AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

Pakistan To Boycott T20 World Cup 2026 Match Against India: ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാന്‍. ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന് എക്‌സിലൂടെയാണ് പാക് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

T20 World Cup 2026: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; സ്ഥിരീകരിച്ച് പാകിസ്ഥാന്‍
Pakistan Cricket TeamImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 01 Feb 2026 | 09:07 PM

ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാന്‍. ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരം ബഹിഷ്‌കരിക്കുമെന്ന് എക്‌സിലൂടെയാണ് പാക് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നേരത്തെ, പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിച്ച് ലോകകപ്പില്‍ പങ്കെടുക്കാനാണ് പാകിസ്ഥാന്റെ തീരുമാനം.

ടൂര്‍ണമെന്റിനായി ശ്രീലങ്കയിലേക്ക് പുറപ്പെടാന്‍ പാക് സര്‍ക്കാര്‍ ദേശീയ ടീമിന് അനുമതി നല്‍കി. ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിന്റെ കാരണം പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. ഗ്രൂപ്പ് എ മത്സരത്തില്‍ കൊളംബോയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്നത്.

Also Read: U19 World Cup 2026: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍, പാകിസ്ഥാനെ പറപ്പിച്ചു

എന്നാല്‍ ഫെബ്രുവരി 15ന് ഇന്ത്യയ്‌ക്കെതിരെ നടക്കേണ്ട മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിച്ചിട്ടില്ലെന്നാണ് സൂചന.

ഞായറാഴ്ച വൈകുന്നേരം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

ടി20 ലോകകപ്പിൽ ഇന്ത്യ, നമീബിയ, നെതർലാൻഡ്‌സ്, യുഎസ്എ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാൻ. സൽമാൻ അലി ആഗ നയിക്കുന്ന ടീം ഫെബ്രുവരി ഏഴിന് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ടൂര്‍ണമെന്റ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഐസിസി പാകിസ്ഥാനെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പാകിസ്ഥാന്‍ ഉറച്ചുനിന്നാല്‍ സ്വഭാവികമായും ഇന്ത്യയ്ക്ക് രണ്ട് പോയിന്റുകള്‍ ലഭിക്കും. അല്ലെങ്കിലും, ഇന്ത്യയെ തോല്‍പിക്കാനുള്ള കെല്‍പ് നിലവില്‍ പാക് ടീമിനില്ല.

Follow Us