അൺലിമിറ്റഡ് 5G ഡാറ്റയ്ക്ക് ഇനി ഇത് മതി! പുതിയ പ്ലാൻ പുറത്തിറക്കി എയർടെൽ
Airtel launches new Rs 200 prepaid plan: എയർടെൽ പുതിയതായി ആരംഭിച്ചിരിക്കുന്ന 200 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മാസം മുഴുവൻ എക്സട്രാ ഡാറ്റ പിന്തുണ ആവശ്യമുള്ളവർക്കും ഒടിടി സബസ്ക്രിപ്ഷനുകൾ ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 28 ദിവസ വാലിഡിറ്റിയിൽ 30ജിബി ഹൈസ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

Airtel Launches New Rs 200 Prepaid Plan
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ (Bharti Airtel) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. 200 രൂപയാണ് ഈ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാനിന്റെ വില. എക്സ്ട്രാ ഡാറ്റയും പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. 5ജി ഫോൺ ഉള്ള ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. നിലവിൽ എയർടെൽ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ 200 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യം ഉൾപ്പെടുന്നുണ്ട്. 5ജി ഫോണുള്ള വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് എയർടെൽ 5ജി ലഭ്യമാണെങ്കിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ ഇത് അവസരമൊരുക്കും. അതേസമയം 4ജി ഫോൺ ഉപയോഗിക്കുന്ന വരിക്കാരാണെങ്കിൽ 30ജിബി ഡാറ്റ ആണ് ഈ പ്ലാൻ ലഭ്യമാക്കുക.
Also Read: കൃത്യം 15000 രൂപ ലാഭം, ഫീച്ചറുകൾ ഇത് ധാരാളം! കൊതിപ്പിച്ച് ഓപ്പോ റെനോ 16c 5G ഇന്ത്യയിൽ എത്തി
200 രൂപയുടെ എയർടെൽ പ്ലാൻ
എയർടെൽ പുതിയതായി ആരംഭിച്ചിരിക്കുന്ന 200 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മാസം മുഴുവൻ എക്സട്രാ ഡാറ്റ പിന്തുണ ആവശ്യമുള്ളവർക്കും ഒടിടി സബസ്ക്രിപ്ഷനുകൾ ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 28 ദിവസ വാലിഡിറ്റിയിൽ 30ജിബി ഹൈസ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ 200 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അടങ്ങുന്നുണ്ട്. അതിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അടങ്ങുന്നു. 149 രൂപ വിലമതിക്കുന്ന 28 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈവ് സ്‌പോർട്‌സ്, സിനിമകൾ, ഹോട്ട്സ്റ്റാർ സ്‌പെഷ്യലുകൾ, മറ്റ് എന്റർടെയ്ൻമെന്റ് കണ്ടന്റുകൾ എന്നിവ മൊബൈലിൽ ആസ്വദിക്കാൻ ഈ സബ്സ്ക്രിപ്ഷൻ അനുവദിക്കുന്നു.
ജിയോഹോട്ട്സ്റ്റാറിന് പുറമേ, എയർടെൽ എക്‌സ്ട്രീം പ്ലേ പ്ലാറ്റ്‌ഫോം സബ്സ്ക്രിപ്ഷനും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. അതുവഴി സോണി ലിവ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹ പ്രീമിയം, ചൗപാൽ, സൺനെക്സ്റ്റ്, തുടങ്ങി 18ൽ അധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് 28 ദിവസത്തേക്ക് ആക്സസ് ലഭിക്കും.
ഇതൊരു എക്സ്ട്രാ ഡാറ്റ+ ഒടിടി എന്റർടെയ്ൻമെന്റ് പ്ലാൻ ആണ്. അതിനാൽത്തന്നെ വാലിഡിറ്റി, കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ 200 രൂപയുടെ ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഇല്ല. നിലവിൽ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ.
അടുത്തിടെ ജിയോ തങ്ങളുടെ 200 രൂപയുടെ മെഗാ കണ്ടന്റ് ആഡ്-ഓൺ പ്ലാൻ OTT പാസായി പുതിയ പേരിൽ പരിഷ്കരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് എയർടെലും ഇപ്പോൾ 200 രൂപയുടെ പുതിയ പ്രീപെയ്ഡ് എന്റർടെയ്ൻമെന്റ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ജിയോയുടെ 200 രൂപ പ്ലാനിൽ ഉണ്ട്.
യൂട്യൂബ് പ്രീമിയം, പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ + ഹോളിവുഡ് തുടങ്ങിയ പ്രധാന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ജിയോയുടെ ഒടിടി പാസ് പ്ലാനിൽ ഉൾപ്പെടുന്നു. കൂടാതെ ജിയോടിവി വഴി സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ എൻഎക്‌സ്‌ടി, ഫാൻകോഡ്, ഹോയ്‌ചോയ്, ചൗപാൽ എന്നിവയുൾപ്പെടെ 12 ഒടിടി സേവനങ്ങളിലേക്ക് ആക്‌സസ് ലഭിക്കും. കൂടാതെ ജിയോ ടിവിയിൽ 1,000+ ലൈവ് ടിവി ചാനലുകൾ, 30GB 4G ഡാറ്റയും അൺലിമിറ്റഡ് 5G ആക്‌സസും 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കും.
English Summary
Airtel has launched a new Rs 200 prepaid plan. It is designed to suit those who need extra data support for about a month and those who like OTT subscriptions. The benefits of this plan include 30GB high-speed data with a validity of 28 days and unlimited 5G data. It also includes access to popular OTT platforms including JioHotstar.