വാതിൽ അ‌ടയ്ക്കരുത്; ലോകകപ്പിലെ ബെസ്റ്റ് ബൗളറിനായി ഗംഭീറിനോടും അഗാർക്കറോടും വാദിച്ച് മുൻ ബോളിങ് കോച്ച്

Ex-India Coach asks Gambhir and Ajit Agarkar to recall Mohammed Shami: 2025-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഷമി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുൻ ബോളിങ് പരിശീലകൻ ഭരത് അരുൺ ആവശ്യപ്പെട്ടു.

വാതിൽ അ‌ടയ്ക്കരുത്; ലോകകപ്പിലെ ബെസ്റ്റ് ബൗളറിനായി ഗംഭീറിനോടും അഗാർക്കറോടും വാദിച്ച് മുൻ ബോളിങ് കോച്ച്

Ex India Coach Asks Gambhir And Ajit Agarkar To Recall Mohammed Shami

Updated On: 

06 Sep 2026 | 10:29 AM

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഹമ്മദ് ഷമിയെന്ന ബോളർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കരുത് എന്ന് കോച്ച് ഗൗതം ഗംഭീറിനോടും ചീഫ് സെലക്ടർ അ‌ജിത് അ‌ഗാർക്കറിനോടും അ‌ഭ്യർഥിച്ച് മുൻ ഇന്ത്യൻ ബൗളിങ് കോച്ച് രംഗത്തെത്തി. 2025-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഷമി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുൻ ബോളിങ് പരിശീലകൻ ഭരത് അരുൺ ആവശ്യപ്പെട്ടു. “ഷമിയുടെ നേരേ അവർ വാതിൽ അടയ്ക്കാൻ പാടില്ലായിരുന്നു. ഇനിയും ധാരാളം ക്രിക്കറ്റ് അദ്ദേഹത്തിൽ അവശേഷിച്ചിട്ടുണ്ട്,” എന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അ‌ഭിമുഖത്തിൽ ഭരത് അരുൺ പറഞ്ഞു.

പരിക്ക് പറ്റി ടീമിൽ നിന്ന് പുറത്തായ ഷമിക്ക് തിരിച്ചടിയായത് പ്രായവും ടീം മാനേജ്‌മെന്റ് മറ്റ് യുവതാരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ്. ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഷമി വിക്കറ്റ് വേട്ട തുടരുന്നുണ്ട്. 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 26.30 ശരാശരി ഷമിക്കുണ്ട്, അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി 27.71 ആണ്.

Also Read: വജ്രായുധത്തിന് പകരം ഇത് മതിയോ! ബുംറയുടെ ബാക്കപ് ഓപ്ഷനായി BCCI പരിഗണിക്കുന്നത് LSG താരത്തെ​

ഒരാൾ മികച്ച പ്രകടനം നടത്തുമ്പോൾ, പ്രായം ഒരു ഘടകമാകരുതെന്നും അദ്ദേഹത്തിന്റെ സ്ഥിരത നിങ്ങൾക്ക് കാണാൻ കഴിയുമെന്നും ഭരത് അരുൺ ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ കഴിവിന് ചേരുന്ന വിധത്തിലുള്ള കണക്കുകൾ ആണ് നമുക്ക് മുന്നിലുള്ളത്. കണക്കുകൾ ഷമിക്ക് അനുയോജ്യമാണ്, അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്ന റെഡ് പന്തിൽ 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ പൂർത്തിയാക്കുന്നത് വലിയ നേട്ടമാണെന്നും അരുൺ കൂട്ടിച്ചേർത്തു.

2026 ലെ ദുലീപ് ട്രോഫി ഫൈനലിൽ ഷമി ഈസ്റ്റ് സോണിനു വേണ്ടി ഇറങ്ങിയാൽ, അത് അദ്ദേഹത്തിന്റെ 100-ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരമായിരിക്കും, ഇതിൽ ഇന്ത്യയ്ക്കായി 64 ടെസ്റ്റുകൾ ഉൾപ്പെടുന്നു. മൂന്ന് വർഷത്തിലേറെയായി ഷമി ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല. “അദ്ദേഹത്തിന് ബൗളിംഗ് ഇഷ്ടമാണ്. നെറ്റ്സിലോ കളിയുടെ മധ്യത്തിലോ എന്നത് പ്രശ്നമല്ല. നിങ്ങൾ അദ്ദേഹത്തിന് ചുവന്ന പന്ത് നൽകിയാൽ, അല്ലെങ്കിൽ ഏതെങ്കിലും പന്ത് നൽകിയാൽ, അദ്ദേഹം തന്റെ റൺ-അപ്പ് അടയാളപ്പെടുത്തി ബൗളിംഗ് ആരംഭിക്കും,” എന്ന് അരുൺ പറഞ്ഞു.

ഷമിക്ക് ഇപ്പോഴും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള വലിയ ആഗ്രഹം ഉണ്ടെന്ന് ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷനും അഭിപ്രായപ്പെട്ടു. സെലക്ടർമാരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായാൽ ഷമിക്ക് ഇനിയും രാജ്യത്തിനായി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് ഭരത് അരുണിനെപ്പോലെ നിരവധി ഷമി ആരാധകർ വിശ്വസിക്കുന്നത്.

2023 ലോകകപ്പിൽ ഇന്ത്യയുടെ ഹീറോ ആയിരുന്നു ഷമി. ലോകകപ്പിൽ വെറും 7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി അ‌ദ്ദേഹം തിളങ്ങിയിരുന്നു. കൂടാതെ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ 57 റൺസിന് 7 വിക്കറ്റുകൾ വീഴ്ത്തി, ഒരു ഏകദിന മത്സരത്തിൽ 7 വിക്കറ്റ് നേടുന്ന ഏക ഇന്ത്യൻ ബൗളർ എന്ന നേട്ടവും അ‌ദ്ദേഹം തന്റെ പേരിലാക്കി.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ (ഏറ്റവും കുറഞ്ഞ പന്തുകളിൽ) 50 വിക്കറ്റുകൾ തികയ്ക്കുന്ന ബൗളർ, ചേതൻ ശർമ്മയ്ക്ക് ശേഷം ഏകദിന ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്നിവയും ഷമിയുടെ നേട്ടങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഇന്ത്യക്കായി 200-ലധികം വിക്കറ്റുകൾ നേടിയിട്ടുള്ള അപൂർവ്വം ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ കൂടിയാണ് ഷമി. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2023-ൽ കേന്ദ്ര സർക്കാർ അർജുന അവാർഡ് നൽകി ഷമിയെ ആദരിച്ചിരുന്നു.

English Summary

Shami has been out of the Indian team for over a year since the 2025 Champions Trophy final. Former bowling coach Bharat Arun has urged coach Gautam Gambhir and chief selector Ajit Agarkar to recall experienced fast bowler Mohammed Shami to the Indian cricket team. Bharat Arun pointed out that when someone performs well, age should not be a factor and you can see his consistency.

Loading...
Unable to load recommendations.
Follow Us
കടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
ശരീരഭാരം കുറയും, ചർമ്മത്തിന് തിളക്കം; ലെമൺ ഗ്രാസ് ടീയുടെ ​ഗുണങ്ങൾ
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി