‘ദിനേശ് കാര്‍ത്തിക്ക് ഒരുപാട് സഹായിച്ചു’! മുന്‍ സുഹൃത്തിനെ വാനോളം പുകഴ്ത്തി മുരളി വിജയ്; പഴയ കഥ ഓര്‍മ്മിപ്പിച്ച് ആരാധകര്‍

Murali Vijay applauds Dinesh Karthik: ദിനേശ് കാര്‍ത്തിക്കിനെ വാനോളം പുകഴ്ത്തി മുരളി വിജയ്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക ദിനാഘോഷ ചടങ്ങിലായിരുന്നു മുരളി വിജയ് തന്റെ മുന്‍ സഹതാരത്തെ പരസ്യമായി അഭിനന്ദിച്ചത്. തമിഴ്‌നാട് ടീമില്‍ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് ദേശീയ ടീമിലെത്തിയിരുന്നു.

ദിനേശ് കാര്‍ത്തിക്ക് ഒരുപാട് സഹായിച്ചു! മുന്‍ സുഹൃത്തിനെ വാനോളം പുകഴ്ത്തി മുരളി വിജയ്; പഴയ കഥ ഓര്‍മ്മിപ്പിച്ച് ആരാധകര്‍

Dinesh Karthik and Murali Vijay

Published: 

05 Jul 2026 | 05:11 PM

തന്റെ മുന്‍ സുഹൃത്തായ ദിനേശ് കാര്‍ത്തിക്കിനെ വാനോളം പുകഴ്ത്തി മുരളി വിജയ്. ചെന്നൈയിൽ വെച്ച് നടന്ന തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക ദിനാഘോഷ ചടങ്ങിലായിരുന്നു മുരളി വിജയ് തന്റെ പഴയ സഹതാരത്തെ പരസ്യമായി അഭിനന്ദിച്ചത്. തമിഴ്‌നാട് ടീമില്‍ ഒരുമിച്ച് കളിച്ച ഇരുവരും പിന്നീട് ദേശീയ ടീമിലെത്തിയിരുന്നു. ഉറ്റച്ചങ്ങാതിമാരായിരുന്നു ഇരുവരും. എന്നാല്‍ വ്യക്തിജീവിതത്തിലെ ചില സംഭവവികാസങ്ങളുടെ പേരില്‍ ഇരുവരുടെയും സൗഹൃദത്തില്‍ വിള്ളല്‍ വീണു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ കുറിച്ച് മുരളി വിജയ് പറഞ്ഞ ഓരോ വാക്കുകളും ശ്രദ്ധേയമാവുകയാണ്.

ചെന്നൈയിൽ നടന്ന തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക യോഗത്തിലെ പ്രസംഗത്തിനിടയിൽ, നോൺ-സ്ട്രൈക്കർ എൻഡിൽ നിന്ന് കാർത്തികിന്റെ ബാറ്റിംഗ് പ്രകടനം കണ്ടിരുന്ന പഴയകാലത്തെക്കുറിച്ച് മുരളി വിജയ് വൈകാരികമായി ഓർത്തെടുത്തു.

മുരളി വിജയിയുടെ വാക്കുകള്‍:

“ഞാൻ ദിനേശ് കാർത്തികിനെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഇത് കേൾക്കുമ്പോൾ ചിലപ്പോൾ അൽപ്പം വിചിത്രമായി തോന്നാം, പക്ഷേ എന്റെ കുട്ടിക്കാലം മുതൽ ഞാൻ അദ്ദേഹത്തെ കാണുന്നതാണ്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. ഡൈനാമിക് പേഴ്‌സണാലിറ്റിയാണ്‌,” മുരളി വിജയ് പറഞ്ഞു.

Also Read: Sanju Samson: സഞ്ജുവിനെ പുറത്താക്കിയതല്ല? മാനേജ്‌മെന്റിന്റെ പ്ലാന്‍ വേറെ; വരും മത്സരങ്ങളില്‍ ‘ട്വിസ്റ്റ്’

ഒരുപാട് സഹായിച്ചു

“ഒരു ആരാധകൻ എന്ന നിലയിൽ നോൺ-സ്ട്രൈക്കർ എൻഡിൽ നിന്ന് ഞാന്‍ അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ഒരാൾ കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ഒരു മികച്ച ക്രിക്കറ്ററാണ്. അദ്ദേഹം പോലും അറിയാതെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.അതിന് ഇപ്പോൾ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” മുരളി വിജയ് കൂട്ടിച്ചേർത്തു.

ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് മുരളി വിജയ് പറഞ്ഞ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും തമ്മിലുണ്ടായിരുന്ന ‘പഴയ പ്രശ്‌നം’ ഓര്‍മ്മിപ്പിച്ചാണ് ആരാധകരുടെ പല കമന്റുകളും.

എന്തായിരുന്നു ആ പ്രശ്‌നം?

2007-ൽ, തന്റെ 21-ാം വയസ്സിലാണ് ദിനേശ് കാർത്തിക് തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ നികിത വഞ്ചാരയെ വിവാഹം കഴിക്കുന്നത്. ദിനേശ് കാർത്തികിന്റെ ഉറ്റസുഹൃത്തായിരുന്നു സഹതാരം കൂടിയായ മുരളി വിജയ്. കാർത്തിക് തന്നെയാണ് നികിതയെ മുരളി വിജയിക്ക്‌ പരിചയപ്പെടുത്തുന്നത്. എന്നാൽ ഈ പരിചയം പിന്നീട് നികിതയും മുരളി വിജയും രഹസ്യ പ്രണയത്തിലേക്ക് വഴിമാറി.

എന്നാല്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക് അറിഞ്ഞിരുന്നില്ല. 2012-ലെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ നടക്കുന്നതിനിടെയാണ് താരം ഈ വിവരങ്ങള്‍ അറിയുന്നത്. ഈ സംഭവം കാര്‍ത്തിക്കിനെ മാനസികമായി തകര്‍ത്തു. തുടര്‍ന്ന് നികിതയുമായുള്ള ബന്ധം കാര്‍ത്തിക്ക് വേര്‍പ്പെടുത്തി. മുരളിയും നികിതയും വിവാഹിതരായി.

ഈ സംഭവം ദിനേശ് കാര്‍ത്തികിനെ ഏറെ തളര്‍ത്തിയെങ്കിലും അദ്ദേഹം ജീവിതത്തിലേക്കും, ക്രിക്കറ്റിലേക്കും തിരികെയെത്തി. ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. 2015-ല്‍ ഇരുവരും വിവാഹിതരായി. ദീപികയുടെ പിന്തുണയോടെ കാര്‍ത്തിക് ക്രിക്കറ്റ് പരിശീലനം പുനഃരാരംഭിച്ചു. ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

English Summary

Murali Vijay publicly praised his former teammate Dinesh Karthik. Speaking at a TNCA event, Vijay called Karthik a dear friend and one of Tamil Nadu’s best cricketers. The unexpected tribute surprised many due to the complex personal history shared between the two players. Social media reacted with mixed feelings, with some fans praising the maturity and others recalling past controversies.

Follow Us
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം