Power Bank Using Tips in Flight : വിമാനത്തിൽ പവർ ബാങ്കിൽ ചാർജ്ജ് ചെയ്യാമോ? ഭവിക്കുന്നതെന്ത്

വിമാനങ്ങളുടെ ഇടുങ്ങിയ തരത്തിലുള്ള ക്യാബിനുകളിൽ ഇവ പ്രവർത്തിക്കാൻ അൽപ്പം പ്രയാസമായേക്കും എന്നതാണ് സൂചന. ഒരുപക്ഷെ ഇതൊരു ദുരന്തത്തിലേക്ക് വരെ എത്തിയേക്കാം. വിമാനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പവർ ബാങ്കുകൾ വിമാനങ്ങളിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച് ചില നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

Power Bank Using Tips in Flight : വിമാനത്തിൽ പവർ ബാങ്കിൽ ചാർജ്ജ് ചെയ്യാമോ? ഭവിക്കുന്നതെന്ത്

Powerbank Using Tips In Flight

Published: 

07 May 2026 | 12:55 PM

ഹൈദരാബാദിൽ നിന്നും ചണ്ഡിഗഡിലേക്ക് പോവുകയായിരുന്നു ഒരു ഇൻഡിഗോ വിമാനം. യാത്രക്കാർ ബാഗുകൾ എടുത്ത് വിമാനത്തിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ വിമാനത്തിനുള്ളിൽ നിന്നും പുക പുറത്തേക്ക് വരാൻ തുടങ്ങി, ഇതോടെ ആളുകൾ പരിഭ്രാന്തരായി. ജീവനക്കാരുടെ ഇടപെടലിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. വിമാനത്തിനുള്ളിൽ ഒരു പവർ ബാങ്ക് പൊട്ടിത്തെറിച്ചതായിരുന്നു ഇതിന് കാരണം. യാത്രക്കാരിൽ ഒരാളുടെ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പവർ ബാങ്ക്. ഇതിന് പിന്നാലെ പവർ ബാങ്ക് ഉപയോഗത്തിൽ ചില നർദ്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.

പവർബാങ്കിന് തീപിടിച്ചതിന് പിന്നിൽ

അമിതമായി ചൂടാകുകയോ, ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയോ ചെയ്തതാണ് കാരണമെന്നാണ് സൂചന. ഇവ ലിഥിയം-അയൺ ബാറ്ററികളിലാണ് പ്രവർത്തിക്കുന്നത് അതുകൊണ്ട് തന്നെ അമിതമായ ചൂട് അടക്കം എല്ലാം വലിയ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. വിമാനങ്ങളുടെ ഇടുങ്ങിയ തരത്തിലുള്ള ക്യാബിനുകളിൽ ഇവ പ്രവർത്തിക്കാൻ അൽപ്പം പ്രയാസമായേക്കും എന്നതാണ് സൂചന. ഒരുപക്ഷെ ഇതൊരു ദുരന്തത്തിലേക്ക് വരെ എത്തിയേക്കാം. വിമാനത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പവർ ബാങ്കുകൾ വിമാനങ്ങളിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച് ചില നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

ALSO READ : OpenAI Smartphone: വിസ്മയിപ്പിക്കാൻ ഓപ്പൺഎഐ; എഐ സ്മാർട്ട്ഫോൺ വരുന്നു

അറിഞ്ഞിരിക്കാം

1. പവർ ബാങ്കുകൾ നിങ്ങളുടെ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാവു.
2. അവ ഓവർഹെഡ് ബിന്നുകളിൽ സൂക്ഷിക്കരുത്.
3. വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗിച്ച് നിങ്ങളുടെ സ്മാർട്ട്‌ഫോണോ മറ്റെന്തെങ്കിലുമോ ചാർജ് ചെയ്യാൻ പാടില്ല

ചണ്ഡിഗഡിൽ നടന്ന അപകടം

പവർ ബാങ്ക് കൊണ്ടു പോകുമ്പോൾ

1. ഒരിക്കലും ചെക്ക്ഡ് ലഗേജിലോ ഓവർഹെഡ് സ്റ്റോറേജിലോ ഇത് സൂക്ഷിക്കരുത്
2. ആകാശത്ത് വെച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ശ്രമിക്കരുത്.
3. പവർ ബാങ്ക് അമിതമായി ചൂടാകുകയോ പുകയാൻ തുടങ്ങുകയോ ചെയ്താൽ, ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കുക
4. ഷോർട്ട് സർക്യൂട്ടുകൾ ഒഴിവാക്കാൻ ടെർമിനലുകൾ ഒരു ലോഹത്തിലും സ്പർശിക്കുന്നില്ലെന്ന് ഉറപ്പാക്കുക

വിമാനങ്ങളിലെ തീപിടുത്തങ്ങൾ

വിമാനങ്ങളിലെ തീപിടുത്തങ്ങൾ ഇപ്പോൾ വെറും അപകടങ്ങളല്ല. ആളുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനാൽ, ഇത്തരം സംഭവങ്ങൾ ഇടക്കിടക്ക് ഉണ്ടാവാറുണ്ട്. വിമാന യാത്ര സുരക്ഷിതമാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.

പവർ ബാങ്കിനെ പറ്റി

കറൻ്റില്ലെങ്കിലും ഇൻവെർട്ടർ പ്രവത്തിക്കാതിരുന്നാലും ആകെയുള്ള ആശ്രയം പവർ ബാങ്കുകളാണ്. ബാറ്ററി കപ്പാസിറ്റി കൂടിയ പവർ ബാങ്കുകളാകുമ്പോൾ കൂതൽ സമയം ഉപയോഗിക്കാനും സാധിക്കും. യഥാർത്ഥത്തിൽ ഇതൊരു പോർട്ടബിൾ ബാറ്ററിയാണ്. ഇവ പ്രത്യേകമായി ചാർജ്ജ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

English Summary

Can you use Power Bank while Flying on Planes. What DGCA Saying on this, What Passenger’s Need to Know if they Carrying a Power bank in Travelling. All things Explaining

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്