iPhone Foldable: വില റെക്കോർഡ്? സൂചനകൾ സത്യമെങ്കിൽ ഐഫോൺ ഫോൾഡബിൾ എത്തുന്നു

ആപ്പിളിന്റെ പുതിയ A20 പ്രോ ചിപ്പ് ആയിരിക്കും ഫോണിന് കരുത്തേകുന്നത്. വേഗതയേറിയ പ്രകടനവും മികച്ച AI കപ്പാസിറ്റിയും ഇതിൽ ലഭിക്കാം മൾട്ടിടാസ്കിംഗിനായി, ആപ്പിൾ ഐപാഡിൽ നിന്നുമുള്ള സോഫ്റ്റ്വെയർ കപ്പാസിറ്റി തന്നെ ഇതിലും പ്രതീക്ഷിക്കാം

iPhone Foldable: വില റെക്കോർഡ്? സൂചനകൾ സത്യമെങ്കിൽ ഐഫോൺ ഫോൾഡബിൾ എത്തുന്നു

I Phone Foldable

Published: 

13 Mar 2026 | 06:50 PM

ഐഫോൺ ഫോൾഡബിൾ വേർഷൻ ഉടൻ വിപണിയിലേക്ക് എത്തും. ഗെയിമിംഗ് ലക്ഷ്യമിട്ട് ആപ്പിൾ വിപണിയിൽ എത്തിക്കുന്ന ഫോണായിരിക്കും ഇതെന്നാണ് സൂചന. ഐഫോൺ 18 പ്രോയുടെ ലോഞ്ചിനൊപ്പം ഐഫോൺ ഫോൾഡ് എത്തുമെന്നാണ് വിവരം. കൊറിയൻ ടെക് സൈറ്റായ ദി ബെല്ലിൻ്റെ റിപ്പോർട്ട് പ്രകാരം, 12 ജിബി എൽപിഡിഡിആർ 5 എക്സ് റാമായിരിക്കും ഇതിൽ. 256 ജിബി, 512 ജിബി , അല്ലെങ്കിൽ 1TB വേരിയൻ്റുകളിൽ ഫോൺ എത്തിയേക്കുമെന്നാണ് സൂചന. ഐഫോൺ ഫോൾഡിന് രണ്ട് ഡിസ്‌പ്ലേകൾ ഉണ്ടാകാമെന്നാണ് സൂചന.

പുറം കവർ സ്‌ക്രീൻ 5.5 ഇഞ്ചും, 7.8 ഇഞ്ച് മെയിൻ ഫോൾഡബിൾ ഡിസ്‌പ്ലേയും ആയിരിക്കും ഇത്. രണ്ടും ആമോലെഡ് ഡിസ്പ്ലേകൾ ആയിരിക്കും. മികച്ച ബാറ്ററി ലൈഫും നൽകുന്ന അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഉണ്ടാവാം എന്നാണ് മറ്റൊരു വിവരം. ആപ്പിളിന്റെ പുതിയ A20 പ്രോ ചിപ്പ് ആയിരിക്കും ഫോണിന് കരുത്തേകുന്നത്. വേഗതയേറിയ പ്രകടനവും മികച്ച AI കപ്പാസിറ്റിയും ഇതിൽ ലഭിക്കാം മൾട്ടിടാസ്കിംഗിനായി, ആപ്പിൾ ഐപാഡിൽ നിന്നുമുള്ള സോഫ്റ്റ്വെയർ കപ്പാസിറ്റി തന്നെ ഇതിലും പ്രതീക്ഷിക്കാം. iOS 27- ആയിരിക്കും ഇത് പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറയും ഡ്യുവൽ ഫ്രണ്ട് ക്യാമറകളും ഫോൾഡബിൾ ഐഫോണിൽ ഉണ്ടായിരിക്കും – സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കും അനുയോജ്യമായതായിരിക്കും ഇത്. ചൈനയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ഫോൾഡബിൾ മോഡലിൻ്റെ പ്രാരംഭ വില ഏകദേശം 2.15 ലക്ഷം പ്രതീക്ഷിക്കാം. ഇത് ആപ്പിൾ ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്രയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 1TB മോഡലിന് 17,999 യുവാൻ ഏകദേശം 2.69 ലക്ഷം രൂപയും പ്രതീക്ഷിക്കാം. എങ്കിൽ, മറ്റ് പല ഫോൾഡബിൾ ഫോണുകളേക്കാൾ വില ഇതിനായിരിക്കാം. എന്തായാലും ഫോണിൻ്റെ ലോഞ്ചിംഗിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?