Bsnl Republic Day Offer: ദിവസം 7 രൂപ 2.6 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളും, ബിഎസ്എൻഎൽ പ്ലാൻ

Bsnl Republic Day Bumper Recharge Plan : ടെലികോം കമ്പനികൾ വാർഷിക പ്ലാനുകളിൽ പ്രതിദിനം 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുമ്പോൾ, ഇവിടെ പ്രതിദിനം 2.6 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലാനിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും കിട്ടും.

Bsnl Republic Day Offer: ദിവസം 7 രൂപ 2.6 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളും,  ബിഎസ്എൻഎൽ പ്ലാൻ

Bsnl Republic Day Offer

Published: 

27 Jan 2026 | 12:56 PM

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്കായി ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. ബി‌എസ്‌എൻ‌എൽ ഭാരത് കണക്ട് 26 എന്നാണ് പ്ലാനിൻ്റെ പേര്. പരിമിതകാലത്തേക്ക് മാത്രമുള്ള ദീർഘകാല വാലിഡിറ്റി പ്ലാനാണിത്. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് പുതിയ പ്ലാൻ സംബന്ധിച്ചുള്ള വിവരങ്ങൾ ബിഎസ്എൻഎൽ പുറത്തു വിട്ടത്.

ബിഎസ്എൻഎൽ ഭാരത് കണക്ട് 26 പ്ലാൻ

2,626 രൂപയാണ് ബിഎസ്എൻഎല്ലിൻ്റെ ഭാരത് കണക്ട് 26 പ്ലാനിന് . മിക്ക ടെലികോം കമ്പനികളും വാർഷിക പ്ലാനുകളിൽ പ്രതിദിനം 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുമ്പോൾ, ബിഎസ്എൻഎലിൻ്റെ ഇൌ പ്ലാനിൽ പ്രതിദിനം 2.6 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലാനിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പ്ലാൻ എത്ര കാലത്തേക്ക് ?

ഉപഭോക്താക്കൾക്ക് ഓഫർ പ്രയോജനപ്പെടുത്താൻ ഏകദേശം ഒരു മാസമുണ്ട്. ബി‌എസ്‌എൻ‌എൽ പറയുന്ന പ്രകാരം ഭാരത് കണക്ട് 26 പ്ലാൻ ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ മാത്രമെ ലഭ്യമാകൂ. നിർദ്ദിഷ്ട സമയത്തിന് ശേഷം, പ്ലാൻ നിർത്തലാക്കിയേക്കാം.

ബി‌എസ്‌എൻ‌എൽ മറ്റ് പ്ലാനുകൾ

നിലവിൽ ബി‌എസ്‌എൻ‌എല്ലിന് 365 ദിവസത്തെ പൂർണ്ണ വാലിഡിറ്റിയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. ദീർഘകാല റീചാർജ് ചെയ്യുന്നവർക്ക് ഇപ്പോൾ കൂടുതൽ ഓപ്ഷനുകൾ ഉണ്ട്.

ജിയോയുടെ ഒരു വർഷ പ്ലാൻ

ജിയോയ്ക്ക് 3,999 ഉം 3,599 ഉം രൂപയുടെ രണ്ട് വാർഷിക പ്ലാനുകളുണ്ട്. 3,999 പ്ലാൻ പരിധിയില്ലാത്ത 5G + പ്രതിദിനം 2.5GB ഡാറ്റ, പ്രതിദിനം 100 SMS, പരിധിയില്ലാത്ത കോളിംഗ്, 365 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. സൗജന്യ ഫാൻകോഡ്, ജിയോഹോട്ട്സ്റ്റാറിലേക്കുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ, ഗൂഗിൾ ജെമിനി പ്രോയിലേക്കുള്ള 18 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 3,599 പ്ലാൻ ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷൻ ഒഴികെയുള്ള അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു

പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
കിടിലന്‍ ഷോട്ടുകള്‍! മന്ത്രി എംബി രാജേഷ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടോ?
ലിഫ്റ്റില്‍ വെച്ച് മാല പൊട്ടിച്ചെടുത്ത് കള്ളന്‍; ഭോപ്പാല്‍ എയിംസില്‍ സംഭവിച്ചത്‌
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ