1000 മനുഷ്യർക്ക് പകരം 50 റോബോട്ടുകൾ, തൊഴിലാളികളെ പിരിച്ചുവിടുന്നത് തുടർന്ന് ജനറൽ മോട്ടോഴ്‌സ്
General Motors Factory Zero: 50 Co-Bots Deployed as GM Cuts 1,000 Human Roles: 2025 ഒക്ടോബറിൽ കമ്പനി 200-ലധികം കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ എഞ്ചിനീയർമാരെയും പിരിച്ചുവിട്ടിരുന്നു. ഫാക്ടറി സീറോയിൽ, ജീവനക്കാർക്കൊപ്പമാണ് റോബോട്ടുകളെ വിന്യസിക്കുന്നത് എന്നും തൊഴിലാളികളുടെ സുരക്ഷ മെച്ചപ്പെടുത്താനും കമ്പനിയുടെ പ്രവർത്തനം മികച്ചതാക്കാനുമാണ് ഈ രീതി നടപ്പിലാക്കിയത് എന്നുമായിരുന്നു തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ വിന്യസിച്ചതിനെക്കുറിച്ച് ജനറൽ മോട്ടോഴ്‌സ് നൽകിയ വിശദീകരണം.

പ്രതീകാത്മക ചിത്രം
അമേരിക്കയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്‌സ് തങ്ങളുടെ മിഷിഗണിലുള്ള ഫാക്ടറി സീറോ അസംബ്ലി ലൈനിൽ തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ രംഗത്തിറക്കുകയാണ്. നിലവിൽ ജോലികൾക്കായി 50 ‘കോ-ബോട്ടുകളെ’യാണ് ഫാക്ടറിയിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇതോടെ ഫാക്ടറിയിൽ ആയിരത്തോളം തസ്തികകൾ കമ്പനി ഒഴിവാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ മെയ് മാസത്തിൽ ഐ.ടി വിഭാഗത്തിൽ നിന്ന് 600-ലധികം എഞ്ചിനീയർമാരെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ഈ പുതിയ നീക്കം.
ചെലവ് ചുരുക്കുന്നതിൻ്റെയും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ നടപടികൾ.എന്നാൽ തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ കൊണ്ടുവരുന്ന നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓട്ടോബ്ലോഗിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഫാക്ടറിയിലെ പ്രൊഡക്ഷൻ ലൈനിൽ തൊഴിലാളികൾക്ക് ഒപ്പമാണ് നിലവിൽ കോ-ബോട്ടുകളെ നിയോഗിച്ചിരിക്കുന്നത്. വാഹനങ്ങളിൽ ബോഡി പാനലുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജോലികളിലാണ് ഇവ സഹായിക്കുന്നത്.
Also Read: പവർബാങ്കല്ല, ഒന്നാന്തരം 5G ഫോൺ! 11000mAh ബാറ്ററിയുമായി ഹോണർ X80 പ്രോ മാക്സ് ലോഞ്ച് ചെയ്തു
2025 ഒക്ടോബറിൽ കമ്പനി 200-ലധികം കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ എഞ്ചിനീയർമാരെയും പിരിച്ചുവിട്ടിരുന്നു. ഫാക്ടറി സീറോയിൽ, ജീവനക്കാർക്കൊപ്പമാണ് റോബോട്ടുകളെ വിന്യസിക്കുന്നത് എന്നും തൊഴിലാളികളുടെ സുരക്ഷ മെച്ചപ്പെടുത്താനും കമ്പനിയുടെ പ്രവർത്തനം മികച്ചതാക്കാനുമാണ് ഈ രീതി നടപ്പിലാക്കിയത് എന്നുമായിരുന്നു തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ വിന്യസിച്ചതിനെക്കുറിച്ച് ജനറൽ മോട്ടോഴ്‌സ് നൽകിയ വിശദീകരണം. നിലവിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ താൽക്കാലികമായാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർക്ക് എപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് എന്ന തൊഴിലാളി യൂണിയൻ കമ്പനിയുടെ ഈ നടപടിയെ ശക്തമായി അപലപിച്ചു. ഓട്ടോമേഷൻ തൊഴിലാളികളുടെ അവസരങ്ങൾ ഇല്ലാതാക്കുകയായാണെന്ന് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് ലോക്കൽ 22 പ്രസിഡൻ്റ് ജെയിംസ് കോട്ടൺ പറഞ്ഞു. തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ നിയോഗിച്ച നടപടിക്കെതിരെ യൂണിയൻ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത കുറയുന്നത് കമ്പനിയെ പ്രതിസന്ധിയിലക്കുന്നുണ്ട് എന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഫാക്ടറി സീറോയിലെ ഉൽപ്പാദനം കമ്പനി പലതവണ നിർത്തിവെച്ചിരുന്നു.
English Summary
General Motors has replaced over 1,000 workers with 50 collaborative robots (“co-bots”) at its Factory Zero plant in Michigan to improve efficiency. This automation push follows recent layoffs of hundreds of software engineers. The move has sparked severe backlash from the United Auto Workers (UAW) union, which argues that AI and automation are unfairly eliminating human jobs.