Gemini 3D Avatar Feature: സെൽഫി അപ്ലോഡ് ചെയ്യേണ്ട, സ്വന്തം 3ഡി അവതാർ സൃഷ്ടിക്കാം, ജെമിനിയോട് ഇത്രയും പറഞ്ഞാൽ മതി
Google Gemini to Launch 3D Avatar Feature: ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയ വേഗത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉദാഹരണത്തിന്, @me എന്ന കമാൻഡ് ഉപയോഗിച്ച് ഉപയോക്താവിന് തങ്ങളുടെ അവതാർ നേരിട്ട് ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇതോടെ, ഓരോ തവണയും സെൽഫി അപ്ലോഡ് ചെയ്യേണ്ട ആവശ്യം ഒഴിവാകും. എന്നാൽ, ഈ ഫീച്ചർ ഉപയോഗിച്ച് എഐ വീഡിയോ നിർമ്മാണം സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Google Gemini Ai New Features (1)
ഗൂഗിൾ ജെമിനി പ്ലാറ്റ്‌ഫോമിൽ ഇനി സ്വന്തം 3D അവതാർ സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ എത്തുന്നതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്നത് കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ഈ സംവിധാനം സഹായിക്കും എന്നാണ് വിലയിരുത്തൽ. അവതാർ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ ഇപ്പോൾ ഡെവലപിങ് ഘട്ടത്തിലാണ്. ബീറ്റ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ടെങ്കിലും സാധാരണ ഉപയോക്താക്കൾക്ക് ഇപ്പോൾ ഇത് ലഭ്യമല്ലെന്ന് ആൻഡ്രോയ്‌ഡ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ ഫീച്ചറുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും റിപ്പോർട്ടിനൊപ്പം പുറത്തുവന്നിട്ടുണ്ട്. അവതാർ സൃഷ്ടിക്കുന്നതിന് ഉപയോക്താവിനെ സഹായിക്കുന്ന ഘട്ടങ്ങൾ ഈ സ്ക്രീൻഷോട്ടുകളിൽ കാണാം. എന്നിരുന്നാലും, സെർവർ സൈഡ് ആക്‌റ്റിവേഷൻ ലഭ്യമാകാതെ ഈ സംവിധാനം പ്രവർത്തനക്ഷമമാകില്ല. ഗൂഗിൾ നേരത്തെ ആൻഡ്രോയ്‌ഡ് എക്‌സ് XR പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ച ലൈക്-നെസ് സാങ്കേതികവിദ്യയുമായി ഈ ഫീച്ചറിന് സാമ്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. വീഡിയോ കോളുകളിലും ഓൺലൈൻ മീറ്റിംഗുകളിലും ഉപയോക്താവിന്റെ ഡിജിറ്റൽ രൂപം സൃഷ്ടിക്കാനാണ് ആ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ അവതാർ ഫീച്ചറിന്റെ ലക്ഷ്യം അതിനേക്കാൾ വിപുലമാണ്.
സെൽഫികൾ ഒഴിവാക്കാം
ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയ വേഗത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉദാഹരണത്തിന്, @me എന്ന കമാൻഡ് ഉപയോഗിച്ച് ഉപയോക്താവിന് തങ്ങളുടെ അവതാർ നേരിട്ട് ചിത്രങ്ങളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇതോടെ, ഓരോ തവണയും സെൽഫി അപ്ലോഡ് ചെയ്യേണ്ട ആവശ്യം ഒഴിവാകും. എന്നാൽ, ഈ ഫീച്ചർ ഉപയോഗിച്ച് എഐ വീഡിയോ നിർമ്മാണം സാധ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.