MD Nidheesh: പ്രായം മാത്രം വെല്ലുവിളി! ഇന്ത്യന്‍ ടീമിലെത്തുമോ നിധീഷ്?
MD Nidheesh Duleep Trophy Performance : നിര്‍ഭാഗ്യം കൊണ്ട് മാത്രം ഇന്ത്യയുടെ സീനിയര്‍ ടീമിലെത്താന്‍ സാധിക്കാതിരുന്ന താരമാണ് നിധീഷ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് നിലവില്‍ 34 വയസാണ് പ്രായം. ഇത് ദേശീയ ടീമിലെത്താനുള്ള സാധ്യതകള്‍ മങ്ങലേല്‍പ്പിക്കുന്നു.

MD Nidheesh
ദുലീപ് ട്രോഫിയില്‍ മിന്നും പ്രകടനം പുറത്തെടുത്ത് മലയാളി താരം എംഡി നിധീഷ്. സൗത്ത് സോണിനെതിരായ സെമി ഫൈനലില്‍ ഏഴു വിക്കറ്റുകളാണ് താരം പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ രണ്ടും, രണ്ടാമത്തേതില്‍ അഞ്ചും വിക്കറ്റുകള്‍ സ്വന്തമാക്കി. നിധീഷിന്റേതടക്കം പ്രകടനമികവില്‍ നോര്‍ത്ത് സോണിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് സൗത്ത് സോണ്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ ഇന്നിങ്‌സില്‍ നോര്‍ത്ത് സോണ്‍ ഓപ്പണര്‍ സനത് സാങ്വാന്റെയും (19 പന്തില്‍ 10 റണ്‍സ്), ഗുര്‍നൂര്‍ ബ്രാറിന്റെയും (അഞ്ച് പന്തില്‍ പൂജ്യം) വിക്കറ്റുകളാണ് നിധീഷിന് ലഭിച്ചത്. ബ്രാറിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സിലും സനത് സാങ്വാനെ വീഴ്ത്തിയത് നിധീഷായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 148 പന്തില്‍ 76 റണ്‍സെടുത്ത സനത് സാങ്വാനായിരുന്നു നോര്‍ത്ത് സോണിന്റെ ടോപ് സ്‌കോറര്‍. നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കനയ്യ വാധ്വാന്‍ (14 പന്തില്‍ 14), അന്‍ഷുല്‍ കാംബോജ് (29 പന്തില്‍ 36), ഗുര്‍നൂര്‍ ബ്രാര്‍ (ഏഴു പന്തില്‍ ഏഴ്), അര്‍ഷ്ദീപ് സിങ് (ഒമ്പത് പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളും നിധീഷ് പിഴുതു. ഇതില്‍ കാംബോജിന്റെയും, ബ്രാറിന്റെയും, അര്‍ഷ്ദീപിന്റെയും കുറ്റികള്‍ തെറിപ്പിച്ചു.
ഇന്ത്യന്‍ ടീമിലെത്തുമോ?
നിര്‍ഭാഗ്യം കൊണ്ട് മാത്രം ഇന്ത്യയുടെ സീനിയര്‍ ടീമിലെത്താന്‍ സാധിക്കാതിരുന്ന താരമാണ് നിധീഷ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് നിലവില്‍ 34 വയസാണ് പ്രായം. ഇത് ദേശീയ ടീമിലെത്താനുള്ള സാധ്യതകള്‍ മങ്ങലേല്‍പ്പിക്കുന്നു. എങ്കിലും അടുത്തിടെ 33-ാം വയസില്‍ അരങ്ങേറിയ സാരന്‍ഷ് ജെയിനിനെ പോലും നിധീഷും ഇന്ത്യന്‍ ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സൗത്ത് സോണ്‍ ഫൈനലില്‍
എംഡി നിധീഷിനെ കൂടാതെ വിദ്വത് കവീരപ്പ, തനയ് ത്യാഗരാജന്‍, കവുരി സായ്‌തേജ എന്നിവരുടെ ബൗളിങ് മികവിന്റെയും, തിലക് വര്‍മ, ശ്രേയസ് ഗോപാല്‍, നാരായണ്‍ ജഗദീശന്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിന്റെയും മികവിലാണ് സൗത്ത് സോണ്‍ നോര്‍ത്ത് സോണിനെ തകര്‍ത്തത്.
Also Read: Sanju Samson: സഞ്ജുവും വൈഭവും ഓപ്പണര്‍മാര്‍; അഭിഷേക് പുറത്ത്? അഫ്ഗാന്‍ പരമ്പരയിലെ സാധ്യതാ ഇലവന്‍
ആദ്യ ഇന്നിങ്‌സില്‍ നോര്‍ത്ത് സോണ്‍ 195 റണ്‍സിന് പുറത്തായി. 182 പന്തില്‍ 76 റണ്‍സെടുത്ത ഖമ്രാന്‍ ഇഖ്ബാലിന് മാത്രമാണ് നോര്‍ത്ത് സോണിനായി പിടിച്ചുനില്‍ക്കാനായത്. സൗത്ത് സോണിനായി വിദ്വത് കവീരപ്പ നാലു വിക്കറ്റും, നിധീഷും, തനയ് ത്യാഗരാജനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
പുറത്താകാതെ 250 പന്തില്‍ 116 റണ്‍സെടുത്ത തിലക് വര്‍മയുടെ ബാറ്റിങ് മികവില്‍ സൗത്ത് സോണ്‍ ആദ്യ ഇന്നിങ്‌സില്‍ 312 റണ്‍സെടുത്തു. ശ്രേയസ് ഗോപാല്‍ 169 പന്തില്‍ 87 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. രണ്ടാം ഇന്നിങ്‌സില്‍ നോര്‍ത്ത് സോണ്‍ 297 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൗത്ത് സോണ്‍ വിജയലക്ഷ്യം മറികടന്നു.
English Summary
MD Nidheesh delivered a standout performance in the Duleep Trophy semifinal, taking seven wickets to help South Zone secure a seven-wicket victory over North Zone and advance to the finals. He picked up two wickets in the first innings and five in the second, dismissing North Zone’s top scorer Sanat Sangwan in both innings along with notable players like Arshdeep Singh. His consistent domestic performance has kept fans hopeful for a national call-up, drawing inspiration from late-bloomers like Saransh Jain, who debuted at 33. However, at 34 years old, age remains a major hurdle that dims his chances of breaking into the Indian senior national squad.