U19 World Cup 2026: തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ; നിർണായക കളിയിൽ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്

India Score vs Pakistan In U19 WC: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്. ഇന്ത്യ 252 റൺസിന് ഓളൗട്ടാവുകയായിരുന്നു.

U19 World Cup 2026: തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ; നിർണായക കളിയിൽ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്

ഇന്ത്യ - പാകിസ്താൻ

Published: 

01 Feb 2026 | 05:16 PM

സൂപ്പർ സിക്സ് ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ്റെ വിജയലക്ഷ്യം 253 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 49.5 ഓവറിൽ 252 റൺസിന് ഓളൗട്ടായി. 68 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാക് നിരയിൽ പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.

ആരോൺ ജോർജും വൈഭവ് സൂര്യവൻശിയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. വൈഭവ് ആക്രമിച്ചുകളിച്ചു. 47 റൺസാണ് ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എട്ടാം ഓവറിൽ വൈഭവ് പുറത്തായി. 22 പന്തിൽ 30 റൺസ് നേടിയ വൈഭവിന് പിന്നാലെ അതേ ഓവറിൽ ആയുഷ് മാത്രെയും (0) മടങ്ങി. അടുത്ത ഓവറിലെ ആദ്യ പന്തിൽ ആരോൺ ജോർജും (16) മടങ്ങി. ഇതോടെ നാല് പന്തുകളിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.

Also Read: Abhishek Sharma: ‘അഭിഷേകിനെ വിട്ടുകൊടുക്കരുതെന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞതാണ്, ഡൽഹി കേട്ടില്ല’: വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

നാലാം വിക്കറ്റിൽ വേദാന്ത് ത്രിവേദിയും വിഹാൻ മൽഹോത്രയും ഒത്തുചേർന്നതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് കരകയറി. 62 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 21 റൺസ് നേടിയ വിഹാൻ മൽഹോത്ര പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. അഭിഗ്യൻ കുണ്ടുവിനും (16) പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ ഫിഫ്റ്റി തികച്ച വേദാന്ത് ത്രിവേദി 68 റൺസിൽ മടങ്ങി. ആർഎസ് അംബ്രീഷിനും (29) പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ കനിഷ്ക് ചൗഹാനും ഖിലൻ പട്ടേലും ചേർന്ന എട്ടാം വിക്കറ്റിലെ 50 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ 250ലെത്തിച്ചു. അവസാന ഓവറിൽ ഖിലനും (15 പന്തിൽ 21) കനിഷ്കും (29 പന്തിൽ 35) വീണു. ഒരു പന്ത് ബാക്കിനിൽക്കെ ഇന്ത്യ 252 റൺസിന് ഓളൗട്ടായി.

നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
Viral Video | തലനാരിഴയിൽ മരണം മാറി
കണ്ണൂരിൽ ഷോറൂം തകർത്ത് കാട്ടുപോത്ത് അകത്തേക്ക്
എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റാക്കി! നേരിൽ കണ്ടപ്പോൾ കെട്ടിപിടിച്ച് ജോജു ജോർജും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും
ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ പാർലമെൻ്റിലേക്കെത്തിയപ്പോൾ