Trigrahi Yoga: തുലാം രാശിയിൽ ത്രിഗ്രഹിയോഗം! ഈ മൂന്നു രാശിക്കാരുടെ കീശ നിറയും

Trigrahi Yoga on October 17:ഒക്ടോബർ 17ന് അതായത് നാളെ ശനിയാഴ്ച സൂര്യൻ കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കും. തുലാെ രാശിയുടെ അധിപൻ ശുക്രനാണ്.സൂര്യൻ തുലാൻ രാശിയിൽ പ്രവേശിക്കുമ്പോൾ ശുക്രനും ബുധനും ആ രാശിയിൽ തന്നെ ഇതിനോടകം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ മൂന്നു ഗ്രഹങ്ങളുടെയും സംയോഗം ഒരു ത്രിഗ്രഹയോഗമായി മാറും. ഈ യോഗയുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും.............

Trigrahi Yoga: തുലാം രാശിയിൽ ത്രിഗ്രഹിയോഗം! ഈ മൂന്നു രാശിക്കാരുടെ കീശ നിറയും

Trigrahi Yoga On October 17

Published: 

16 Oct 2026 | 09:53 PM

ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അവയുടെ രാശികൾ മാറുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രതിഫലിക്കും. ഒമ്പത് ഗ്രഹങ്ങളിൽ സൂര്യനെ നേതാവായാണ് കണക്കാക്കുന്നത്. ഈ സൂര്യൻ മാസത്തിലൊരിക്കൽ അതിന്റെ രാശി മാറ്റും. ഈ രീതിയിൽ ഒക്ടോബർ 17ന് അതായത് നാളെ ശനിയാഴ്ച സൂര്യൻ കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കും. തുലാെ രാശിയുടെ അധിപൻ ശുക്രനാണ്.

സൂര്യൻ തുലാൻ രാശിയിൽ പ്രവേശിക്കുമ്പോൾ ശുക്രനും ബുധനും ആ രാശിയിൽ തന്നെ ഇതിനോടകം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ മൂന്നു ഗ്രഹങ്ങളുടെയും സംയോഗം ഒരു ത്രിഗ്രഹയോഗമായി മാറും. ഈ യോഗയുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ദൃശ്യമാകും പ്രത്യേകിച്ചും ഈ ത്രിഗ്രഹിയോഗം മൂലം മൂന്ന് രാശിക്കാർക്ക് തൊഴിൽ ബിസിനസ് സാമ്പത്തിക സ്ഥിതി എന്നിവയിൽ നല്ല പുരോഗതി ഉണ്ടാകും. ഇനി ഒക്ടോബറിലെ സൂര്യഗ്രഹണം മൂലം ഉണ്ടാകുന്ന ത്രിഗ്രഹയോഗം മൂലം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം ലഭിക്കുന്നു എന്ന് നോക്കാം.

ALSO READ:വീട്ടിലാണോ നവരാത്രിയിൽ പൂജ വെക്കുന്നത്? ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങളും പൂജാവിധികളും അറിയാം

തുലാം

തുലാം രാശിയുടെ ഒന്നാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഇത് ഈ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ജോലിചെയ്യുന്നവർക്ക് സ്ഥാനക്കായറ്റവും വരുമാന വർദ്ധനവും ലഭിക്കാനുള്ള സാധ്യത കാണുന്നു. ഇത് കൂടാതെ ഈ യോഗം ഈ കാലയളവിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളും വർദ്ധിപ്പിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കുവാനുള്ള പദ്ധതി ഇടുന്നുണ്ടെങ്കിൽ അതിനുള്ള അവസരങ്ങളും നിങ്ങൾക്ക് ലഭിച്ചേക്കാം പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നല്ല നേട്ടങ്ങൾ കൊണ്ടുവരും കോടതി കേസുകളിൽ നല്ല വിജയം നേടാനുള്ള സാധ്യത കാണുന്നു.

കന്നി

കന്നി രാശിയുടെ രണ്ടാം ഭാവത്തിൽ ത്ര​ഗ്രഹയോ​ഗം ഉണ്ടാകാൻ പോകുന്നു അതിനാൽ ഈ രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് നല്ല ശമ്പളത്തോട് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽ നല്ല പുരോഗതിക്കുള്ള അവസരം ഉണ്ടാകും ബിസിനസിലെ പുതിയ സൗഹൃദങ്ങളിൽ നിന്ന് നിങ്ങൾക്ക് അപ്രതീക്ഷിതമായ ലാഭം ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കുമെന്ന് എന്നിരുന്നാലും തിടുക്കത്തിൽ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുക.

കുംഭം

കുംഭം രാശിയുടെ ഒമ്പതാം ഭാവത്തിൽ ത്രിഗ്രഹയോഗം രൂപം കൊള്ളുന്നു. അതിനാൽ ഈ രാശിക്കാർക്ക് തൊഴിൽപരമായും സാമ്പത്തികരമായും അനുകൂലമായിരിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് പുതിയ തൊഴിലാവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് നല്ല ലാഭം ഉണ്ടാകും. ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. മൊത്തത്തിൽ നിങ്ങൾ എന്ത് ജോലി ചെയ്താലും നിങ്ങൾക്ക് ഇതിൽ നല്ല വിജയം ലഭിക്കും.

ENGLISH SUMMARY

According to astrology, whenever planets shift from one zodiac sign to another, their influence is reflected across all zodiac signs. Among the nine planets, the Sun is considered the leader. The Sun changes its zodiac sign once a month. In this cycle, on October 17th—that is, tomorrow, Saturday—the Sun will move from the sign of Kanni (Virgo) into the sign of Thulam (Libra). The ruling planet of Thulam is Venus.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?