12999 രൂപ മാത്രം വിലയുള്ള 5G ഫോൺ! Ai+ നോവ 2 നിയോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Ai Plus Nova 2 Neo 5G launched in India: Ai+ ഇന്ത്യയിൽ രണ്ട് പുതിയ നോവ സീരീസ് 5ജി ഫോണുകൾ അ‌വതരിപ്പിച്ചു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡലായി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത് എഐ പ്ലസ് നോവ 2 നിയോ 5ജി ആണ്. ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് നോവ 2 നിയോ 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള NxtQuantum ഒഎസിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

12999 രൂപ മാത്രം വിലയുള്ള 5G ഫോൺ! Ai+ നോവ 2 നിയോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Ai Plus Nova 2 Neo 5g Launched In India

Published: 

22 Jun 2026 | 02:41 PM

ബജറ്റ് വിലയിൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസമായി എഐ പ്ലസ് (Ai+) ഇന്ത്യയിൽ രണ്ട് പുതിയ നോവ സീരീസ് 5ജി ഫോണുകൾ അ‌വതരിപ്പിച്ചു. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡലായി ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത് എഐ പ്ലസ് നോവ 2 നിയോ 5ജി (Ai+ Nova 2 Neo 5G) ആണ്. എൻട്രിലെവൽ 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ സാധിക്കും വിധത്തിലാണ് നോവ 2 നിയോ 5ജി എത്തിയിരിക്കുന്നത്. NxtPrivacy ഡാഷ്‌ബോർഡും AI കീ പിന്തുണയും ഈ ബജറ്റ് 5ജി ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് നോവ 2 നിയോ 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള NxtQuantum ഒഎസിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 6000mAh ബാറ്ററി ഉൾപ്പെടെ ബജറ്റ് വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ എഐ പ്ലസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ഇന്നാ പിടിച്ചോ എക്സ്ട്രാ ഡാറ്റ! വരിക്കാർക്ക് ഫാദേഴ്സ് ഡേ സമ്മാനവുമായി ബിഎസ്എൻഎൽ

പ്രധാന ഫീച്ചറുകൾ

6.74 ഇഞ്ച് (720 x 1600 പിക്സൽസ്) HD+ 120Hz LCD സ്ക്രീൻ, 600 nits വരെ HBM ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നോവ 2 നിയോ 5ജിയിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയാണ് (f/2.0 അപ്പേർച്ചർ, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതം) ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് എഐ പ്ലസ് നോവ 2 നിയോ 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

Ai+ നോവ 2 നിയോ 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,999 രൂപയും 6GB + 128GB വേരിയന്റിന് 13,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുക. ജൂൺ 26 ന് ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കും.

English Summary

Ai+ has launched two new Nova series 5G phones in India. The cheapest model launched is the Ai+ Nova 2 Neo 5G. The Ai+ Nova 2 Neo 5G is priced at Rs 12,999 for the 4GB + 128GB base variant and Rs 13,999 for the 6GB + 128GB variant. The phone will be available for purchase in India via Flipkart. The sale will start on June 26 at 12 noon.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം