Honor X80: 13,000 രൂപക്ക്, ഭീമാകാരൻ ബാറ്ററിയുള്ള ഫോൺ, കയ്യിലൊതുങ്ങും

ഇതേ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളിൽ ഏറ്റവും കുറവ് വിലയുള്ള ഫോണായിരിക്കും ഇതെന്നാണ് വിവരം. അതുകൊണ്ട് തന്നെ സംഭവം ബജറ്റ് ഫോൺ തന്നെ. ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത് എന്നതാണ് എന്ന് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്.

Honor X80: 13,000 രൂപക്ക്, ഭീമാകാരൻ ബാറ്ററിയുള്ള ഫോൺ, കയ്യിലൊതുങ്ങും

Honor X80 Launch

Published: 

10 Feb 2026 | 04:36 PM

പോക്കറ്റ് കീറാതെ നല്ലൊരു കിടിലൻ ഫോൺ ആണ് നിങ്ങളിപ്പോൾ ആലോചിക്കുന്നതെങ്കിൽ അതിന് പറ്റിയൊരു മോഡൽ മാർക്കറ്റിലേക്ക് എത്തിച്ചിരിക്കുകയാണ് ഹോണർ. വിലക്കുറവിനേക്കാൾ ഫോണിനെ ആകർഷണീയമാക്കുന്നത് ഇതിൻ്റെ വിലയും ബാറ്ററി കപ്പാസിറ്റിയും തന്നെയാണ് അതുകൊണ്ട് തന്നെ ഫോൺ എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. എന്തൊക്കെയാണ് ഫോണിൻ്റെ സവിശേഷതകൾ എന്ന് പരിശോധിക്കാം.

വിവിധ വെബ്സൈറ്റുകളിൽ പുറത്തു വന്ന റിപ്പോർട്ട് പ്രകാരം X80 ന് 1.5K റെസല്യൂഷനുള്ള 6.81 ഇഞ്ച് ഫ്ലാറ്റ് LTPS ഡിസ്‌പ്ലേയാണുള്ളത്. ഏറ്റവും മികച്ച ഡിസ്പ്ലേയയായിരിക്കും ഫോണിനെന്നാണ് വിവരം. പുതിയ തലമുറയിലെ സ്നാപ്ഡ്രാഗൺ 6-സീരീസ് ചിപ്പ് ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ സ്നാപ്ഡ്രാഗൺ 7-സീരീസായിരുന്നു ഫോണിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിൽ സ്നാപ്ഡ്രാഗൺ 6 ആയിരിക്കും ഇതിലെന്നാണ് വിവരം.

സ്നാപ്ഡ്രാഗൺ 6 ജെൻ 4

നേരത്തെ വിപണിയിൽ എത്തിയ ഹോണർ X70 ഒരു സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത് . X70-ന് 80W ഫാസ്റ്റ് ചാർജിംഗുള്ള 8,300mAh ബാറ്ററിയും, 120Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് 1.5K ഡിസ്‌പ്ലേയും, 50MP പ്രധാന ക്യാമറയും 8MP സെൽഫി ഷൂട്ടറും കമ്പനി നൽകിയിരുന്നു. ഏകദേശം 16,000 രൂപയായിരുന്നു ഇതിൻ്റെ വില. എന്നാൽ X80-ന് 10,000mAh ബാറ്ററിയാണുള്ളതെന്നാണ് വിവരം. ഹോണർ പവർ- 2വിലും, ഹോണർ വിന്നിലും ബാറ്ററി കപ്പാസിറ്റി 10,000mAh ആയിരുന്നു. ഈ വർഷം അവസാനത്തോടെ കമ്പനിയുടെ മാജിക് സീരീസിൽ ഇതിലും വലിയ ബാറ്ററികളുള്ള ഫോണുകൾ എത്തുമെന്നാണ് വിവരം.

വില

ഏകദേശം 13,000 രൂപയായിരിക്കും ഹോണർ X80 ന്റെ വില എന്നാണ് വിവരം. ഇതേ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളിൽ ഏറ്റവും കുറവ് വിലയുള്ള ഫോണായിരിക്കും ഇതെന്നാണ് വിവരം. അതുകൊണ്ട് തന്നെ സംഭവം ബജറ്റ് ഫോൺ തന്നെ. എന്തായാലും ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത് എന്നതാണ് എന്ന് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. 2026- ൽ തന്നെ ഫോൺ ലോഞ്ച് ചെയ്തേക്കുമെന്നുമാണ് നിലവിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിവിധ വെബ്സൈറ്റുകൾ പങ്കുവെക്കുന്നത്. ഏതായാലും റിയൽമി അടക്കമുള്ള ഫോണുകൾക്ക് ഹോണറിൻ്റെ മോഡൽ വലിയ മത്സരം തന്നെ വിപണിയിൽ സൃഷ്ടിച്ചേക്കുമെന്നാണ് സൂചന. ഫോണിൻ്റെ വിവരങ്ങൾ പുറത്തായതോടെ സ്മാർട്ട്ഫോൺ പ്രേമികളും ആവേശത്തിലാണ്.

അച്ചാർ എത്ര അളവിൽ കഴിക്കാം?
കാബേജിലെ പുഴുക്കളെ തുരത്താനുള്ള എളുപ്പ വഴികള്‍
മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നത് നല്ലതാണോ?
എന്താണ് ഹജ്ജ്? എന്തിനീ യാത്ര
എന്തുകൊണ്ട് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പരിപാടിക്ക് പോയില്ല? വിശദീകരിച്ച് ശ്രീലേഖ
ഞാൻ താക്കൂറാണ്! ഉപയോക്താവിനോട് ആക്രോശിച്ച് ബാങ്ക് ഉദ്യോഗസ്ഥ
ട്രിപ്പിൾസ് അടിക്കുന്നത് ആരൊക്കെയാണെന്ന് കണ്ടോ?
അണ്ടർ 19 താരം ആയുഷ് മഹത്രെയ്ക്ക് തൻ്റെ ജേഴ്സി സമ്മാനിച്ച് സച്ചിൻ ടെൻഡുൽക്കർ