Bsnl Holi Offer 2026 : ബിഎസ്എൻഎല്ലിൻ്റെ 14 ദിവസ അധിക വാലിഡിറ്റി, ദിവസം 2GB ഡാറ്റയും
150 ദിവസംമാണ് ഇതിൻ്റെ സാധാരണ വാലിഡിറ്റി എങ്കിലും ഏറ്റവും പുതിയ ഹോളി ഓഫർ ഉപയോഗിച്ച്, നിങ്ങൾക്ക് ആകെ 164 ദിവസം അധിക വാലിഡിറ്റി ലഭിക്കും. അതായത് രണ്ടാഴ്ച കൂടി സൗജന്യം

Bsnl Holi Offer 2026
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബിഎസ്‌എൻഎൽ തങ്ങളുടെ ഹോളി ഓഫർ 2026 പുറത്തിറക്കിയിരിക്കുകയാണ്. മുൻപുണ്ടായിരുന്ന പ്ലാനിനേക്കാൾ കൂടുതൽ നേട്ടമുള്ള പ്ലാനാണിത്. 2026 മാർച്ച് 1 നും മാർച്ച് 31 നും ഇടയിൽ റീ ചാർജ്ജ് ചെയ്യുന്നവർക്കായിരിക്കും പ്ലാനിൻ്റെ ഗുണം ലഭിക്കുന്നത്. 14 ദിവസം അധിക വാലിഡിറ്റി ലഭിക്കും എന്നത് തന്നെയാണ് ഇതിൻ്റെ പ്രത്യേകത. എത്ര രൂപയാണ് പ്ലാനിന് എങ്ങിനെ റീ ചാർജ്ജ് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. 997 രൂപയുടെ പ്ലാനാണിത്. 150 ദിവസംമാണ് ഇതിൻ്റെ സാധാരണ വാലിഡിറ്റി എങ്കിലും ഏറ്റവും പുതിയ ഹോളി ഓഫർ ഉപയോഗിച്ച്, നിങ്ങൾക്ക് ആകെ 164 ദിവസം അധിക വാലിഡിറ്റി ലഭിക്കും. അതായത് രണ്ടാഴ്ച കൂടി സൗജന്യം.
പ്രതിദിനം 2 ജിബി ഡാറ്റയും
ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും, പ്രതിദിനം 2 ജിബി ഡാറ്റയും പ്ലാനിൻ്റെ ഭാഗമായി ലഭിക്കും. എന്നാൽ പ്ലാനിൻ്റെ ഡെയിലി ലിമിറ്റിൽ എത്തിയാൽ ഇൻ്റർനെറ്റ് വേഗത കുറയും. ഇടക്കിടെയുള്ള പ്രതിമാസ റീ ചാർജ്ജ് ഒഴിവാക്കി ലോംഗ് ടേം വാലിഡിറ്റിയുള്ള ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഫലപ്രദമായി വിനിയോഗിക്കാം.
എങ്ങനെ റീചാർജ് ചെയ്യാം
ഇനി ബിഎസ്എൻഎൽ 997 രൂപയുടെ പ്ലാൻ എങ്ങനെ റീ ചാർജ്ജ് ചെയ്യാം എന്ന് നോക്കാം. സാധാരണ റീ ചാർജ്ജ് പോലെ അല്ല. ബിഎസ്എൻഎല്ലിൻ്റെ 997 രൂപയുടെ പ്ലാൻ വിവിധ രീതിയിൽ റീ ചാർജ്ജ് ചെയ്യാം. ബി.എസ്.എൻ.എല്ലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്, ബിഎസ്എൻഎൽ സെൽഫ് കെയർ മൊബൈൽ ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകൾ എന്നിവയെല്ലാം ഇതിന് ഉപയോഗിക്കാം. അടുത്തുള്ള മൊബൈൽ റീട്ടെയിൽ സ്റ്റോറുകൾ വഴിയും റീ ചാർജ്ജ് ചെയ്യാം.
ചെയ്യേണ്ട രീതി
ഓൺലൈൻ റീചാർജുകൾക്കായി ബിഎസ്എൻഎല്ലിൻ്റെ ലോഗിൻ ചെയ്യുക 997 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കുക, പണമടയ്ക്കുക നിങ്ങളുടെ സർക്കിൾ തിരഞ്ഞെടുക്കുക, നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, പൈസ അടക്കുക മാർച്ച് 1 നും മാർച്ച് 31 നും ഇടയിൽ റീചാർജ് ചെയ്താൽ 14 ദിവസം അധിക വാലിഡിറ്റിയും ലഭിക്കും. റീ ചാർജ്ജ് ഇഷ്ടപ്പെടുന്നവർ BSNL ഹോളി ഓഫർ 2026 പരിശോധിച്ച് നോക്കാവുന്നതാണ്.