iPhone Price Updates: ഐഫോണിന് ഇന്ത്യയിൽ വില കൂടും? അഭിമുഖീകരിക്കുന്നത് പല പ്രശ്നങ്ങൾ ?

ഐഫോൺ 15, ഐഫോൺ 16 പോലുള്ള മോഡലുകൾക്ക് വിലക്കുറവും കിഴിവുകളും ലഭിച്ചിരുന്നത് ഇത്തരം ഡിമാൻഡ് ജനറേഷൻ സപ്പോർട്ട് ഡിമാൻഡ് ജനറേഷൻ സപ്പോർട്ട് വഴിയായിരുന്നു. ഇതില്ലാതായതോടെ റീ ടെയിൽ മാർക്കറ്റിൽ ഫോണുകൾക്ക് മറ്റ് കിഴിവുകൾ ഒന്നും നൽകാൻ പറ്റാത്ത സാഹചര്യമായി. വാങ്ങാൻ എത്തുന്നവർ അധിക വില നൽകേണ്ടി വരും.

iPhone Price Updates: ഐഫോണിന്  ഇന്ത്യയിൽ വില കൂടും? അഭിമുഖീകരിക്കുന്നത് പല പ്രശ്നങ്ങൾ ?

Iphone Price Updates

Updated On: 

29 Mar 2026 | 10:29 PM

സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആശങ്ക ഉയർത്തുന്ന വാർത്തകളാണ് ആപ്പിളിൽ നിന്നും എത്തുന്നത്. അധികം താമസിക്കാതെ തന്നെ ആപ്പിളിൻ്റെ വിവിധ മോഡലുകൾക്ക് വില ഉയർന്നേക്കാം. ഐഫോൺ 15, ഐഫോൺ 16 പോലുള്ള ജനപ്രിയ മോഡലുകൾക്ക് ഏകദേശം 5,000 രൂപവരെ കൂടിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ഐഫോൺ മോഡലുകൾക്ക്. ആപ്പിൾ നൽകുന്ന ഡിമാൻഡ് ജനറേഷൻ നിർത്തിയെന്നാണ് റിപ്പോർട്ട്. വില കുറയ്ക്കാതെ തന്നെ ഉപഭോക്താക്കൾക്ക് കിഴിവുകൾ നൽകിയിരുന്നത്. ഇത്തരത്തിൽ മാർക്കറ്റിൽ സൃഷ്ടിക്കുന്ന ആവശ്യത്തിൽ നിന്നായിരുന്നു. കിഴിവുകൾ കൂടുമ്പോൾ അതിൽ ആകൃഷ്ടരായി ഉപഭോക്താക്കൾ എത്തുന്നു.

പ്രധാന കാരണം

റീട്ടെയിലർമാർക്ക് ബ്രാൻഡുകൾ നൽകുന്ന ഒന്നാണ് ഡിമാൻഡ് ജനറേഷൻ സപ്പോർട്ട്. പരമാവധി റീട്ടെയിൽ വില മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് വിൽപ്പനക്കാർക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യാൻ ഇത് അനുവദിക്കുന്നു എന്നാണ് പ്രത്യേകത. ഐഫോൺ 15, ഐഫോൺ 16 പോലുള്ള മോഡലുകൾക്ക് വിലക്കുറവും കിഴിവുകളും ലഭിച്ചിരുന്നത് ഇത്തരം ഡിമാൻഡ് ജനറേഷൻ സപ്പോർട്ട് ഡിമാൻഡ് ജനറേഷൻ സപ്പോർട്ട് വഴിയായിരുന്നു. ഇതില്ലാതായതോടെ റീ ടെയിൽ മാർക്കറ്റിൽ ഫോണുകൾക്ക് മറ്റ് കിഴിവുകൾ ഒന്നും നൽകാൻ പറ്റാത്ത സാഹചര്യമായി. വാങ്ങാൻ എത്തുന്നവർ അധിക വില നൽകേണ്ടി വരും.

ക്യാഷ്ബാക്ക്

ആപ്പിളിൻ്റെ വാർഷികത്തോടനുബന്ധിച്ച് ക്യാഷ്ബാക്ക് ഓഫറുകൾ കുത്തനെ കുറച്ചിരുന്നു. നേരത്തെ ഫോൺ വാങ്ങുന്നവർക്ക് 6,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ അ1,000 രൂപയായി കുറഞ്ഞു. ക്യാഷ്ബാക്കുകളിലെ കുറവ് ആപ്പിളിൻ്റെ സെയിൽസിനെയും ബാധിച്ചിട്ടുണ്ട്. ഈ മാറ്റം ഏറ്റവും പുതിയ ഐഫോൺ 17 സീരീസിനെ ബാധിക്കില്ല, കാരണം ഡിമാൻഡ് ജനറേഷൻ സപ്പോർട്ട് ഒഴിവാക്കുന്നത് പഴയ മോഡലുകൾക്കാണ്.

Follow Us
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ
ഒരു പശുവിനായി മന്ത്രി ഉത്തരവിട്ടു, ഒടുവിൽ
റേഷൻ ലോറി മറിഞ്ഞു, അരിയുമായി കടന്ന് നാട്ടുകാർ