U19 World Cup 2026: സെമി വേണ്ട, ഇന്ത്യക്കെതിരെ ജയം മതിയെന്ന് പാകിസ്താൻ; അങ്ങനങ്ങ് പോയാലോ എന്ന് ഇന്ത്യ: ഒടുവിൽ നാണംകെട്ട് മടക്കം

India Defeats Pakistan In U19 WC: അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. 58 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

U19 World Cup 2026: സെമി വേണ്ട, ഇന്ത്യക്കെതിരെ ജയം മതിയെന്ന് പാകിസ്താൻ; അങ്ങനങ്ങ് പോയാലോ എന്ന് ഇന്ത്യ: ഒടുവിൽ നാണംകെട്ട് മടക്കം

ഇന്ത്യ അണ്ടർ 19

Published: 

01 Feb 2026 | 08:59 PM

അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെ 58 റൺസിന് തോല്പിച്ച് ഇന്ത്യ ആധികാരികമായി സെമിയിൽ. ഇന്ത്യ മുന്നോട്ടുവച്ച 253 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 194 റൺസിന് ഓളൗട്ടായി. ഇന്നിംഗ്സിൻ്റെ ആദ്യ ഘട്ടത്തിൽ തകർത്തുകളിച്ച പാകിസ്താന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. ഇതോടെ ഇന്ത്യ പരാജയമറിയാതെ സെമിയിലെത്തി. പാകിസ്താൻ പുറത്താവുകയും ചെയ്തു.

സമീർ മിൻഹാസിനെ (9) പെട്ടെന്ന് നഷ്ടമായെങ്കിലും പാകിസ്താൻ ആക്രമിച്ച് കളിച്ചു. രണ്ടാം വിക്കറ്റിൽ ഹംസ സഹൂറും ഉസ്മാൻ ഖാനും ചേർന്ന കൂട്ടുകെട്ട് പാകിസ്താന് മത്സരത്തിൽ ആധിപത്യം നൽകി. 65 റൺസിൻ്റെ കൂട്ടുകെട്ട് തകർത്ത് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത് കനിഷ്ക് ചൗഹാനായിരുന്നു. ഹംസ സഹൂർ (42) പുറത്ത്.

Also Read: T20 World Cup 2026: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് പാകിസ്ഥാൻ

മൂന്നാം വിക്കറ്റിൽ ഉസ്മാൻ ഖാൻ – ഫർഹാൻ യൂസുഫ് സഖ്യവും മികച്ച രീതിയിൽ ബാറ്റ് വീശി. സെമിയിലെത്താൻ 33.2 ഓവറിൽ പാകിസ്താന് ഇന്ത്യൻ സ്കോർ മറികടക്കേണ്ടിയിരുന്നു. എന്നാൽ, ഇതിനായി ശ്രമിക്കാതെ ഇന്ത്യക്കെതിരെ ഒരു വിജയം ലക്ഷ്യമിട്ടാണ് പാകിസ്താൻ കളിച്ചത്. 63 റൺസ് ആണ് മൂന്നാം വിക്കറ്റിൽ സ്കോർബോർഡിലെത്തിയത്. ഫർഹാൻ യൂസുഫിനെ (38) വീഴ്ത്തി ആർഎസ് അംബ്രിഷ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ പാകിസ്താൻ്റെ തകർച്ചയും ആരംഭിച്ചു.

ക്യാപ്റ്റൻ ആയുഷ് മാത്രെ പന്തെടുത്തതോടെ പാകിസ്താൻ തകർന്നടിഞ്ഞു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ അഹ്മദ് ഹുസൈനെ മടക്കിയ മാത്രെ ഉസ്മാൻ ഖാൻ (66), മോനിൻ ഖമർ എന്നിവരെയും മടക്കി അയച്ചു. ഇതിനിടെ അലി ഹസനെ (3) വിഹാൻ മൽഹോത്ര വീഴ്ത്തി. അബ്ദുൽ സുബ്ഹാൻ (7), മുഹമ്മദ് സയ്യാം (3), ഹുസൈഫ അഹ്സൻ (14) എന്നിവരെ വീഴ്ത്തിയ ഖിലൻ പട്ടേൽ ആണ് പാക് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ചേട്ടാ, ഒരു ടിക്കറ്റ്! കെഎസ്ആര്‍ടിസി ബസില്‍ കയറിയ ജര്‍മന്‍ ഷെപ്പേഡ്‌
വൈദ്യതിലൈനിൽ മനുഷ്യർ, ട്രെയിൻ വരുന്നു
ഹിമപ്പുലിയെ കണ്ടിട്ടുണ്ടോ ഗയ്‌സ്; എല്ലാം വരിവരിയായി പോകുന്നത് കണ്ടോ
Viral Video | തലനാരിഴയിൽ മരണം മാറി