ഐഫോൺ വാങ്ങാം കുഴപ്പമില്ല, പക്ഷേ മാക്ബുക്കും ഐപാഡും പോക്കറ്റ് കീറും; വില കുത്തനെ കൂട്ടി ആപ്പിൾ

iPad, MacBook price hike in India: ഇന്ത്യയിലെ ആപ്പിൾ ആരാധകർക്ക് വൻ തിരിച്ചടിയായി ഐപാഡ്, മാക്ബുക്ക് എന്നിവയുടെ വില വർധന. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ആപ്പിൾ മാക്ബുക്ക് (MacBook), ഐപാഡ് (iPad) മോഡലുകളുടെ വില വർധിപ്പിച്ചു, എന്നാൽ ഈ വില വർധന ഏറ്റവുമധികം ബാധിക്കുന്ന വിപണികളിലൊന്ന് ഇന്ത്യയാണ്

ഐഫോൺ വാങ്ങാം കുഴപ്പമില്ല, പക്ഷേ മാക്ബുക്കും ഐപാഡും പോക്കറ്റ് കീറും; വില കുത്തനെ കൂട്ടി ആപ്പിൾ

Ipad, Macbook Price Hike In India

Published: 

26 Jun 2026 | 06:36 PM

ഇന്ത്യയിലെ ആപ്പിൾ ആരാധകർക്ക് വൻ തിരിച്ചടിയായി ഐപാഡ്, മാക്ബുക്ക് എന്നിവയുടെ വില വർധന. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ആപ്പിൾ മാക്ബുക്ക് (MacBook), ഐപാഡ് (iPad) മോഡലുകളുടെ വില വർധിപ്പിച്ചു, എന്നാൽ ഈ വില വർധന ഏറ്റവുമധികം ബാധിക്കുന്ന വിപണികളിലൊന്ന് ഇന്ത്യയാണ്. കാരണം പുതിയ വില പരിഷ്കരണം ഇന്ത്യയിൽ ഈ ആപ്പിൾ പ്രോഡക്ടുകളുടെ വില കുത്തനെ ഉയർത്തി. 10000 രൂപ മുതൽ ചില മോഡലുകൾക്ക് ഒരുലക്ഷം രൂപയുടെ വരെ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയിൽ ആപ്പിൾ പ്രോഡക്ടുകളുടെ കച്ചവടം വളരെ വർധിച്ചിരുന്നു, പ്രത്യേകിച്ച് ഇന്ത്യയിൽ ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതിന് പിന്നാലെ.

പുതിയ വില വർധന ഇന്ത്യയിലെ ആപ്പിൾ പ്രോഡക്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന നിലയ്ക്കുള്ളതാണ്. 20% മുതൽ 42% വരെയാണ് വിലവർദ്ധനവ്, ഇതിലൂടെ ചില മോഡലുകളുടെ വില 1 ലക്ഷം രൂപ വരെയാണ് ഒറ്റയടിക്ക് കൂടിയത്. ആപ്പിളിന് പിന്നാലെ വരും മാസങ്ങളിൽ മറ്റ് പ്രമുഖ ലാപ്ടോപ്പ് ബ്രാൻഡുകളും വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

Also Read: വലിയ ഡിസ്പ്ലേയൊക്കെ ഉണ്ട്! 9999 രൂപ വിലയിൽ ലാവ സ്മാർട്ട്പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വില വർധിപ്പിച്ച ആപ്പിൾ പ്രോഡക്ടുകൾ

മാക്ബുക്ക് നിയോ 256GB: പുതിയ വില 79,900 രൂപ, പഴയ വില 69900 രൂപ, വർധിച്ചത് 10,000 രൂപ (14.30%). മാക്ബുക്ക് നിയോ 512GB: പുതിയ വില 89,900 രൂപ, പുതിയ വില 79,900 രൂപ, വർധിച്ചത് 10,000 രൂപ (12.50%).

മാക്ബുക്ക് എയർ 13″ M5(10-കോർ സിപിയു, 8-കോർ ജിപിയു,16GB, 512GB): പുതിയ വില 149,900 രൂപ, പഴയ വില 119900 രൂപ, വർധിച്ചത് 30,000 രൂപ (25.00%). മാക്ബുക്ക് എയർ 13″ M5(10-കോർ സിപിയു, 10-കോർ ജിപിയു, 16GB, 512GB): പുതിയ വില 161900 രൂപ, പഴയ വില 129900 രൂപ, വർധിച്ചത് 32,000 രൂപ (24.60%).

മാക്ബുക്ക് എയർ 15″ M5(10-കോർ സിപിയു, 10-കോർ ജിപിയു, 16GB, 512GB): പുതിയ വില 1,79,900 രൂപ, പഴയ വില 1,49,900 രൂപ, വർധിച്ചത് 30,000 രൂപ (20%). മാക്ബുക്ക് പ്രോ 14″ M5(10-കോർ സിപിയു, 10-കോർ ജിപിയു, 16GB, 1TB): പുതിയ വില 239900 രൂപ, പഴയ വില 189900 രൂപ, വർധിച്ചത് 50,000 രൂപ (26.30%).

മാക്ബുക്ക് പ്രോ 14″ M5 പ്രോ(15-കോർ സിപിയു, 16-കോർ ജിപിയു, 24GB, 1TB): പഴയ വില 2,49,900 രൂപ, പുതിയ വില 2,99,900 രൂപ 50,000 (20.00%). മാക്ബുക്ക് പ്രോ 14 ഇഞ്ച് എം5 പ്രോ (18-കോർ സിപിയു, 20-കോർ ജിപിയു, 24 ജിബി, 2 ടിബി): പുതിയ വില 399900 രൂപ, പഴയ വില 3,09,900 രൂപ, വർധിച്ചത് 90,000 രൂപ (29.00%).

മാക്ബുക്ക് പ്രോ 14 ഇഞ്ച് എം5 മാക്സ് (18-കോർ സിപിയു, 32-കോർ ജിപിയു, 24 ജിബി, 2 ടിബി): പുതിയ വില 499,900 രൂപ, പഴയ വില 399900 രൂപ, വർധിച്ചത് 1,00,000 രൂപ (25.00%). മാക്ബുക്ക് പ്രോ 16 ഇഞ്ച് എം5 മാക്സ് (18-കോർ സിപിയു, 32-കോർ ജിപിയു, 36 ജിബി, 2 ടിബി): പുതിയ വില 539900 രൂപ, പഴയ വില 429900 രൂപ, വർധിച്ചത് 110000 രൂപ (25.60%).

മാക്ബുക്ക് പ്രോ 16″ M5 മാക്സ് (18-കോർ സിപിയു, 40-കോർ ജിപിയു, 48GB, 2TB): പുതിയ വില 619900 രൂപ, പഴയ വില 4,99,900 രൂപ, വർധിച്ചത് 1,20,000 രൂപ (24.00%). മാക് മിനി എം4 (10-കോർ സിപിയു, 10-കോർ ജിപിയു, 16GB, 512GB): പുതിയ വില 94900 രൂപ, പഴയ വില 79,900 രൂപ, വർധിച്ചത് 15,000 രൂപ (18.80%).

മാക് മിനി എം4 (10-കോർ സിപിയു, 10-കോർ ജിപിയു, 24GB, 512GB): പുതിയ വില 43,000 രൂപ, പഴയ വില 99,900 രൂപ, വർധിച്ചത് 1,42,900 രൂപ (43.00%). മാക് മിനി എം4 പ്രോ (12-കോർ സിപിയു, 16-കോർ ജിപിയു, 24 ജിബി, 512 ജിബി): പുതിയ വില 1,99,900 രൂപ, പഴയ വില 1,49,900 രൂപ, വർധിച്ചത് 50,000 രൂപ (33.40%).

മാക് സ്റ്റുഡിയോ എം4 മാക്സ് (36 ജിബി, 512 ജിബി): പുതിയ വില 2,79,900 രൂപ, പഴയ വില 2,14,900 രൂപ, വർധിച്ചത് 65,000 രൂപ (30.20%). മാക് സ്റ്റുഡിയോ എം3 അൾട്രാ (96 ജിബി, 1 ടിബി): പുതിയ വില 5,99,900 രൂപ, പഴയ വില 4,29,900 രൂപ, വർധിച്ചത് 1,70,000 രൂപ (39.50%).

ഐപാഡ് എയർ (11 inch M4): പഴയ വില 64,900 രൂപ, പുതിയ വില 89,900 രൂപ, കൂടിയത് 25,000 രൂപ. ഐപാഡ് പ്രോ (M5) പഴയ വില 99,900 രൂപ, പുതിയ വില 1,39,900 രൂപ, കൂടിയത് 40,000 രൂപ.

ഐഫോണിന് വില കൂടിയില്ല, ആശ്വാസം

സ്മാർട്ട്ഫോണുകൾക്ക് ഇതിനകം തന്നെ പ്രമുഖ ബ്രാൻഡുകളെല്ലാം പൊതുവിൽ വില വർധിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആപ്പിൾ നിലവിൽ ഐഫോണുകൾക്ക് വില കൂട്ടിയിട്ടില്ല. മുൻ മോഡലു​കളെക്കാൾ അ‌ൽപ്പം ഉയർന്ന വിലയിലാണ് നിലവിലെ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യപ്പെട്ടത്. എങ്കിലും വരുംദിവസങ്ങളിൽ വില കൂട്ടുമോ എന്ന് വ്യക്തമല്ല.

എന്തുകൊണ്ട് വില വർധന

എഐ ചിപ്പുകളുടെ ഡിമാൻഡ് കൂടിയതോടെ ഉണ്ടായ ക്ഷാമമാണ് സ്മാർട്ട്ഫോണുകളുടെയും ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ ഉൾപ്പെടെയുള്ളവയുടെയും വില വർധനയുടെ മുഖ്യ കാരണം. ലോകമെമ്പാടും AI ഡാറ്റാ സെന്ററുകൾ അതിവേഗം വളരുകയാണ്. ഇതിനായി വൻതോതിൽ മെമ്മറി ചിപ്പുകളും (RAM), സ്റ്റോറേജും (NAND Flash) ആവശ്യമായി വന്നതാണ് എഐ ചിപ്ക്ഷാമത്തിന് ഇടയാക്കിയത്.

മെമ്മറി ചിപ്പുകളുടെ വില കഴിഞ്ഞ കുറച്ചു മാസങ്ങളായി 50% മുതൽ 90% വരെയാണ് വർദ്ധിച്ചത്. ഇത് മെമ്മറി ചിപ് ഉപയോഗിക്കുന്ന പ്രോഡക്ടുകളുടെ നിർമാണച്ചെലവ് വലിയ തോതിൽ ഉയർത്തി. ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ഈ അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ ആപ്പിൾ നോക്കിയെങ്കിലും അ‌ത് തുടരാൻ കഴിയാത്ത നില എത്തി. ഇതോടെയാണ് പ്രോഡക്ടുകളുടെ വില കൂട്ടാൻ കമ്പനി നിർബന്ധിതരായത്. “ഒഴിവാക്കാൻ കഴിയാത്ത ഒന്ന്” എന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഈ വിലവർദ്ധനവിനെ വിശേഷിപ്പിച്ചത്.

English Summary

Apple fans in India are in for a big blow as the price hike on iPad and MacBook has come as a major blow. Not only in India, but globally, Apple has increased the prices of its MacBook and iPad models. The price hike ranges from 20% to 42%, with some models costing up to Rs 1 lakh. Following Apple, other major laptop brands are likely to increase prices in the coming months.

Follow Us
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ