ഇന്നാ പിടിച്ചോ എക്സ്ട്രാ ഡാറ്റ! വരിക്കാർക്ക് ഫാദേഴ്സ് ഡേ സമ്മാനവുമായി ബിഎസ്എൻഎൽ

BSNL Father's Day Offer: ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ഫാദേഴ്സ് ഡേ ഓഫറുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളിൽ എക്സ്ട്രാ ഡാറ്റ കിട്ടും എന്നതാണ് ഓഫർ. ബിഎസ്എൻഎൽ ഫാദേഴ്സ് ഡേ ഓഫർ രണ്ട് റീച്ചാർജ് പ്ലാനുകളിലാണ് ലഭ്യമാകുക, അ‌വ 997 രൂപ, 1999 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാനുകൾ കാണാനാകും. ജൂൺ 21 മുതൽ ജൂൺ 30 വരെയാണ് ഫാദേഴ്സ് ഡേ ഓഫറുകൾ ലഭ്യമാകുക.

ഇന്നാ പിടിച്ചോ എക്സ്ട്രാ ഡാറ്റ! വരിക്കാർക്ക് ഫാദേഴ്സ് ഡേ സമ്മാനവുമായി ബിഎസ്എൻഎൽ

Bsnl Father's Day Offer

Published: 

21 Jun 2026 | 02:40 PM

ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ വരിക്കാർക്കായി ഫാദേഴ്സ് ഡേ ഓഫറുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ എക്സ്ട്രാ ഡാറ്റ കിട്ടും എന്നതാണ് ഓഫർ. ഇന്ന് മുതൽ (ജൂൺ 21) ജൂൺ 30 വരെയാണ് ബിഎസ്എൻഎൽ ഫാദേഴ്സ് ഡേ ഓഫറുകൾ ലഭ്യമാകുക. ഈ കാലയളവിനുള്ളിൽ തെരഞ്ഞെടുത്ത പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് പ്ലാനിലുള്ള നിശ്ചിത ഡാറ്റയ്ക്ക് പുറമേ അ‌ധിക ഡാറ്റയും കിട്ടും. ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ X) അ‌ക്കൗണ്ട് വഴി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിലും ഓഫർ ഡീറ്റെയിൽസ് ലഭ്യമാണ്.

എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ

ബിഎസ്എൻഎൽ ഫാദേഴ്സ് ഡേ ഓഫർ രണ്ട് റീച്ചാർജ് പ്ലാനുകളിലാണ് ലഭ്യമാകുക, അ‌വ 997 രൂപ, 1999 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ഈ പ്ലാനുകൾ കാണാനാകും. ഇതിൽ 997 രൂപ പ്ലാൻ 150 ദിവസ വാലിഡിറ്റിയിലും 1999 രൂപ പ്ലാൻ 330 ദിവസ വാലിഡിറ്റിയിലും എത്തുന്നവയാണ്.

Also Read: ജിയോ, എയർടെൽ, VI സിം ഉണ്ടോ? ഫിഫ ലോകകപ്പ് കാണാൻ പുതിയ പ്ലാൻ വന്നിട്ടുണ്ട്

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ഏറെ നാളായി ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉള്ള പ്ലാനാണ് 997 രൂപയുടേത്. നേരത്തെ ഇതിൽ 160 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന പ്ലാൻ പരിഷ്കരണത്തിൽ ഇതിന്റെ വാലിഡിറ്റി 150 ദിവസമായി പുനർ നിശ്ചയിക്കപ്പെട്ടു.

150 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 997 രൂപയുടെ പ്ലാനിൽ ലഭ്യമാകുക. ഇപ്പോൾ ഫാദേഴ്സ് ഡേ ഓഫറിന്റെ ഭാഗമായി 5ജിബി എക്സ്ട്രാ ഡാറ്റ ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ സൗജന്യമായി നൽകുന്നുണ്ട്. നിശ്ചിത ഓഫർ കാലയളവിനുള്ളിൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്കാണ് എക്സ്ട്രാ ഡാറ്റ ലഭിക്കുക.

1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

മുൻപ് 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്ന ബിഎസ്എൻഎൽ വാർഷിക പ്ലാനുകളിലൊന്നായിരുന്നു 1999 രൂപ പ്ലാൻ. എന്നാൽ ഏറ്റവുമൊടുവിൽ നടന്ന പ്ലാൻ പരിഷ്കരണത്തിൽ ഇതിന്റെ വാലിഡിറ്റി 330 ദിവസമായി കുറയ്ക്കപ്പെട്ടു. ഇപ്പോഴും ദീർഘകാല വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ തേടുന്ന വരിക്കാർക്ക് അ‌നുയോജ്യമായ ഓപ്ഷനുകളിലൊന്നാണ് ഇത്.

330 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഫാദേഴ്സ് ഡേ ഓഫറിന്റെ ഭാഗമായി 10GB എക്സ്ട്രാ ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. എന്നാൽ ജൂൺ 30 ന് മുൻപ് ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ മാത്രമേ എക്സ്ട്രാ ഡാറ്റ കിട്ടൂ എന്നത് ശ്രദ്ധിക്കുക.

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് പ്രതിദിനം ഏകദേശം 6.64 രൂപ ചെലവ് വരും. 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 6.05 രൂപയാണ്. ദിവസവും ധാരാളം ഡാറ്റ വേണ്ടവർക്ക് ഇതിൽ 997 രൂപയുടെ പ്ലാനാണ് അ‌നുയോജ്യം. അ‌തേസമയം വാലിഡിറ്റിക്ക് പ്രാധാന്യം നൽകുന്നവർക്ക് 1999 രൂപയുടെ പ്ലാനാണ് ലാഭം. ബിഎസ്എൻഎൽ അ‌ടുത്തിടെ വലിയതോതിൽ 4ജി വ്യാപനം നടത്തിയതിനാൽ ഇപ്പോൾ നിരവധി ​വരിക്കാർക്ക് മുൻപത്തെക്കാൾ വേഗതയിൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്.

English Summary

BSNL has announced Father’s Day offers for its subscribers. The offer is that you will get extra data on selected prepaid plans. BSNL Father’s Day offer is available on two recharge plans, namely Rs 997 and Rs 1999 prepaid plans. These plans can be found on the BSNL Self Care app. The Father’s Day offers will be available from June 21 to June 30.

Follow Us
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല