”കണ്ടോ കണ്ടോ 5G ഫോൺ, കുറഞ്ഞ വിലയിലെ 5G ഫോൺ”! ​Ai പ്ലസ് നോവ 2 നിയോ 5G ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന തുടങ്ങി

Ai Plus Nova 2 Neo 5G goes on sale in India from today: ഫ്ലിപ്പ്കാർട്ടിലൂടെ എഐ പ്ലസ് നോവ 2 നിയോ 5ജി എന്ന ബജറ്റ് 5ജി ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,999 രൂപയും 6GB + 128GB വേരിയന്റിന് 13,999 രൂപയുമാണ് വില. ഇത് പ്രത്യേക ഓഫർ വിലയാണ് എന്നാണ് കമ്പനി പറയുന്നത്.

കണ്ടോ കണ്ടോ 5G ഫോൺ, കുറഞ്ഞ വിലയിലെ 5G ഫോൺ! ​Ai പ്ലസ് നോവ 2 നിയോ 5G ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന തുടങ്ങി

Ai Plus Nova 2 Neo 5g Goes On Sale

Published: 

26 Jun 2026 | 08:44 PM

ബജറ്റ് വിലയിൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന തികച്ചും സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികൾക്കായി എഐ പ്ലസ് തങ്ങളുടെ നോവ സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ ഈ ആഴ്ചയുടെ തുടക്കത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു, അ‌വ ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. നോവ 2 നിയോ 5ജി, നോവ 2 പ്രോ 5ജി എന്നിവയാണ് ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്നത് എഐ പ്ലസ് നോവ 2 നിയോ 5ജി (Ai+ Nova 2 Neo 5G) ആണ്.

വില, ഡിസ്കൗണ്ട്

ഫ്ലിപ്പ്കാർട്ടിലൂടെ എഐ പ്ലസ് നോവ 2 നിയോ 5ജി എന്ന ബജറ്റ് 5ജി ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,999 രൂപയും 6GB + 128GB വേരിയന്റിന് 13,999 രൂപയുമാണ് വില. ഇത് പ്രത്യേക ഓഫർ വിലയാണ് എന്നാണ് കമ്പനി പറയുന്നത്.

Also Read: ഐഫോൺ വാങ്ങാം കുഴപ്പമില്ല, പക്ഷേ മാക്ബുക്കും ഐപാഡും പോക്കറ്റ് കീറും; വില കുത്തനെ കൂട്ടി ആപ്പിൾ

വിൽപ്പനയാരംഭിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡിനൊപ്പം 650 രൂപ ക്യാഷ്ബാക്ക് നോവ 2 നിയോ 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ കിട്ടും. ഇത് പ്രയോജനപ്പെടുത്തിയാൽ 12349 രൂപ വിലയിൽ നോവ 2 ​നിയോ 5ജി പ്രാരംഭ വേരിയന്റ് സ്വന്തമാക്കാനാകും. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില കൂടിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ 12000 രൂപയോട് അ‌ടുത്ത വിലയിൽ ഈ 5ജി ഫോൺ ലഭ്യമാകുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രധാന ഫീച്ചറുകൾ

എഐ പ്ലസ് നോവ 2 നിയോ 5ജിയുടെ കരുത്ത് ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) പ്രോസസർ ആണ്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം.

സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം) ഇതിലുണ്ട്.

6.74 ഇഞ്ച് (720 x 1600 പിക്സൽസ്) HD+ 120Hz LCD സ്ക്രീൻ, 600 nits വരെ HBM ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 4GB / 6GB റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ട്.

18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

A budget 5G phone called AI Plus Nova 2 Neo 5G is now available for purchase on Flipkart. Its 4GB + 128GB base variant is priced at Rs 12,999 and the 6GB + 128GB variant is priced at Rs 13,999. The company says that this is a special offer price. You can get a cashback of Rs 650 on the Nova 2 Neo 5G on Flipkart with selected bank cards. If you take advantage of this, you can buy this phone for Rs 12,349.

Follow Us
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ