Jasprit Bumrah: ബുംറ തിരിച്ചെത്തുന്നു: കിവീസ് പര്യടനത്തിന് മുൻപ് ഫിറ്റ്നസ് തെളിയിക്കാൻ രഞ്ജിയിലേക്ക്?

Jasprit Bumrah Fitness Update: 2025 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന രണ്ട് ഏകദിനങ്ങൾക്ക് ശേഷമാണ് ബുംറയുടെ കാൽമുട്ടിന് പരിക്കേറ്റത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ബുംറയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, പരിക്ക് ഭേദമാകാത്തതിനാല്‍ അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

Jasprit Bumrah: ബുംറ തിരിച്ചെത്തുന്നു: കിവീസ് പര്യടനത്തിന് മുൻപ് ഫിറ്റ്നസ് തെളിയിക്കാൻ രഞ്ജിയിലേക്ക്?

Jasprit Bumrah

Published: 

04 Sep 2026 | 10:08 PM

ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് ജസ്പ്രീത് ബുംറ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധ്യത. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ബുംറ കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ അല്ലെങ്കിൽ ഇന്ത്യ ‘എ’ മത്സരമോ കളിക്കണമെന്ന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നുവെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ബുംറയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, പരിക്ക് ഭേദമാകാത്തതിനാല്‍ അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു.

2025 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന രണ്ട് ഏകദിനങ്ങൾക്ക് ശേഷമാണ് ബുംറയുടെ കാൽമുട്ടിന് പരിക്കേറ്റത്. താരം നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തുവരികയാണ്.

“ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം നിലവിൽ അദ്ദേഹത്തെ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന്‌ ഒഴിവാക്കേണ്ടി വരുന്നുണ്ട്. ന്യൂസിലൻഡിൽ ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ്, ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ ഭാരം താങ്ങാൻ അദ്ദേഹത്തിന്റെ കാൽമുട്ടിന് സാധിക്കുമോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അദ്ദേഹം ഒരു രഞ്ജി ട്രോഫി മത്സരത്തിലാണോ അതോ ന്യൂസിലൻഡിൽ ഇന്ത്യ ‘എ’ ടീമിനായുള്ള ഫസ്റ്റ് ക്ലാസ് മത്സരത്തിലാണോ കളിക്കുക എന്ന് കണ്ടറിയണം. ഒക്ടോബറിൽ നാട്ടിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചേക്കും,” ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

Also Read: ‘ഞങ്ങള്‍ എപ്പോഴും ഒരു പടി മുന്നില്‍’! പാകിസ്ഥാന് മുന്നറിയിപ്പുമായി ദീപ്തി ശര്‍മ

അഫ്ഗാനിസ്ഥാനെതിരെ കളിക്കുമോ?

ബുംറയെ കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഈ നാലു താരങ്ങളെയും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമാകും ഇവരെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുക.

അടുത്തകാലത്തായി താരങ്ങളുടെ പരിക്കുകൾ കൈകാര്യം ചെയ്യുന്ന രീതി വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. വ്യാഴാഴ്ച നടന്ന ബിസിസിഐ അവലോകന യോഗത്തിലും പരിക്കുകൾ കൈകാര്യം ചെയ്യുന്ന വിഷയം ചർച്ചയായിരുന്നു. ഐപിഎൽ 2027 സീസൺ വരെ ഇന്ത്യയുടെ മത്സരക്രമം വളരെ തിരക്കേറിയതാണ്.

“സെന്റർ ഓഫ് എക്സലൻസിലെ (CoE) ബിസിസിഐ മെഡിക്കൽ ടീം കഴിഞ്ഞ ആഴ്ച സെലക്ടർമാർക്ക് ഒരു റിപ്പോർട്ട് നൽകിയിരുന്നു. അതിൽ ഈ നാല് കളിക്കാരും ക്ലിനിക്കലായി ഫിറ്റ് ആണെങ്കിലും പരിശീലന മത്സരങ്ങളിലൂടെ വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 4 മുതൽ 9 വരെ സിഒഇ ഈ മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കായി കളിക്കാർ സജ്ജരാകുമെന്ന ആത്മവിശ്വാസത്തിലാണ് CoE,” റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary

The BCCI selectors want Jasprit Bumrah to play a first-class match before the tough New Zealand Tests. His knee injury has kept him out of Test cricket since late 2025. Medical evaluations and practice games will determine his readiness for the upcoming series. Bumrah and three other players were selected for the Afghanistan T20I series subject to fitness clearance.

Loading...
Unable to load recommendations.
Follow Us
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി