മോശം മോശം… മഹാ മോശം! 2021 മുതൽ ഇതുവരെ 88 നോ ബോളുകൾ; ടെസ്റ്റിൽ നാണിപ്പിക്കുന്ന റെക്കോഡിട്ട് ഇന്ത്യൻ താരം
Indian Bowler with worst record in Test cricket: ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ മൂന്നും രണ്ടാം ഇന്നിങ്സിൽ ഒന്നും ഉൾപ്പെടെ 4 നോബോളുകൾ ഈ ഇന്ത്യൻ ബോളർ എറിഞ്ഞു. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ നോ ബോൾ ദൗർബല്യത്തെക്കുറിച്ച് ശ്രദ്ധിക്കപ്പെട്ടത്. 2021 മുതൽ ഇതുവരെ ആകെ 88 നോ ബോളുകൾ ഇദ്ദേഹം എറിഞ്ഞു എന്ന് കണക്കുകൾ പറയുന്നു.

Indian Bowler With Worst Record In Test Cricket
നിരവധി നേട്ടങ്ങൾ കീഴടക്കിയ മികച്ച താരങ്ങൾ പോലും ചില ഘട്ടങ്ങളിൽ, അവർ ആഗ്രഹിച്ചിട്ടല്ലെങ്കിലും മോശം റെക്കോഡുകളിലൂടെയും കടന്നുപോകാറുണ്ട്. അത്തരത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ നാണക്കേടിന്റെ ഒരു മോശം റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പിന്നർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ മൂന്നും രണ്ടാം ഇന്നിങ്സിൽ ഒന്നും ഉൾപ്പെടെ 4 നോബോളുകൾ ജഡേജ എറിഞ്ഞു. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ജഡേജയുടെ നോ ബോൾ ദൗർബല്യത്തെക്കുറിച്ച് ശ്രദ്ധിക്കപ്പെട്ടത്. 2021 മുതൽ ഇതുവരെ ജഡേജ ആകെ 88 നോ ബോളുകൾ എറിഞ്ഞു എന്ന് കണക്കുകൾ പറയുന്നു.
ഈ കാലയളവിൽ ഏറ്റവുമധികം നോ ബോൾ എറിഞ്ഞ താരം എന്ന നാണക്കേട് ഇപ്പോൾ ജഡേജയുടെ പേരിലാണ്. നോ ബോളിന്റെ കാര്യത്തിൽ തൊട്ടുപിന്നിലുള്ള കളിക്കാരനെക്കാൾ ബഹുദൂരം മുന്നിലാണ് ജഡേജ എന്നത് നാണക്കേടിന്റെ ആഴം കൂട്ടുന്നു. നോ ബോളിന്റെ കാര്യത്തിൽ ജഡേജയ്ക്ക് പിന്നിലുള്ളത് പാകിസ്ഥാന്റെ നൊമാൻ അലിയാണ്. ഏതാണ്ട് 40 നോ ബോളുകളാണ് ഇക്കാലയളവിൽ നൊമാൻ എറിഞ്ഞിട്ടുള്ളത്.
രണ്ടാം സ്ഥാനത്തുള്ള നൊമാൻ അലിയെക്കാൾ ഇരട്ടിയിലധികം നോ ബോളുകൾ (88 എണ്ണം) ജഡേജ വഴങ്ങിയിട്ടുണ്ട് എന്നത് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുന്നു. ഇപ്പോൾ ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും ജഡേജ നോ ബോളുകൾ എറിഞ്ഞിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ രണ്ട് നോ-ബോളുകളും രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് നോ-ബോളുകളും ആണ് ജഡേജ എറിഞ്ഞത്.
2021ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം നോ ബോളുകൾ എറിഞ്ഞ താരങ്ങളിൽ ലസിത് എംബുൽദെനിയ (ശ്രീലങ്ക- 33), ജാക്ക് ലീച്ച് (ഇംഗ്ലണ്ട്- 19), ജോമൽ വറിക്കൻ (വെസ്റ്റ് ഇൻഡീസ് -17), സാഹിർ ഖാൻ (അഫ്ഗാനിസ്ഥാൻ- 17) എന്നിവയാണ് യഥാക്രമം മൂന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ ഉള്ളത്.
അതേസമയം നോ ബോളുകൾ വഴങ്ങാറുണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ജഡേജ. ബാറ്റിങ്, ബൗളിങ്, ഫീൽഡിങ് എന്നീ മൂന്ന് മേഖലകളിലും ഒരേപോലെ മികവ് പുലർത്തുന്ന ജഡേജ ഇന്ത്യ 2024-ൽ ടി20 ലോകകപ്പ് നേടിയതിന് ശേഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഇപ്പോഴും തുടരുന്നുണ്ട്.
നിർണായക ഘട്ടങ്ങളിൽ ബൗളർമാർ നോബോൾ എറിയുന്നത് ടീമിന് തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാൽ ജഡേജ ലൈനിലും ലെങ്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിച്ച ഇന്ത്യ ശക്തമായ നിലയിലാണ് ഉള്ളത്. പരാജയം ഒഴിവാക്കാൻ ലങ്ക പൊരുതുകയാണ്.
രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം മഴ മൂലം കളി നിർത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കുവേണ്ടി മാനവ് സുതാർ രണ്ടും പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സാരൻശ് ജെയിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ഈ ടെസ്റ്റും വിജയിച്ച് പരമ്പര 2-0ന് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ.
English Summary
If we look at the statistics from 2021 to date, the record of the most no-balls bowled by a spinner in Test matches is in the name of Indian bowler Ravindra Jadeja. The statistics show that Jadeja has bowled a total of 88 no-balls since 2021. Jadeja has bowled more than twice as many no-balls as Pakistan’s Noman Ali (40 no-balls) who is in second place.