Imran Khan: അതിർത്തികൾക്കതീതമായ സൗഹൃദം! ഇമ്രാൻ ഖാന് വേണ്ടി കപിലും ഗവാസ്കറും; ഷെഹ്ബാസ് ഷെരീഫിന് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കത്ത്

21 Former Cricketers Demand ‘Humane Treatment’ for Imran Khan: ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും കൃത്യമായ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അഭ്യർത്ഥിച്ച് ഗവാസ്‌കറും, കപിലും ഉള്‍പ്പെടെയുള്ള മുന്‍ 21 രാജ്യാന്തര ക്യാപ്റ്റന്‍മാര്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തെഴുതി.

Imran Khan: അതിർത്തികൾക്കതീതമായ സൗഹൃദം! ഇമ്രാൻ ഖാന് വേണ്ടി കപിലും ഗവാസ്കറും; ഷെഹ്ബാസ് ഷെരീഫിന് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കത്ത്

Imran Khan

Updated On: 

23 Aug 2026 | 09:02 PM

പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയും, മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാനു വേണ്ടി കൈകോര്‍ത്ത് സുനില്‍ ഗവാസ്‌കറും, കപില്‍ ദേവുമടക്കമുള്ള ഇതിഹാസ താരങ്ങള്‍ രംഗത്ത്. ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും കൃത്യമായ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അഭ്യർത്ഥിച്ച് ഗവാസ്‌കറും, കപിലും ഉള്‍പ്പെടെയുള്ള മുന്‍ 21 രാജ്യാന്തര ക്യാപ്റ്റന്‍മാര്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തെഴുതി. ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്ക വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്‍ താരങ്ങള്‍ പാക് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

നേരത്തെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇമ്രാന്‍ ഖാന് നടത്താനിരുന്ന വൈദ്യപരിശോധന തടസപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇമ്രാൻ ഖാൻ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി തടവിലാണ്. ആറു മാസം മുമ്പ് 14 മുന്‍ രാജ്യാന്തര താരങ്ങള്‍ ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 21 താരങ്ങള്‍ ഇമ്രാന് വേണ്ടി രംഗത്തെത്തിയത്.

“ആറുമാസം മുൻപ് 14 മുൻ ക്യാപ്റ്റൻമാർ ഇമ്രാൻ ഖാന് മാനുഷിക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾക്ക് കത്തെഴുതിയിരുന്നു. രാഷ്ട്രീയക്കാരായല്ല, മറിച്ച് ക്രിക്കറ്റ് മൈതാനത്ത് രൂപപ്പെട്ട സൗഹൃദത്തിന്റെ പുറത്താണ് ഞങ്ങൾ അന്ന് എഴുതിയത്. ഇപ്പോൾ കൂടുതൽ ആളുകൾ ചേർന്ന് വീണ്ടും എഴുതുന്നത് അടുത്തിടെ സംഭവിച്ച കാര്യങ്ങളിൽ ആശങ്കയുള്ളതുകൊണ്ടാണ്,” കത്തില്‍ പറയുന്നു.

കത്തില്‍ പറയുന്നത്‌

ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാനും അദ്ദേഹത്തിന്റെ സഹോദരി ഡോ. ഉസ്മ ഖാനും ഡോക്ടർമാരും ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് പരിശോധന നടത്താനും പാകിസ്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ആഴ്ചതോറുമുള്ള കുടുംബാംഗങ്ങളുടെ സന്ദർശനാനുമതിയും കോടതി പുനഃസ്ഥാപിച്ചു. എന്നാൽ, ഇമ്രാൻ ഖാന്റെ ആശുപത്രി വാസം ഏതാനും മണിക്കൂറുകൾ മാത്രമാണ് നീണ്ടുനിന്നതെന്നും, കോടതി നിർദേശിച്ച ബോർഡിന് പകരം സർക്കാർ നിയമിച്ച സംഘമാണ് പരിശോധന നടത്തിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൂർണ്ണ പരിശോധന പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ അഡിയാല ജയിലിലേക്ക് തിരിച്ചയച്ചെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, അഭിഭാഷകരുടെയും ആരോപണം.

Also Read: Devdutt Padikkal: പടിക്കൽ തരംഗം! ശ്രീലങ്കയ്ക്കെതിരെ രണ്ടാം സെഞ്ചുറി; ദ്രാവിഡിന്റെ 27 വർഷം പഴക്കമുള്ള നേട്ടവും തകർത്തു

ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി കുറയുന്നുവെന്ന ആശങ്ക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രീം കോടതി നിർദേശിച്ച മെഡിക്കൽ ബോർഡിന് സ്വതന്ത്രമായ പൂർണ്ണ പരിശോധന നടത്താൻ അനുമതി നൽകണമെന്ന് മുന്‍ താരങ്ങള്‍ പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

മൈക്കൽ അഥർട്ടൺ, അലക്സ് ബ്ലാക്ക്‌വെൽ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, സർ അലസ്റ്റെയർ കുക്ക്, സുനിൽ ഗവാസ്കർ, ലീ ജർമൺ, ആദം ഗിൽക്രിസ്റ്റ്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, സർ ക്ലൈവ് ലോയ്ഡ്, കപിൽ ദേവ്, അർജുന രണതുംഗ, സർ ആൻഡ്രൂ സ്ട്രോസ്, ദിലീപ് വെങ്സർക്കാർ, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച 21 പേർ.

English Summary

Twenty-one former international cricket captains, including Indian legends Sunil Gavaskar and Kapil Dev, have written a second letter to Pakistan Prime Minister Shehbaz Sharif. They are requesting “humane treatment” and proper medical care for 73-year-old former Pakistan captain Imran Khan, who has spent over three years in custody.

Loading...
Unable to load recommendations.
Follow Us
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം