഞാനത്തിന്റെയും സർഗാത്മകതയുടെയും പ്രതീകമായ സരസ്വതി ദേവിയെയും ശക്തി സ്വരൂപണിയായ ദുർഗ്ഗാദേവിയും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് നവരാത്രി. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൂജവെപ്പ്. കേരളത്തിലെ ദുർഗാഷ്ടമി നാളിൽ സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തുന്നത്. ക്ഷേത്രങ്ങളിൽ മാത്രമല്ല ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നമുക്ക് സ്വന്തം വീടുകളിലും ഈ ആചാരം വളരെ ഭംഗിയായി അനുഷ്ഠിക്കാവുന്നതാണ്.

ഈ വർഷം എപ്പോഴാണ് പൂജ വെക്കേണ്ടത് എന്നും, പൂജ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും അത് ക്രമീകരിക്കേണ്ട വിധവും ആണ് ഇവിടെ പറയുന്നത്. ഈ വർഷം പൂജ വെക്കുന്നത് ഒക്ടോബർ 18 ഞായറാഴ്ചയാണ്.സന്ധ്യാവേളയിലാണ് പൂജയ്ക്ക് പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും വെക്കേണ്ടത്. വീടും പൂജാമുറിയും നന്നായി തുടച്ച് വൃത്തിയാക്കണം പൂജയിൽ പങ്കെടുക്കുന്നവരും ശരീര ശുദ്ധി വരുത്തി സാത്വികമായി വസ്ത്രങ്ങൾ ധരിക്കേണ്ടത് വളരെ പ്രധാനമാണ്.

ALSO READ:ഈ വർഷം പൂജ വെക്കേണ്ടത് എപ്പോഴാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ

പുസ്തകങ്ങളോ തൊഴിൽ ഉപകരണങ്ങളും ഫോട്ടോകളും ഒരിക്കലും വെറും തറയിൽ വയ്ക്കുവാൻ പാടില്ല. ഒരു പീഢം അല്ലെങ്കിൽ തടിയുടെ മറ്റോ അല്ലെങ്കിൽ പലകയുടെ മേലിൽ വൃത്തിയുള്ള പായയിലോ വിരിച്ച വസ്ത്രത്തിലോ വേണം വയ്ക്കാൻ.പൂജവെച്ച ശേഷമുള്ള അഷ്ടമി രാത്രിയും നവമി മുഴുവൻ പൂജയ്ക്ക് വച്ച പുസ്തകങ്ങളും തുറന്നു വായിക്കാനോ തൊഴിൽ ഉപകരണങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യാനോ പാടില്ല എന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ വീട്ടിൽ പൂർണമായും സാത്വിക അന്തരീക്ഷവും നിലനിർത്തണം.

സ്ഥലം ഒരുക്കുന്ന വിധം…

പൂജാ മുറിയിലോ സ്വീകരണ മുറിയുടെ കിഴക്ക് വടക്ക് ദിക്കിലേക്കോ അഭിമുഖമായി ഒരു ചെറിയ പീഠം വയ്ക്കുക അതിനുമുകളിൽ ദേവതകളുടെ ചിത്രങ്ങൾ സ്ഥാപിക്കുക. നടുവിൽ സരസ്വതി വലതുഭാഗത്ത് ഗണപതി ഭഗവാൻ ഇടതുഭാഗത്ത് മഹാലക്ഷ്മി ദേവി എന്നീ ക്രമത്തിലാണ് ഫോട്ടോകൾ വെക്കേണ്ടത്. ഈ മൂന്ന് മൂർത്തികളുടെയും ഫോട്ടോകൾക്ക് മാലകളും പൂക്കളും ചാർത്തണം. ഈ പീഠത്തിനുമുന്നിലായി അഞ്ചുതിരിയിട്ട നിലവിളക്ക് നെയ്യോ നല്ലെണ്ണയോ ഒഴിച്ചു കൊളുത്തുക. ഒപ്പം ചന്ദനത്തിരിയും സാമ്പ്രാണിയും കത്തിച്ച് അന്തരീക്ഷവും സുഗന്ധപൂരിതമാക്കുക.

പീഡത്തന് താഴെ പുതിയൊരു പായയോ വെള്ളത്തുണിയോ അല്ലെങ്കിൽ വൃത്തിയുള്ള പേപ്പറോ കുട്ടികളുടെ പാഠപുസ്തകങ്ങൾ, നോട്ടുബുക്കുകൾ എന്നിവയും മുതിർന്നവർ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ഉപകരണങ്ങളും രാമായണം, ഭഗവത്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളും ഇതിന് മുകളിലെ ഭംഗിയായി അടുക്കി വയ്ക്കുക.ഒരു കിണ്ടിയിലോ പാത്രത്തിലോ ശുദ്ധജലം എടുത്ത് വലതുകൈകൊണ്ട് അടിച്ചുപിടിച്ച് അതിനുമുകളിൽ ഇടതു കൈ വയ്ക്കുക. ശേഷം താഴെ പറയുന്ന മന്ത്രവും ജപിച്ച ഒരു തുളസിയിലുപയോഗിച്ച് പുസ്തകങ്ങളിലും മറ്റും തളിച്ച് ഇവ ശുദ്ധി വരുത്തുക.അതിനുശേഷം പഴം, അവിൽ, മലർ, ശർക്കര, കൽക്കണ്ടം അല്ലെങ്കിൽ പായസം എന്നിവ നിവേദ്യമായി മൂർത്തികൾക്ക് സമർപ്പിക്കുക.

തുടർന്ന് സരസ്വതി ദേവിയെ മനസ്സിൽ ധ്യാനിച്ച് കർപ്പൂര ആരതി ഉഴിയുക. അടുത്ത ദിവസമായി നവമി നാളിൽ രാവിലെയും വൈകുന്നേരത്തിൽ പോസ്റ്റ് ചെയ്ത പ്രാർത്ഥനകൾ അർപ്പിക്കണം. നവരാത്രിയുടെ സമാപനമായ വിജയദശമി നാളിലാണ് പൂജയെടുപ്പും വിദ്യാരംഭവും നടക്കുന്നത്.വിജയദശമി ദിവസം രാവിലെ പൂജാ സ്ഥലം പുഷ്പങ്ങളാൽ മനോഹരമായി അലങ്കരിക്കുക പീഡനത്തിന്റെ ഇരുവശങ്ങളിലുമായി കരിമ്പ് വെക്കുന്നതും വളരെ ഐശ്വര്യപ്രദമാണ്. കൂടാതെ സരസ്വതി മന്ത്രങ്ങൾ ജപിക്കുകയും ലളിത അഷ്ടോത്തര ശതനാമാവലി കൊണ്ട് പുഷ്പാർച്ചന നടത്തുകയും ചെയ്യാം. തുടർന്ന് കർപ്പൂര ആരതി കാണിച്ച് പ്രാർത്ഥിച്ച ശേഷം പൂജയ്ക്ക് വെച്ച പുസ്തകങ്ങളും ഉപകരണങ്ങളും തിരിച്ചെടുക്കാവുന്നതാണ്.

ENGLISH SUMMARY

Navaratri is a significant observance dedicated to the worship of Goddess Saraswati—the embodiment of knowledge and creativity—and Goddess Durga, who represents divine power (*Shakti*). A central aspect of Navaratri is *Pujaveppu*. In Kerala, this ritual is performed during the evening of Durgashtami. It can be observed with great devotion not only in temples but also within the sacred, prayerful atmosphere of one’s own home.

Loading...
Unable to load recommendations.
Follow Us
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?