Thiruvathira 2026: തിരുവാതിര വ്രതത്തിനു പിന്നിലെ കഥ അറിയുമോ? ഐതീഹ്യം അറിഞ്ഞാകാം അനുഷ്ടാനം

Thiruvathira 2026: തിരുവാതിര വ്രതത്തിനു പിന്നിൽ പല ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ പ്രധാനപ്പെട്ടത്...

Thiruvathira 2026: തിരുവാതിര വ്രതത്തിനു പിന്നിലെ കഥ അറിയുമോ? ഐതീഹ്യം അറിഞ്ഞാകാം അനുഷ്ടാനം

Thiruvathira 2026 (1)

Updated On: 

23 Dec 2025 | 09:44 PM

കേരളത്തിൽ പ്രധാനമായും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് തിരുവാതിര. ധനുമാസത്തിൽ വരുന്ന ഒരു വിശിഷ്ട വ്രതം ആണിത്. ഭഗവാൻ ശിവന് ആരാധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ ദിവസം. പ്രധാനമായും സ്ത്രീകളാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിര വ്രതത്തിനു പിന്നിൽ പല ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് പാർവതി ദേവിയുടെ കഠിനതപവുമായി ബന്ധപ്പെട്ടതാണ്.

പരമശിവനിൽ ആകൃഷ്ടയായ പാർവതി ദേവി അദ്ദേഹത്തെ ഭർത്താവായി ലഭിക്കുന്നതിന് വേണ്ടി കഠിനമായ വ്രതവും തപസ്സും അനുഷ്ഠിച്ചു എന്നാണ് വിശ്വാസം. ദേവിയുടെ ഈ ഭക്തിയിൽ പ്രീതനായ ഭഗവാൻ ശിവൻ ധനുമാസത്തിലെ തിരുവാതിര നാളിൽ ദേവിയെ പത്നിയായി സ്വീകരിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. ഇതിന്റെ സ്മരണാർത്ഥമാണ് തിരുവാതിര ആചരിക്കുന്നത്. മറ്റൊന്ന് കാമദേവന്റെ പുനർജന്മവുമായി ബന്ധപ്പെട്ടാണ്. നരകാസുരനെ വധിക്കുന്നതിന് ശേഷിയുള്ള ഒരു പുത്രൻ ശിവഭഗവാന് ജനിക്കണം എന്നത് ദേവന്മാരുടെ ആവശ്യമായിരുന്നു.

ALSO READ:തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം

എന്നാൽ അപ്പോൾ ശിവൻ കഠിനമായ ധ്യാനത്തിൽ ആയിരുന്നു. ശിവ ഭഗവാന്റെ ധ്യാനം മാറ്റുന്നതിന് വേണ്ടി എത്തിയ കാമദേവൻ തന്റെ പുഷ്പ പാടം കൊടുത്തു. ഇതിൽ ഗോപിതനായ ശിവൻ തൃക്കണ്ണ് തുറക്കുകയും കാമദേവനെ ഭസ്മം ആക്കുകയും ചെയ്തു. ഈ വാർത്ത അറിഞ്ഞ കാമദേവന്റെ പത്നി രതീദേവി ഭഗവാൻ ശിവനെ പ്രാർത്ഥിച്ചു. രതിയുടെ അപേക്ഷപ്രകാരം ദയാലുവായ ഭഗവാൻ കാമദേവന് ജന്മം നൽകി. അതൊരു തിരുവാതിര നാളിലാണെന്നാണ് കരുതപ്പെടുന്നത്.

മറ്റൊന്ന് പാലാഴി മഥനവും കാളകൂട വിഷവുമായി ബന്ധപ്പെട്ടതാണ്. പാലാഴി കടഞ്ഞെടുത്തപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം ലോകത്തെ നശിപ്പിക്കാതിരിക്കുവാൻ വേണ്ടി ശിവൻ അത് പാനം ചെയ്തു. ഭഗവാനെ അപകടം സംഭവിക്കാതിരിക്കാൻ പാർവതി ദേവി ശിവന്റെ കഴുത്തിൽ മുറുക്കിപ്പിടിക്കുകയും ഭഗവാൻ ഉറങ്ങാതെ പ്രാർത്ഥിക്കുകയും ചെയ്തു. ഈ സമയത്ത് മറ്റു ദേവ സ്ത്രീകളും പാട്ടുപാടിയും ഉറങ്ങാതെയും ദേവിക്കൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നിരുന്നു ഇതിന്റെ സ്മരണയ്ക്കായും തിരുവാതിര ആഘോഷിക്കുന്നു എന്നാണ് വിശ്വാസം.

Follow Us
Related Stories
Ramayana Masam 2026: പുണ്യത്തിന്റെ കർക്കിടകം പുലരുന്നത് ജൂലൈ 16നോ 17 നോ? രാമായണമാസം തുടങ്ങുന്നത് എന്നാണ്?
Surya Chandra yuti: വൃശ്ചികം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നു! സൂര്യന്റെയും ചന്ദ്രനെയും സംയോജനം ഭാഗ്യം കൊണ്ടുവരും
Horoscope malayalam: അസുഖങ്ങൾക്ക് സാധ്യത, മാനസിക സമ്മർദ്ദം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Shani vakri 2026: മീനം ഉൾപ്പെടെ രാശികൾ ജാഗ്രത പാലിക്കുക! ശനി പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു
Ramayana Masam 2026: 30 ദിവസവും ചിട്ടയോടെ ആകാം! രാമായണം പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Horoscope malayalam: ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ഇന്ന് നടക്കില്ല, പല തടസ്സങ്ങളും നേരിടേണ്ടി വന്നേക്കാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ