India Squad Changes: ഇന്ത്യൻ ടീമിൽ മാറ്റം; ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്ക്, പകരക്കാർ എത്തി!

India vs England ODIs and India vs Zimbabwe T20Is: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും, സിബാബ്‌വെയ്‌ക്കെതിരായ ടി20 മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ഹര്‍ഷിത് റാണയ്ക്കും, വരുണ്‍ ചക്രവര്‍ത്തിക്കും പകരം പ്രിന്‍സ് യാദവിനെയും, രവി ബിഷ്‌ണോയിയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

India Squad Changes: ഇന്ത്യൻ ടീമിൽ മാറ്റം; ഹർഷിത് റാണയ്ക്കും വരുൺ ചക്രവർത്തിക്കും പരിക്ക്, പകരക്കാർ എത്തി!

ഹർഷിത് റാണയും വരുൺ ചക്രവർത്തിയും

Published: 

12 Jul 2026 | 08:46 PM

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും, സിബാബ്‌വെയ്‌ക്കെതിരായ ടി20 മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മാറ്റം. പരിക്കേറ്റ ഹര്‍ഷിത് റാണയ്ക്കും, വരുണ്‍ ചക്രവര്‍ത്തിക്കും പകരം പ്രിന്‍സ് യാദവിനെയും, രവി ബിഷ്‌ണോയിയെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് റാണയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് റാണ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) റിപ്പോർട്ട് ചെയ്യും.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് വരുണ്‍ ചക്രവര്‍ത്തിക്കും പരിക്കേറ്റത്. വിദഗ്ദ്ധ വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ, സിംബാബ്‌വെയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. റാണയെ പോലെ ചക്രവര്‍ത്തിയും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യും.

ഇന്ത്യയുടെ സ്‌ക്വാഡ്‌

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ്.

Also Read: Sanju Samson: യുകെ ടൂറിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ? ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

സിംബാബ്‌വെയ്‌ക്കെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്.

ഏകദിന പരമ്പര ജൂലൈ 14 മുതല്‍

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ജൂലൈ 14-ന് നടക്കും. ഒന്നാം ഏകദിന മത്സരം ജൂലൈ 14-ന് ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ വെച്ച് ഉച്ചയ്ക്ക് 3:30-ന് നടക്കും. രണ്ടാം ഏകദിന മത്സരം ജൂലൈ 16-ന് കാർഡിഫിലെ സോഫിയ ഗാർഡൻസിൽ വെച്ച് വൈകുന്നേരം 5:30-ന് ആരംഭിക്കും. മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 19-ന് ലണ്ടനിലെ ലോർഡ്സിൽ വെച്ച് ഉച്ചയ്ക്ക് 3:30-ന് തുടങ്ങും.

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (നായകൻ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ജേക്കബ് ബെഥേൽ, ജെയിംസ് കോൾസ്, വിൽ ജാക്സ്, റെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസൺ, സാം കറൻ, ലിയാം ഡോസൺ, ടോം ബാന്റൺ, ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, സാഖിബ് മഹമൂദ്, ആദിൽ റാഷിദ്, ജോഷ് ടോങ്.

English Summary

Injured Harshit Rana and Varun Chakaravarthy are out of the upcoming tours. Prince Yadav and Ravi Bishnoi have been named as their replacements. Rana has a Grade 1 hamstring injury and misses the England ODIs. Chakaravarthy suffered a Grade 2 hamstring injury and misses the Zimbabwe T20Is.

Follow Us
ഫിഫയുടെ കച്ചവടം! പിച്ചിലെ പുല്ലും വില്‍പനയ്ക്ക്‌
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ