Asia Cup 2025: ഏഷ്യാ കപ്പിൻ്റെ കലാശപ്പോര് ഇന്ന്; പാകിസ്താനും ഇന്ത്യയും തമ്മിൽ മൂന്നാം അങ്കം

India vs Pakistan Analysis: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

Asia Cup 2025: ഏഷ്യാ കപ്പിൻ്റെ കലാശപ്പോര് ഇന്ന്; പാകിസ്താനും ഇന്ത്യയും തമ്മിൽ മൂന്നാം അങ്കം

ഇന്ത്യ - പാകിസ്താൻ

Published: 

28 Sep 2025 | 06:38 AM

ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെയാണ് നേരിടുക. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്താനെതിരെ ആധികാരിക വിജയം നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.

സൂര്യകുമാർ യാദവിൻ്റെ മോശം ഫോം മാറ്റിനിർത്തിയാൽ ടീം ഇന്ത്യയുടെ ബാറ്റിംഗ് ഏറെക്കുറെ സെറ്റാണ്. പൊസിഷൻ മാറി പരീക്ഷണം നടത്തുന്ന സഞ്ജു സാംസൺ പോലും കഴിഞ്ഞ കളി മികച്ച പ്രകടനം നടത്തി. ശുഭ്മൻ ഗില്ലും അത്ര ഫോമിലല്ലെങ്കിലും ചില നല്ല ഇന്നിംഗ്സുകൾ വന്നു. ലോവർ ഓർഡറിൽ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും നിരാശപ്പെടുത്തുകയാണ്. എങ്കിലും ഇന്ത്യക്ക് കാര്യമായി ആശങ്കപ്പെടാനില്ല.

Also Read: Asia Cup 2025: കലാശപ്പോരിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക, പരിക്കിന്റെ പിടിയിൽ മൂന്ന് താരങ്ങൾ

പാകിസ്താനാവട്ടെ ആർക്കും സ്ഥിരതയില്ല. പലരും ഒന്നോരണ്ടോ മത്സരങ്ങളിൽ നല്ല പ്രകടനം നടത്തി. പക്ഷേ, കടലാസിൽ ടീം മികച്ചതാണ്. ഫഖർ സമാൻ, സഹിബ്സാദ ഫർഹാൻ, സയിം അയൂബ്, മുഹമ്മദ് ഹാരിസ്, സൽമാൻ അലി ആഘ, തുടങ്ങിയവരൊക്കെ നല്ല താരങ്ങളാണ്. പക്ഷേ, കളത്തിൽ അത് പ്രതിഫലിക്കുന്നില്ല.

ബൗളിംഗിലും ഇന്ത്യക്ക് ആശങ്കകൾ കാര്യമായി ഇല്ല. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പവർപ്ലേയിൽ വിക്കറ്റ് കണ്ടെത്തുന്നു. സ്പിന്നർമാർ മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് പിടിച്ചുനിർത്തി വിക്കറ്റ് വീഴ്ത്തുന്നു. പാക് നിരയിൽ പതിവുപോലെ ഹാരിസ് റൗഫ് ആണ് സ്ഥിരതയോടെ പ്രകടനം നടത്തുന്നത്. അബ്റാർ അഹ്മദും മികച്ചുനിൽക്കുന്നു. പാർട് ടൈമറായ സയിം അയൂബ് ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ബൗളിംഗിൽ തകർപ്പൻ ഫോമിലാണ്.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം