Sanju Samson: ഏകദിന സ്‌ക്വാഡില്‍ എത്തിയാലും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ തന്നെ? കാത്തിരിക്കുന്നത് പന്തിന്റെ അവസ്ഥയോ?

Sanju Samson vs The Competition: സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. സ്‌ക്വാഡില്‍ എത്തിയാലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുക അത്ര എളുപ്പമാകില്ല.കെഎല്‍ രാഹുല്‍ പ്രധാന കീപ്പറായി തുടരും. അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു.

Sanju Samson: ഏകദിന സ്‌ക്വാഡില്‍ എത്തിയാലും സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ തന്നെ? കാത്തിരിക്കുന്നത് പന്തിന്റെ അവസ്ഥയോ?

സഞ്ജു സാംസൺ

Published: 

01 May 2026 | 03:17 PM

Sanju Samson ODI, 01-05-2026: സഞ്ജു സാംസണ്‍ ഏകദിന സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. സഞ്ജുവിനെ ഏകദിന സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നുവെന്ന് ദൈനിക് ജാഗ്രണാണ് റിപ്പോര്‍ട്ട് ചെയ്തത്. ഋഷഭ് പന്തിനെ ഒഴിവാക്കി ആ സ്ഥാനത്തേക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. എന്നാല്‍ കെഎല്‍ രാഹുല്‍ പ്രധാന കീപ്പറായി തുടരും. അതുകൊണ്ട് തന്നെ സ്‌ക്വാഡില്‍ എത്തിയാലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തുക അത്ര എളുപ്പമാകില്ല. ബാക്കപ്പ് കീപ്പറായിരുന്ന ഋഷഭ് പന്തിനും സമീപനാളുകളില്‍ ഏകദിന മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, രാഹുല്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയില്‍ ഒഴിവുകളില്ലാത്തതാണ് തിരിച്ചടി. മാത്രവുമല്ല, വലംകൈയ്യന്‍ ബാറ്റര്‍മാര്‍ മാത്രം അണിനിരക്കുന്ന ഈ ബാറ്റിങ് ഓര്‍ഡറില്‍ മറ്റൊരു ബാറ്ററെ പരിഗണിച്ചാല്‍ ഇടംകൈയ്യന്‍മാര്‍ക്കായിരിക്കും പരിഗണന നല്‍കുക. ഇതും സഞ്ജുവിന് തിരിച്ചടിയാകാം.

ഏകദിന കരിയര്‍

ഏകദിനത്തില്‍ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സഞ്ജു. മികച്ച ട്രാക്ക് റെക്കോഡാണ് സഞ്ജുവിന് ഏകദിനത്തിലുള്ളത്. 16 മത്സരങ്ങളിലാണ് സഞ്ജു ഇതുവരെ കളിച്ചത്. ആകെ 510 റണ്‍സ് നേടി. 56.66 ആണ് ആവറേജ്. മൂന്ന് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്.

Also Read: Shubham Dubey: ശിവവും ശുഭവും ചേര്‍ന്നാല്‍ മാസ് ഡാ! ഫിനിഷര്‍ റോളില്‍ ഇനി രണ്ട് ‘ദുബെ’മാര്‍

2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തിലാണ് സഞ്ജു ഏകദിനത്തിലെ കന്നി സെഞ്ചുറി നേടിയത്. അതിനുശേഷം താരത്തിന് 50 ഓവര്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചിട്ടുമില്ല. സഞ്ജു നേരിടുന്ന ഈ നീതിനിഷേധത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമുയര്‍ന്നിരുന്നു.

31 ഏകദിന മത്സരങ്ങളിലാണ് ഋഷഭ് പന്ത് ഇതുവരെ കളിച്ചത്. ഏകദിനത്തില്‍ പന്തിന്റെ പ്രകടനം അത്ര മികച്ചതല്ല. 871 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. 33.50 ആണ് ആവറേജ്. ഒരു സെഞ്ചുറിയും, അഞ്ച് അര്‍ധ സെഞ്ചുറിയും ഇതുവരെ നേടിയിട്ടുണ്ട്. 2024 ഓഗസ്തിലാണ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

ഗില്ലിന്റെ തീരുമാനം നിര്‍ണായകം

ഏകദിനത്തില്‍ സഞ്ജുവിനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറാണെന്നാണ് സൂചന. അടുത്തിടെ സമാപിച്ച ടി20 ലോകകപ്പില്‍ സഞ്ജുവായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്. ഐപിഎല്ലിലും സഞ്ജു ഫോമിലാണ്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ഏകദിന ടീം തിരഞ്ഞെടുപ്പിലും നിര്‍ണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. എന്നാല്‍ മറ്റ് വിക്കറ്റ് കീപ്പര്‍മാരായ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജൂറല്‍ എന്നിവരും സഞ്ജുവിനൊപ്പം ഫോമിലാണ്.

ഏകദിന സ്‌ക്വാഡിലേക്ക് സഞ്ജുവിനെ തിരികെയെത്തിക്കണമെങ്കില്‍ ക്യാപ്റ്റന്‍ ഗില്ലിന്റെ തീരുമാനവും നിര്‍ണായകമായും. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന് വേണ്ടി ഗില്‍ വാദിക്കാന്‍ സാധ്യതയുണ്ട്. മികച്ച ഫോമിലാണെന്നതും, ഇടംകൈയ്യനാണെന്നതും കിഷന് അനുകൂലമാണ്. മാത്രമല്ല, ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരം കൂടിയാണ് ഇഷാന്‍ കിഷന്‍. ധ്രുവ് ജൂറലാണ് പരിഗണനയിലുള്ള മറ്റൊരു താരം. അടുത്തിടെ നടന്ന ഏകദിന പരമ്പരകളില്‍ ജൂറലിനെ ബാക്കപ്പ് കീപ്പറായി പരിഗണിച്ചിരുന്നു.

അഫ്ഗാനെതിരെ

അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജൂണ്‍ 14, 17, 20 തീയതികളിലാണ് ഈ പരമ്പര. മെയ് അവസാന വാരമോ, ജൂണ്‍ ആദ്യ വാരമോ ടീം പ്രഖ്യാപനമുണ്ടാകാം.

English Summary

Reports suggest that Sanju Samson may be considered for the ODI squad. Sanju is being considered as a replacement for Rishabh Pant. Even if he makes it to the squad, it will not be easy for Sanju to make it to the playing eleven. KL Rahul will continue to be the main keeper.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്