ഇനി വേറേ ഫോൺ നോക്കണോ! ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ വിൽപ്പന തുടങ്ങി

Infinix Note 60 Pro Pininfarina Limited Edition: ഇൻഫിനിക്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന തുടങ്ങി. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 35999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

ഇനി വേറേ ഫോൺ നോക്കണോ! ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ വിൽപ്പന തുടങ്ങി

Infinix Note 60 Pro Pininfarina Limited Edition (2)

Published: 

29 Jun 2026 | 04:39 PM

ഇൻഫിനിക്സ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷൻ (Infinix NOTE 60 Pro Pininfarina Limited Edition) ഇന്ത്യയിൽ ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചു. ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഇൻഫിനിക്സ് നോട്ട് 60 പ്രോയുടെ സ്പെഷൽ എഡിഷൻ ആണ് ഇത്. ഇതിഹാസ ഇറ്റാലിയൻ ഓട്ടോമോട്ടീവ് ഡിസൈൻ ഹൗസായ പിനിൻഫരിനയുമായി സഹകരിച്ച് നോട്ട് 60 പ്രോ ഇന്ത്യയിൽ പുതിയ ഡി​സൈനും കളർ ഓപ്ഷനുമായി അ‌വതരിപ്പിക്കുകയാണ് ഈ ലിമിറ്റഡ് എഡിഷനിൽ ചെയ്തിരിക്കുന്നത്. 360° എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ആണ് ഈ ലിമിറ്റഡ് എഡിഷന് ഉള്ളത്.

ഒരു ആഡംബര സൂപ്പർക്കാറിന്റെ സൗന്ദര്യവും ഇൻഫിനിക്സിന്റെ ഒരു പ്രീമിയം ലെവൽ എക്സ്പീരിയൻസ് നൽകുന്ന സ്മാർട്ട്ഫോൺ ഹാർഡ് വെയറും ഈ ലിമിറ്റഡ് എഡിഷനിൽ ഒത്തുചേർത്തിരിക്കുന്നു. ഇതിലൊരു ആക്റ്റീവ് മാട്രിക്സ് റിയർ ഡിസ്‌പ്ലേയുമുണ്ട്. ക്യാമറകൾക്ക് അടുത്തായിട്ട് നൽകിയിരിക്കുന്ന ഇത് നോട്ടിഫിക്കേഷനുകൾ, ​ടൈം, സിസ്റ്റം ബാറ്ററി ലെവൽ എന്നിവ പ്രദർശിപ്പിക്കുന്ന ഡോട്ട്-മാട്രിക്സ് സെക്കൻഡറി സ്‌ക്രീനാണ്.

Also Read: ഇന്നത്തെ കൈയടി സാംസങ് തൂക്കി​! ജെൻസിക്ക് ആവേശമായി ഗാലക്സി M47 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സ്ലീക്ക്, സ്റ്റെൽത്ത്-ബ്ലാക്ക് കസ്റ്റം അൺബോക്‌സിംഗ് ട്രേ, ടൈപ്പ്-സി ബ്രെയ്‌ഡഡ് കേബിളുമായി ജോടിയാക്കിയ അൾട്രാ-ഫാസ്റ്റ് ചാർജിംഗ് ബ്രിക്ക്, ഡെഡിക്കേറ്റഡ് മാഗ്‌പാഡ് വയർലെസ് ചാർജിങ് പാഡ്, സംയോജിത മാഗ്നറ്റിക് റിംഗ് ഫീച്ചർ ചെയ്യുന്ന പ്രീമിയം ക്ലിയർ പ്രൊട്ടക്റ്റീവ് ബമ്പർ കേസ്, മോഡേൺ ട്രാക്ക് കാറിന്റെ കർവുകളുമായി പൊരുത്തപ്പെടുന്ന കസ്റ്റം സിലൗറ്റ് സിം എജക്റ്റർ ടൂൾ എന്നിവ ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്.

ഇൻഫിനിക്സ് നോട്ട് 60 പ്രോ പിനിൻഫരിന ലിമിറ്റഡ് എഡിഷന്റെ 8GB + 256GB സിംഗിൾ മോഡലിന് 37,999 രൂപയാണ് വില. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ ലിമിറ്റഡ് എഡിഷൻ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 35999 രൂപ വിലയിൽ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

മുൻപ് ലോഞ്ച് ചെയ്ത നോട്ട് 60 പ്രോ മോഡലിലെ അ‌തേ ഫീച്ചറുകളാണ് ഈ ലിമിറ്റഡ് എഡിഷൻ ഫോണിലും ഉള്ളത്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 90W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി ഇതിലുണ്ട്.

144Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2644 × 1208 പിക്സലുകൾ) 1.5K 3D കർവ്ഡ് AMOLED സ്ക്രീൻ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2304Hz PWM ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഇൻഫിനിക്സ് ഫോണിലുള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 4K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 13MP സെൽഫി ക്യാമറയും ( f/2.2 അപ്പേർച്ചർ, 4K 30fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

അഡ്രിനോ 810 GPU, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IR സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, JBL സൗണ്ട്, ഹൈ-റെസ് ഓഡിയോ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

Infinix launched the Infinix Note 60 Pro Pininfarina Limited Edition in India last week and it has now gone on sale in India. The 8GB + 256GB single model is priced at Rs 37,999. The limited edition phone is now available for purchase on Flipkart. There is a bank discount of Rs 2000 as part of the launch offer. If you take advantage of this, you can buy it for Rs 35,999.

Follow Us
പാമ്പുകളെ ആകർഷിക്കുന്ന ചെടികൾ, എത്രയും വേ​ഗം ഒഴിവാക്കൂ
മഴക്കാലത്തെ തുമ്മൽ കുറയ്ക്കാനൊരു വഴി
പ്രിയദര്‍ശിനിയില്‍ കക്കാടംപൊയില്‍ പോകാം; കോഴിക്കോട് നിന്നുള്ള ബസ് സമയം
ഭാഗ്യസംഖ്യ എങ്ങനെ കണ്ടെത്തും? അതിലുണ്ട് നിങ്ങളുടെ വിധി
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ