Smartphone Launch: 8500mAh ബാറ്ററി, ഹുവാവേക്ക് വിലയും കുറവാണ്

8,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് പ്രോ മാക്സിനാണ്. എന്നാൽ പ്രോ മാക്സിൽ 6,620mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ടും 40W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നതാണ്. വിലയിലും ഫീച്ചറുകളിലും എല്ലാം മെച്ചപ്പെട്ട ഫോൺ ആണിത്. അതുകൊണ്ട് തന്നെ ബജറ്റ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മികച്ചയോപ്ഷനിൽപ്പെട്ടതാണ്. ഇന്ത്യൻ വിപണിയിൽ ഫോൺ എപ്പോൾ എത്തുമെന്നതാണ് ചർച്ച.

Smartphone Launch: 8500mAh ബാറ്ററി, ഹുവാവേക്ക് വിലയും കുറവാണ്

Huwawei Smartphone

Updated On: 

24 Mar 2026 | 02:05 PM

സാമാന്യം ഭേദപ്പെട്ട ഫീച്ചറുകളും, സ്റ്റൈലും അടക്കം വിലയിലും ഒതുങ്ങുന്നൊരു ഫോൺ. അതാണ് ഹുവാവേ എൻജോയ് 90. അധികം താമസിക്കാതെ തന്നെ ഫോൺ ഇന്ത്യൻ വിപണിയിലും വിവിധ ഷോപ്പിംഗ് സൈറ്റിലും ലഭ്യമാകും. എന്നതാണ് പ്രത്യേകത. എൻജോയ് 90 പ്ലസ്, എൻജോയ് 90 പ്രോ മാക്സ് എന്നീ മോഡലുകളാണ് കമ്പനി ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ഫെതർ സാൻഡ് വൈറ്റ്, സ്റ്റാറി നൈറ്റ് ബ്ലാക്ക്, സ്റ്റാറി സീ ബ്ലൂ എന്നീ മൂന്ന് വേരിയൻ്റുകളിൽ എൻജോയ് 90 പ്ലസ് ലഭ്യമാകുമ്പോൾ പ്രോ മാക്‌സിൽ ഡോൺ ഗോൾഡ്, ഫ്ലൈയിംഗ് അസൂർ, ഒബ്‌സിഡിയൻ ബ്ലാക്ക്, സ്നോ വൈറ്റ് എന്നിവയാണുള്ളത്.

ഏപ്രിൽ 2 മുതൽ ഹുവാവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് എൻജോയ് മോഡലുകൾ വാങ്ങാൻ ലഭ്യമാകും. പ്ലസ് മോഡലിൽ 6.67 ഇഞ്ച് HD+ LCD, 120Hz വേഗതയുള്ള റിഫ്രഷ് റേറ്റും ഉണ്ട്. പ്രോ മാക്‌സിൽ 6.84 ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേയുണ്ട്. HarmonyOS 6.0- ആണ് ഇത് പ്രവർത്തിക്കുന്നത്. Huawei-യുടെ Kirin 8000 ചിപ്പാണ് ഇതിൽ നൽകിയിട്ടുള്ളത്. Wi-Fi, Bluetooth 6.0, GPS, USB Type-C തുടങ്ങി എല്ലാ സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. രണ്ട് മോഡലുകളിലും 50MP ബാക്ക് ക്യാമറയാണ് നൽകിയിരിക്കുന്നത്. സെൽഫികളും വീഡിയോ കോളുകളും 8MP ഫ്രണ്ട് ക്യാമറയാണുള്ളത്.

ALSO READ: Vivo Y21, Vivo Y11 : പേടിക്കണ്ട, കത്തി വിലയൊന്നുമില്ല, നിങ്ങളുടെ ബജറ്റിൽ വാങ്ങാം; വിവോയുടെ രണ്ട് പുതിയ ഫോണിൻ്റെ വില പുറത്ത്

വമ്പൻ ബാറ്ററി

8,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് പ്രോ മാക്സിനാണ്. എന്നാൽ പ്രോ മാക്സിൽ 6,620mAh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ടും 40W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നതാണ്. ആകെ മൊത്തത്തിൽ നോക്കിയാൽ പുതിയ ഹുവാവേ എൻജോയ് 90 സീരീസിൽ വലിയ ബാറ്ററി ലൈഫ്, സുഗമമായ ഡിസ്പ്ലേ, സോളിഡ് ക്യാമറകൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ,ചൈനയിൽ മാത്രമായിരിക്കും വിൽപ്പന എന്നാണ് സൂചന അധികം താമസിക്കാതെ തന്നെ ഇത് ഇന്ത്യൻ വിപണിയിലേക്ക് എത്തും. ഏകദേശം 20000 രൂപ മുതലായിരിക്കും ഇന്ത്യൻ വിപണിയിൽ ഫോണിന് പ്രതീക്ഷിക്കുന്ന വില എന്നതാണ് സൂചന.

Follow Us
മാങ്കുളത്ത് അയാൾ വീണില്ല, കുട്ടികൾ രക്ഷകരായി
മരണത്തെ കണ്ട ജവാൻ, ജീവൻ നൽകി പോലീസുകാരൻ
സിപിഎമ്മിനും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍
പെന്‍ഷന്‍ കൊടുക്കുന്നത് വോട്ടിന് വേണ്ടിയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ. രാജന്‍