X Chat Launch : വാട്സാപ്പ് പൂട്ടും ? മസ്ക്കിൻ്റെ എക്സ് ചാറ്റ് ലോഞ്ചിംഗ് ഫിക്സ്

ആപ്പിൻ്റെ പ്രിവ്യൂ ഡിസൈനിൽ ഒരു സിൽവർ ചാറ്റ് ഐക്കൺ ആയാണ് ആപ്പിൻ്റെ ലോഗോ കാണിച്ചിരിക്കുന്നത്. സാധാരണ സോഷ്യൽ മീഡിയ ആപ്പുകളിലെ എല്ലാ വിധ ഫീച്ചറുകളും ഇതിൽ ലഭ്യമാകും. വീഡിയോ, ഓഡിയോ കോളുകൾക്ക് പുറമെ മസ്കിൻ്റെ തന്നെ ഗ്രോക്ക് എഐയുടെ സേവനങ്ങളും എക്സ് ചാറ്റിൽ പ്രതീക്ഷിക്കാം. എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതുവഴി സന്ദേശങ്ങൾ ടൈപ്പ് ചെയ്യുക, വിവരങ്ങൾ തിരയുക, മറുപടികൾ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളും നടക്കും.

X Chat Launch : വാട്സാപ്പ് പൂട്ടും ? മസ്ക്കിൻ്റെ എക്സ് ചാറ്റ് ലോഞ്ചിംഗ് ഫിക്സ്

X Chat Launch Elon Musk

Updated On: 

21 Apr 2026 | 09:58 PM

വാട്സാപ്പിനെ പൂട്ടാൻ പുത്തൻ ആപ്പുമായി ഇലോൺ മസ്ക്ക്. മസ്‌കിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള എക്സിലാണ് പുതിയ ചാറ്റ് മെസ്സെഞ്ചർ ആരംഭിക്കുന്നത്. എക്സ് ചാറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് അധികം താമസിക്കാതെ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ചാറ്റിംഗിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ആപ്പായിരിക്കും ഇത്. സ്‌ക്രീൻഷോട്ട് ബ്ലോക്കിംഗ്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തുടങ്ങിയ നിരവധി സവിശേഷതകൾ ഇതിലുണ്ടായിരിക്കും എന്നാണ് സൂചന.

മുൻപ് ഫേസ്ബുക്ക് മെസ്സെഞ്ചർ പുറത്തിറക്കിയ മാതൃകയിലാണ് ഇത്തവണ എക്സ് ചാറ്റും പുറത്തിറക്കുന്നത് എന്നതാണ് സൂചന. ആപ്പിൻ്റെ പ്രിവ്യൂ ഡിസൈനിൽ ഒരു സിൽവർ ചാറ്റ് ഐക്കൺ ആയാണ് ആപ്പിൻ്റെ ലോഗോ കാണിച്ചിരിക്കുന്നത്.

ALSO READ : Smartphone Price Hike: ഇതെന്ത് ഭാവിച്ചാ, ഫോണിൻ്റെ വില കൂട്ടി പ്രമുഖൻ, മൂന്ന് മോഡലുകൾക്ക് മാറ്റം

എപ്പോഴാണ് ലോഞ്ച്

ഏപ്രിൽ 17-ന് ആപ്പ് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ഉപയോക്താക്കൾക്ക് ആദ്യം ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാൻ കഴിയും ഒപ്പം ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് ഇത് വേഗത്തിൽ ലഭ്യമാകുകയും ചെയ്യും എന്നാണ് വിവരം. ആദ്യം പുറത്തിറങ്ങുന്നത് iOS വേർഷനായാണ്. സാധാരണ സോഷ്യൽ മീഡിയ ആപ്പുകളിലെ എല്ലാ വിധ ഫീച്ചറുകളും ഇതിൽ ലഭ്യമാകും.

എക്സ് ചാറ്റ്

 

എന്തൊക്കെ പ്രതീക്ഷിക്കാം

ഒരൊറ്റ ആപ്പിൽ തന്നെ ഒന്നിലധികം ഫീച്ചറുകളും സർവ്വീസികളും വേണമെന്ന ഇലോൺ മസ്ക്കിൻ്റെ ആഗ്രഹം ഇത്തവണ എക്സ് ചാറ്റിലും കാണാം, വീഡിയോ, ഓഡിയോ കോളുകൾക്ക് പുറമെ മസ്കിൻ്റെ തന്നെ ഗ്രോക്ക് എഐയുടെ സേവനങ്ങളും എക്സ് ചാറ്റിൽ പ്രതീക്ഷിക്കാം. എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതുവഴി സന്ദേശങ്ങൾ ടൈപ്പ് ചെയ്യുക, വിവരങ്ങൾ തിരയുക, മറുപടികൾ തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളും നടക്കും.

കീഴടക്കാൻ മസ്ക്

ചാറ്റിംഗ് അടക്കമുള്ള ഫീച്ചറുകളുമായി സോഷ്യൽ മീഡിയ മൊത്തത്തിൽ കീഴടക്കാനാണ് ഇലോൺ മസ്ക്കിൻ്റെ ലക്ഷ്യം.  വരുന്ന വർഷങ്ങളിൽ, വാട്സപ്പ്, ഫേസ്ബുക്ക് മെസ്സെഞ്ചർ അടക്കമുള്ള പ്ലാറ്റ്ഫോമുകളെ ലക്ഷ്യം വെക്കുന്നുണ്ട് മസ്ക്ക്. ഇതിൻ്റെ പ്രാരംഭ നടപടിയായാണ് എക്സ് ചാറ്റ് എത്തിക്കുന്നത്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു