Infinix Note 60 Pro: 8000 രൂപ വരെ ആനുകൂല്യങ്ങൾ, പെർഫോമൻസും, ഡിസൈനും ഒന്നിനൊന്ന് മെച്ചം, ഇൻഫിനിക്സ് കാലം

പെർഫോമൻസും, മറ്റ് ഫീച്ചറുകളും കൂടി ചേരുമ്പോൾ ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണമെന്ന് സാരം. എന്താണ് ഇൻഫിനിക്സിൻ്റെ നോട്ട്-60 പ്രോയുടെ പ്രത്യേകത, സീക്രട്ട് എന്ന് പരിശോധിക്കാം. 50 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാവൈഡ് ലെൻസും 13 എംപി ഫ്രണ്ട് ക്യാമറയും കമ്പനി ഫോണിൽ നൽകിയിട്ടുണ്ട്. എഐ ക്യാം, സൂപ്പർ നൈറ്റ്, ഡ്യുവൽ വീഡിയോ, 4 കെ റെക്കോർഡിംഗ് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.

Infinix Note 60 Pro: 8000 രൂപ വരെ ആനുകൂല്യങ്ങൾ, പെർഫോമൻസും, ഡിസൈനും ഒന്നിനൊന്ന് മെച്ചം, ഇൻഫിനിക്സ് കാലം

Infinix Note 60 Pro

Updated On: 

21 Apr 2026 | 09:57 PM

ഇന്ത്യയിൽ മാത്രം ലോഞ്ചിംഗ് വൈകിയെങ്കിലും ഒരു ഒന്നൊന്നര ഐറ്റമാണ് ഇത്തവണ ഇൻഫിനിക്സ് വിപണിയിലേക്ക് എത്തിക്കുന്നത്. കമ്പനി അവകാശപ്പെടുന്നത് പ്രകാരമാണെങ്കിൽ സൂപ്പർ സ്മൂത്ത് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. കിടിലൻ പെർഫോമൻസും, മറ്റ് ഫീച്ചറുകളും കൂടി ചേരുമ്പോൾ ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണമെന്ന് സാരം. എന്താണ് ഇൻഫിനിക്സിൻ്റെ നോട്ട്-60 പ്രോയുടെ പ്രത്യേകത, സീക്രട്ട് എന്ന് പരിശോധിക്കാം.

ആമോലെഡ് ഡിസ്പ്ലേയും, സ്നാപ്പ് ഡ്രാഗൺ 7 സീരിസ് ചിപ്പ് സെറ്റും ഇതിലുണ്ടാവും. ഡ്യുവൽ ക്യാമറ, വയർലെസ്സ്, വയർഡ് ചാർജിംഗ് എന്നിവയും പ്രതീക്ഷിക്കാം. 8 ജിബി റാമും 8 ജിബി വരെ വെർച്വൽ റാമും 128 ജിബി, 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് വേരിയൻ്റുകളും പ്രതീക്ഷിക്കാം. ഒപ്പം ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ

50 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാവൈഡ് ലെൻസും 13 എംപി ഫ്രണ്ട് ക്യാമറയും കമ്പനി ഫോണിൽ നൽകിയിട്ടുണ്ട്. എഐ ക്യാം, സൂപ്പർ നൈറ്റ്, ഡ്യുവൽ വീഡിയോ, 4 കെ റെക്കോർഡിംഗ് തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്. 90 വാട്ട് വയർഡ്, 30 വാട്ട് വയർലെസ്, റിവേഴ്സ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയാണ് നോട്ട്-60 പ്രോയിലുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. 200 ഗ്രാം ഭാരം മാത്രമായിരിക്കും ഫോണിനെന്ന് കമ്പനി അവകാശപ്പെടുന്നു.

ALSO READ : Smartphone Price Hike: ഇതെന്ത് ഭാവിച്ചാ, ഫോണിൻ്റെ വില കൂട്ടി പ്രമുഖൻ, മൂന്ന് മോഡലുകൾക്ക് മാറ്റം

എപ്പോൾ വാങ്ങാം, വില

ഇൻഫിനിക്സ് നോട്ട് 60 പ്രോ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, ഇതിന് പിന്നാലെ ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാം. 30,000 രൂപയിൽ താഴെയായിരിക്കും ഫോണിൻ്റെ ഇന്ത്യയിലെ വില എന്നാണ് സൂചന. എങ്കിലും ഫോണിൻ്റെ റീട്ടെയിൽ മാർക്കറ്റ് വില എന്താണ് എന്നതിൽ വ്യക്തതയില്ല. ഫോണിൻ്റെ ഫസ്റ്റ് സെയിലിൽ വാങ്ങുന്നവർക്ക്. 7,999 രൂപയുടെ നിരവധി പ്രീ-ബുക്കിംഗ് ആനുകൂല്യങ്ങൾ ലഭിക്കും. ഒപ്പം 3,999 രൂപ വിലമതിക്കുന്ന സൗജന്യ മാഗ് പവർ സ്പീക്കറും ലഭിക്കും.

ഇൻഫിനിക്സിൻ്റെ വരാനിരിക്കുന്ന മോഡലുകൾ

ഇൻഫിനിക്സ് ജിടി-50, ഇൻഫിനിക്സ് ഹോട്ട് 60- ഐ എന്നിവയാണ് ഇൻഫിനിക്സിൻ്റെ സ്മാർട്ട്ഫോൺ സെഗ്മെൻ്റുകളിലെ വരാനിരിക്കുന്ന മോഡലുകൾ. 4 ജിബി മുതൽ 12 ജിബി റാം വരെയാണ് ഫോണുകളുടെ കപ്പാസിറ്റി. വിലയിലും താരതമ്യേനെ കുറഞ്ഞ റേറ്റാണ് എപ്പോഴും ഇൻഫിനിക്സിൻ്റെ പ്രത്യേകത. എങ്കിലും ഇവയുടെ പലതിൻ്റെയും വിലയിൽ സ്ഥിരത ഇപ്പോഴും വരാനുണ്ട്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു