Budget Phones in Amazon: 11999 രൂപക്ക് ഇപ്പോൾ വാങ്ങാം, കിടിലൻ ഫോൺ, വിലക്കുറവും

മികച്ച ബാറ്ററി ലൈഫ്, മികച്ചൊരു ഡിസൈൻ, വലിയ ഡിസ്പ്ലേ എന്നിവയും ഒപ്പം അധികം ചിലവില്ലാതെ താങ്ങാനാവുന്ന വിലയിൽ ഒരു 5G ഫോണും ആണ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതൊരു ബെസ്റ്റോപ്ഷനാണ്. ഐഫോൺ 16-സ്റ്റൈൽ നിർമ്മിച്ച ഫോൺ എന്നാണ് ഇതിൻ്റെ പ്രത്യേകത. ഫോൺ എൻട്രി ലെവൽ ആണെങ്കിലും വിലയിൽ വലിയ മാറ്റമില്ല.ലുക്കിലും പെർഫോമൻസിലും മികച്ച ഫോണായിരിക്കും ഇത്

Budget Phones in Amazon: 11999 രൂപക്ക് ഇപ്പോൾ വാങ്ങാം, കിടിലൻ ഫോൺ, വിലക്കുറവും

Redmi A7 Pro

Published: 

08 May 2026 | 01:23 PM

നല്ലൊരു എൻട്രി ലെവൽ 5G സ്മാർട്ട്‌ഫോണിനായി തിരയുകയാണ് നിങ്ങളെങ്കിൽ ഇതാണ് പറ്റിയ സമയം. വിലക്കുറവിലും പെർഫോമൻസിലും ഒരുപോലെ മികച്ച ഫോൺ നോക്കുന്നവർക്ക് എല്ലാ തരത്തിലും പറ്റിയ ഫോണായിരിക്കും ഇത്. ആമസോണിൻ്റെ ഗ്രേറ്റ് സമ്മർ സെയിലിലാണ് ഫോൺ വാങ്ങാൻ സാധിക്കുന്നത്. റെഡ്മി എ7 പ്രോ 5G ആണ് കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന ആ ഫോൺ. ഷവോമി ഫോണിൻ്റെ വില കുറഞ്ഞു. ഐഫോൺ 16-സ്റ്റൈൽ നിർമ്മിച്ച ഫോൺ എന്നാണ് ഇതിൻ്റെ പ്രത്യേകത. ഫോൺ എൻട്രി ലെവൽ ആണെങ്കിലും വിലയിൽ വലിയ മാറ്റമില്ല.ലുക്കിലും പെർഫോമൻസിലും മികച്ച ഫോണായിരിക്കും ഇത്.

വിലയും ഓഫറും

ഇന്ത്യയിൽ റെഡ്മി എ7 പ്രോ 5ജി ലോഞ്ച് ചെയ്തപ്പോൾ വില 12,499 രൂപയായിരുന്നു. നിലവിൽ ആമസോണിൽ ഫോൺ വിൽക്കുന്നത് 500 രൂപയിൽ കുറവിലാണ്. അതായത് 11,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഫോൺ വാങ്ങാം. 4GB റാമും 64GB സ്റ്റോറേജുമാണ് ഇതിനുള്ളത് ആവശ്യമെങ്കിൽ 128GB വരെ സ്റ്റോറേജ് വർധിപ്പിക്കാം. പരമിത കാലത്തേക്ക് മാത്രമാണീ കിഴിവ് അതുകൊണ്ട് തന്നെ വേഗത്തിൽ വാങ്ങുന്നവർക്ക് ഇത് പറ്റിയ സമയമാണ്. ഡീലുകൾക്കും പരിമിതിയുണ്ടാവും.

ALSO READ : OpenAI Smartphone: വിസ്മയിപ്പിക്കാൻ ഓപ്പൺഎഐ; എഐ സ്മാർട്ട്ഫോൺ വരുന്നു

ഐഫോൺ 16 ഡിസൈൻ

Redmi A7 Pro 5G-യുടെ ഡിസൈന് iPhone 16 ആണെന്നതാണ് ടെക് ലോകത്തെ സംസാരം. ആ ക്യാമറ മൊഡ്യൂൾ വളരെ ട്രെൻഡിലാണ്, വാട്ടർ ഡ്രോപ്പ് നോച്ച് അപ്പ് ഫ്രണ്ട്, സ്ലിം ബിൽഡായുള്ള ബോഡി എന്നിവയെല്ലാം പ്രത്യേകതയാണ്. 12,000 രൂപയിൽ താഴെ മാത്രമാണ് വില എന്നതും. ഇതിൻ്റെ പ്രത്യേകതയാണ്. സിൽക്കി-സ്മൂത്ത് 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് വലിയ HD+ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. സ്ക്രോളിംഗ് മുതൽ വീഡിയോ വരെ എല്ലാം സ്മൂത്തായിരിക്കും ഫോണിൽ. 4GB റാമാണ് ഫോമിൽ നൽകിയിരിക്കുന്നത്. ഒപ്പം Unisoc T8300 5G പ്രോസസറും ഫോണിലുണ്ട്. 128 ജിബി വരെ സ്റ്റോറേജുണ്ടെങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ സ്റ്റോറേജ് മാറ്റാം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3-യാണ് നിലവിൽ ഫോണിനുള്ളത്.

ക്യാമറ, ബാറ്ററി സവിശേഷതകൾ

റെഡ്മി എ7 പ്രോ 5-ജിയിൽ 32എംപി പ്രൈമറി ക്യാമറയും എൽഇഡി ഫ്ലാഷും ഷവോമി നൽകിയിട്ടുണ്ട്, കൂടാതെ വീഡിയോ കോളുകൾക്കും ഫോട്ടോകൾക്കുമായി 8-എംപി സെൽഫി ക്യാമറയും ഉണ്ട്. 6300എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്, ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുന്ന ബാറ്ററിയാണിത്. യുഎസ്ബി ടൈപ്പ്-സി വഴി 15W ചാർജ് ചെയ്യാം. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി എന്നിവ കണക്റ്റിവിറ്റിക്ക്, ലഭിക്കും.

റെഡ്മി എ7 പ്രോ 5ജി വാങ്ങുന്നത്

മികച്ച ബാറ്ററി ലൈഫ്, മികച്ചൊരു ഡിസൈൻ, വലിയ ഡിസ്പ്ലേ എന്നിവയും ഒപ്പം അധികം ചിലവില്ലാതെ താങ്ങാനാവുന്ന വിലയിൽ ഒരു 5G ഫോണും ആണ് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Redmi A7 Pro 5G നിങ്ങൾക്ക് പറ്റിയതാണ്. ഇതൊരു ഗെയിമിംഗ് ഫോൺ അല്ല, പക്ഷേ ദൈനംദിന ഉപയോഗത്തിനായി ഏറ്റവും ബെസ്റ്റാണിതെന്ന് പറയാം. അധിക വിലയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

English Summary

Best Xiaomi Budget Phone from Amazon for RS 11999. A best smartphone with best features also good for Daily Use. Check Redmi A7 Pro 5G is worthy or not. Know how to buy this Phone

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്