AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abhishek Sharma: ‘അഭിഷേകിനെ വിട്ടുകൊടുക്കരുതെന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞതാണ്, ഡൽഹി കേട്ടില്ല’: വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

Ricky Ponting About Abhishek Sharma: അഭിഷേക് ശർമ്മയെ വിട്ടുകൊടുക്കരുതെന്ന് താൻ ഡൽഹി ക്യാപിറ്റൽസ് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരുന്നതായി റിക്കി പോണ്ടിംഗ്. അഭിഷേകിൻ്റെ കഴിവുകൾ താൻ മനസ്സിലാക്കിയിരുന്നെന്നും താരം പറഞ്ഞു.

Abhishek Sharma: ‘അഭിഷേകിനെ വിട്ടുകൊടുക്കരുതെന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞതാണ്, ഡൽഹി കേട്ടില്ല’: വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്
അഭിഷേക് ശർമ്മ, റിക്കി പോണ്ടിംഗ്Image Credit source: PTI
Abdul Basith
Abdul Basith | Published: 01 Feb 2026 | 03:01 PM

അഭിഷേക് ശർമ്മയെ വിട്ടുകൊടുക്കരുതെന്ന് ഡൽഹി ക്യാപിറ്റൽസ് പരിശീലകനായിരുന്ന സമയത്ത് താൻ അഭ്യർത്ഥിച്ചിരുന്നു എന്ന് റിക്കി പോണ്ടിംഗ്. ഡൽഹിയിലായിരുന്നപ്പോൾ താൻ അഭിഷേകിൻ്റെ കഴിവുകൾ മനസ്സിലാക്കിയിരുന്നു. അവനെ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മാനേജ്മെൻ്റ് അതിന് തയ്യാറായില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

“ഡൽഹിയ്ക്കായി കളിച്ച ആദ്യ പന്ത് തന്നെ അഭിഷേക് ശർമ്മ ബൗളറുടെ തലയ്ക്ക് മുകളിലൂടെ ഫോറോ സിക്സോ അടിച്ചെന്നാണ് തൻ്റെ ഓർമ്മ. അന്നവൻ്റെ പ്രായം 17 വയസ്സാണ്. ആ ഒരു ഷോട്ടിലൂടെത്തന്നെ അവൻ ഭാവിയിൽ ഒരു സൂപ്പർ താരമാവുമെന്ന് ഞാൻ വിലയിരുത്തിയിരുന്നു. മികച്ച ഭാവിയുള്ള താരമാണ്, അഭിഷേകിനെ ഡൽഹിയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അത് മുഖവിലയ്ക്കെടുക്കാതെ അവനെ ടീം റിലീസ് ചെയ്തു. അവൻ ഇന്ന് ഒരു സൂപ്പർ താരമായിരിക്കുന്നു. ഇനിയും അവനിൽ നിന്ന് വലിയ പ്രകടനങ്ങൾ വരാനിരിക്കുന്നു.”- പോണ്ടിംഗ് വിശദീകരിച്ചു.

Also Read: Ind vs NZ: കൂറ്റൻ സ്കോറിന് മുന്നിൽ പകച്ച് ന്യൂസീലൻഡ്; വമ്പൻ ജയത്തോടെ കിവി വധം പൂർത്തിയാക്കി ഇന്ത്യ

2018 സീസണിലാണ് അഭിഷേക് ശർമ്മ ഡൽഹി ക്യാപിറ്റൽസിനായി കളിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 19 പന്തിൽ 46 റൺസ് നേടി അഭിഷേക് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. 2019 സീസൺ മുതൽ അഭിഷേക് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ താരമാണ്. സൺറൈസേഴ്സിനായി ഗംഭീര പ്രകടനങ്ങളാണ് താരം നടത്തുന്നത്.

2024 ജൂലായ് മാസത്തിൽ സിംബാബ്‌വെയ്ക്കെതിരെയാണ് അഭിഷേക് ശർമ്മ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറുന്നത്. 36 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച അഭിഷേക് 1267 റൺസാണ് നേടിയത്. 38.39 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 195. രണ്ട് സെഞ്ചുറിയും എട്ട് ഫിഫ്റ്റിയുമാണ് താരത്തിന് രാജ്യാന്തര തലത്തിലുള്ളത്.

അഭിഷേകിൻ്റെ ആദ്യ ലോകകപ്പാണ് ഈ മാസം ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പ്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് താരം.

Follow Us