പവർബാങ്കല്ല, ഒന്നാന്തരം 5G ഫോൺ! 11000mAh ബാറ്ററിയുമായി ഹോണർ X80 പ്രോ മാക്സ് ലോഞ്ച് ചെയ്തു
HONOR X80 Pro Max launched with 11000mAh battery: ഹോണർ X80 പ്രോ മാക്സ് ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണറിന്റെ ഇതുവരെയുള്ള സ്മാർട്ട്‌ഫോൺ നിരയിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുമായി എത്തുന്നു എന്നതാണ് ഈ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. 11,000mAh ക്വിങ്ഹായ് ലേക്ക് ബാറ്ററിയാണ് ഇതിലുള്ളത്. ഇതിന്റെ 8GB+128GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 27,960 രൂപ) ആണ് വില.

Honor X80 Pro Max Launched With 11000mah Battery
സ്മാർട്ട്ഫോൺ വിപണിയുടെ ശ്രദ്ധമുഴുവൻ പിടിച്ചുപറ്റിക്കൊണ്ട് ഹോണർ X80 പ്രോ മാക്സ് (HONOR X80 Pro Max) ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണറിന്റെ ഇതുവരെയുള്ള സ്മാർട്ട്‌ഫോൺ നിരയിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയുമായി എത്തുന്നു എന്നതാണ് ഈ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. 11,000mAh ക്വിങ്ഹായ് ലേക്ക് ബാറ്ററിയാണ് ഇതിലുള്ളത്. ലോഞ്ച് ചെയ്യും മുമ്പ് തന്നെ ബാറ്ററി ശേഷികൊണ്ട് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിട്ടാണ് X80 പ്രോ മാക്സിന്റെ വരവ്. തുടർച്ചയായി 26 മണിക്കൂർ, 8 മിനിറ്റ്, 34 സെക്കൻഡ് സ്ട്രീമിങ് നടത്തിക്കൊണ്ട് “മൊബൈൽ ഫോൺ ബാറ്ററി ലൈഫിന്റെ ഏറ്റവും ദൈർഘ്യമേറിയ ലൈവ് സ്ട്രീം ടെസ്റ്റ്” എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ആണ് ഈ ഹോണർ ഫോൺ നേടിയത്.
ശക്തമായ ബാറ്ററി ശേഷിയോടൊപ്പം മികച്ച ഈടും ഈ ഹോണർ ഫോണിന്റെ ഹൈലൈറ്റാണ്. SGS ഗോൾഡ് ലേബൽ 5-സ്റ്റാർ എൻവയോൺമെന്റൽ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ ഈ ഫോണിനുണ്ട്. 3 മീറ്റർ വരെ ഉയരത്തിൽ നിന്നുള്ള വീഴ്ചകളെ ഇത് നേരിടും. കൂടാതെ, ഇൻഡസ്ട്രിയിൽ ആദ്യമായി, 2 വർഷത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്മെന്റ് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഇതിന് സ്വന്തം.
Also Read: കൈയടി കുറേ കിട്ടുമല്ലോ! വില 15000 രൂപയിൽ താഴെ; നോവ 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ട്രിപ്പിൾ IP68, IP69, IP69K സർട്ടിഫിക്കേഷനുകൾ സഹിതം എത്തിയ ഹോണർ X80 പ്രോ മാക്സിന് 10 മീറ്റർ ആഴം വരെ വെള്ളത്തിൽ മുങ്ങുന്നത് ഈസിയായി നേരിടാനാകും. ഇൻകമിംഗ് കോളുകൾക്കിടയിൽ ഉപയോക്താവിന്റെ കൈ പോസ്ചർ ബുദ്ധിപരമായി തിരിച്ചറിയുന്ന AI- പവർഡ് ഗ്രിപ്പ് ഫംഗ്ഷൻ ഉൾപ്പെടെ നിരവധി യൂട്ടിലിറ്റി, ലൈഫ്‌സ്റ്റൈൽ ഫീച്ചറുകളും ഈ ഫോണിലുണ്ട്.
പ്രധാന ഫീച്ചറുകൾ
6.8-ഇഞ്ച് (2788×1280 പിക്സലുകൾ) 1.5K AMOLED 120Hz ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമട്ട്, 10,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 2.6GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 Gen 5 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഹോണർ ഫോണിന്റെ കരുത്ത്.
അഡ്രിനോ 812 GPU, 8GB/ 12GB റാം, 128GB/ 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള MagicOS 10.0-ൽ ആണ് പ്രവർത്തനം. ആറ് വർഷത്തെ ഉപയോഗിക്കാനാകും വിധം ഫോൺ സ്ഥിരതയുള്ളതും സുഗമവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇന്റലിജന്റ് മെമ്മറി ക്ലീനപ്പ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS, 4K വീഡിയോ റെക്കോർഡിംഗ്) നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP69K + IP69 + IP68 + IP66 റേറ്റിങ് എന്നിവയും ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. 90W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇതിലെ 11000mAh ബാറ്ററി എത്തിയിരിക്കുന്നത്. കൂടാതെ 27W റിവേഴ്‌സ് ചാർജിങ് പിന്തുണയുമുണ്ട്. അതിനാൽ മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യാൻ ഒരു പവർബാങ്കായി പ്രവർത്തിക്കാനും ഇതിന് കഴിയും.
വിലയും ലഭ്യതയും
ഹോണർ X80 പ്രോ മാക്സ് 5ജിയുടെ 8GB+128GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 27,960 രൂപ), 8GB+256GB വേരിയന്റിന് 2199 യുവാൻ (ഏകദേശം 30,755 രൂപ), 8GB+512GB വേരിയന്റിന് 2499 യുവാൻ (ഏകദേശം 34,950 രൂപ), 12GB+512GB വേരിയന്റിന് 2799 യുവാൻ (ഏകദേശം 39,145 രൂപ) എന്നിങ്ങനെയാണ് വില. വൈബ്രന്റ് ഓറഞ്ച്, ലൈറ്റ്‌നിംഗ് റെഡ്, മൂൺലൈറ്റ് വൈറ്റ്, മിസ്റ്റിക് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.
English Summary
Honor X80 Pro Max has been launched in China. The phone is notable for its battery capacity, which is the largest in Honor’s smartphone lineup to date. It is powered by an 11,000mAh Qinghai Lake battery. Its 8GB+128GB variant is priced at 1999 yuan (approximately Rs. 27,960). It comes in four color options: Vibrant Orange, Lightning Red, Moonlight White, and Mystic Black.