Best BSNL Plans: ഈ ബിഎസ്എൻഎൽ പ്ലാനിൽ 14 ദിവസം അധിക വാലിഡിറ്റി, മറക്കേണ്ട

ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, ഒപ്പം സൗജന്യ ദേശീയ റോമിംഗ്, ദിവസവും 2 ജിബി അതിവേഗ ഡാറ്റ, ദിവസവും 100 സൗജന്യ എസ്എംഎസ്

Best BSNL Plans: ഈ ബിഎസ്എൻഎൽ പ്ലാനിൽ 14 ദിവസം അധിക വാലിഡിറ്റി, മറക്കേണ്ട

Bsnl Plan Validity

Published: 

10 Mar 2026 | 10:58 PM

ബിഎസ്എൻഎൽ പ്ലാനുകൾ ഇനി റി ചാർജ്ജ് ചെയ്യുമ്പോൾ അതിലെ മാറ്റങ്ങൾ കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. മാർച്ച് 31 ന് മുമ്പ് ബിഎസ്എൻഎല്ലിൻ്റെ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീ ചാർജ്ജ് ചെയ്താൽ നിങ്ങൾക്ക് സാധാരണ വാലിഡിറ്റിക്ക് പുറമെ 14 ദിവസം കൂടി അധികമായി ലഭിക്കും. ദീർഘകാല റീചാർജുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് മെച്ചപ്പെട്ട പ്ലാനായിരിക്കും. അതായത് നേരത്തെ 150 മായിരുന്നു വാലിഡിറ്റി എങ്കിൽ ഇപ്പോഴത് 164 ദിവസമായി കൂടും.

997 രൂപ രൂപക്ക് 164 ദിവസം

ഇന്ത്യയിലെവിടെയും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, ഒപ്പം സൗജന്യ ദേശീയ റോമിംഗ്, ദിവസവും 2 ജിബി അതിവേഗ ഡാറ്റ, ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലെ മറ്റ് സവിശേഷതകൾ. അധിക വാലിഡിറ്റിക്കൊപ്പം നിങ്ങൾക്ക് ആകെ 328GB ഡാറ്റയും ലഭിക്കും. മാന്യമായ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഇത് തീർച്ചയായും മതി. ഒപ്പം 5 മാസം റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾക്ക് വിഷമിക്കേണ്ടതില്ല.

സൗജന്യ BiTV സബ്‌സ്‌ക്രിപ്‌ഷനും

997 രൂപയുടെ റീ ചാർജ്ജ് പ്ലാനിൽ നിങ്ങൾക്ക് സൗജന്യ BiTV സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഫോണിൽ തന്നെ ലൈവ് ടിവിയും എൻ്റർടെയിൻമെൻ്റും ലഭിക്കും. വാലിഡിറ്റി ഓഫറിന് പുറമേ, ബി‌എസ്‌എൻ‌എൽ 16 രൂപയുടെ പുതിയ ഡാറ്റ ആഡ്-ഓൺ പാക്കും നൽകുന്നുണ്ട്. 16 രൂപയിൽ ഒരു ദിവസ വാലിഡിറ്റിയിൽ 4 ജിബി ഹൈ-സ്പീഡ് ഡാറ്റ നിങ്ങൾക്ക് ലഭിക്കും. നിലവിൽ ലഭ്യാമായ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. ഐ‌സി‌സി പുരുഷ ടി 20 ലോകകപ്പ് 2026 ഫൈനൽ നടന്ന അതേ ദിവസം, മാർച്ച് 8 ന് ബി‌എസ്‌എൻ‌എൽ ഇത് പുറത്തിറക്കി.

Loading...
Unable to load recommendations.
Follow Us
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി