Sanju Samson: ലക്ഷ്യം ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍; സഞ്ജുവും അഭിഷേകും ‘സെന്റര്‍ ഓഫ് എക്‌സലന്‍സി’ല്‍

Sanju Samson and Co. at Centre of Excellence: ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള വരാനിരിക്കുന്ന 'ദൗത്യ'ങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ടി20 താരങ്ങള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ശിവം ദുബെ, രവി ബിഷ്‌ണോയ്, സൂര്യാന്‍ഷ് ഷെഡ്‌ഗെ എന്നിവരാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിലെത്തിയത്.

Sanju Samson: ലക്ഷ്യം ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍; സഞ്ജുവും അഭിഷേകും സെന്റര്‍ ഓഫ് എക്‌സലന്‍സില്‍

Sanju Samson, Abhishek Sharma And Co Players

Published: 

27 Aug 2026 | 02:39 PM

ഏഷ്യന്‍ ഗെയിംസ് അടക്കമുള്ള വരാനിരിക്കുന്ന ‘ദൗത്യ’ങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ടി20 താരങ്ങള്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനത്തില്‍. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ശിവം ദുബെ, രവി ബിഷ്‌ണോയ്, സൂര്യാന്‍ഷ് ഷെഡ്‌ഗെ എന്നിവരാണ് സെന്റര്‍ ഓഫ് എക്‌സലന്‍സിലെത്തിയത്. സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ സഹതാരങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നതിന്റെ ദൃശ്യങ്ങള്‍ അഭിഷേക് ശര്‍മ ഇന്‍സ്റ്റഗ്രാം വഴി പുറത്തുവിട്ടു. ഏഷ്യന്‍ ഗെയിംസാണ് ഇനി വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റ്. അതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയുമുണ്ട്.

അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് കളിക്കുന്നത്. സെപ്തംബര്‍ 13, 15, 17 തീയതികളിലാണ് മത്സരം. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളും നടക്കുന്നത്. സെപ്തംബര്‍ 28-നാണ് ഏഷ്യന്‍ ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ മത്സരം.

എന്തുകൊണ്ട് ‘സെന്റര്‍ ഓഫ് എക്‌സലന്‍സ്’

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് ഹബ്ബാണ് ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ്. നേരത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പരിക്കുകളില്‍ നിന്നുള്ള വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് താരങ്ങള്‍ പ്രധാനമായും സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: Sanju Samson: ‘ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്, എത്രത്തോളം മികച്ചതാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തേണ്ടതില്ല’

മികച്ച സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിസ്റ്റുകളും, ഡോക്ടര്‍മാരും അടങ്ങുന്ന സംഘം താരങ്ങളെ ഇവിടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കും. ഫിസിയോതെറാപ്പിയില്‍ തുടങ്ങി, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ്, ബൗളിങ്, ബാറ്റിങ് പ്രോഗ്രാമുകള്‍ വഴി വര്‍ക്ക്‌ലോഡ് ഘട്ടംഘട്ടമായി ഉയര്‍ത്തും.

ഒരു താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെങ്കില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ഫിറ്റ്‌നസ് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയും, ഡാറ്റ ട്രേക്കിങും ഉപയോഗിച്ച് താരങ്ങളുടെ പരിശീലന സെഷന്‍ ഇവിടെ കൃത്യമായി വിലയിരുത്തും. വ്യത്യസ്ത തരം പിച്ചുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പിച്ചുകളില്‍ താരങ്ങള്‍ക്ക് പരിശീലിക്കാന്‍ അവസരം ലഭിക്കും.

ട്രെയിനിങ് ക്യാമ്പുകള്‍

ഒരു പ്രധാന പരമ്പരയ്‌ക്കോ, ടൂര്‍ണമെന്റുകള്‍ക്കോ മുമ്പായി ബിസിസിഐ സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകളും സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് നടക്കുന്നത്. സഞ്ജുവുമടക്കമുള്ള താരങ്ങള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എത്തിയതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ടീം ക്യാമ്പിന്റെ ഭാഗമായാണെന്നാണ് സൂചന.

ടീം സ്‌ക്വാഡ്‌

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കും ഇതേ സ്‌ക്വാഡിലെ നിലനിര്‍ത്താനാണ് സാധ്യത.

ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.

English Summary

Indian T20 cricketers have assembled at the Centre of Excellence in Bengaluru. Sanju Samson, Abhishek Sharma, Shivam Dube, Ravi Bishnoi, and Suryansh Shedge are part of the camp. The players are preparing for the upcoming Asian Games and the T20 series against Afghanistan.

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി