iQOO Z11 Launch : ബാറ്റി 9000 കടന്നു, വിലയും കൊള്ളാം, ഇതെങ്ങോട്ടാ ഐക്യു

ഫോണിൻ്റെ ഡിസ്‌പ്ലേ നോക്കിയാൽ, Z11 ന് 6.83 ഇഞ്ച് AMOLED സ്‌ക്രീൻ, 165Hz റിഫ്രഷ് റേറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. നിങ്ങൾ ഗെയിം കളിച്ചാലും സാമൂഹിത മാധ്യമങ്ങളിൽ സ്ക്രോൾ ചെയ്യുകയാണെങ്കിലും, നിങ്ങൾക്ക് വേഗത്തിലുള്ള ടച്ച് റെസ്പോൺസ് പ്രതീക്ഷിക്കാമെന്ന് സാരം. ഫോണിൻ്റെ ബാറ്ററിയും ഒട്ടും മോശമല്ല. ഇത് നോക്കിയാൽ 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള ഒരു വലിയ 9,020mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്

iQOO Z11 Launch : ബാറ്റി 9000 കടന്നു, വിലയും കൊള്ളാം, ഇതെങ്ങോട്ടാ ഐക്യു

Iqoo Z11 Launch

Updated On: 

01 May 2026 | 10:30 PM

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവിൻ്റെ ഏറ്റവും പുതിയ മോഡൽ iQOO Z11 സീരീസ് പുറത്തിറക്കി. മറ്റെന്ത് ഫീച്ചറിനേക്കാളും ഫോണിൻ്റെ ബാറ്ററിയാണ് ഇതിൽ എടുത്ത് പറയേണ്ടുന്നത്. സീരിസിൽ എത്താൻ പോകുന്ന Z11 ഉം Z11x ഉം ഇതിനോടകം വിവിധ വെബ്സൈറ്റുകളിലും എത്തിയിട്ടുണ്ട് ചില സൈറ്റുകളിൽ ഫോണിൻ്റെ ലോഞ്ചിംഗ് തീയ്യതിയും നൽകിയിട്ടുണ്ട്. ഏപ്രിൽ 27 ന് പ്രീ-സെയിൽ റിസർവ്വേഷനും കമ്പനി ആരംഭിച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഫോണിൻ്റെ പ്രത്യേകത, ലോഞ്ചിംഗ് എന്നായിരിക്കും തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.ഫോണിൻ്റെ Z11 ലോഞ്ചിംഗ് ഇന്ത്യയിൽ തന്നെയായിരിക്കും എന്നാണ് സൂചന. മറ്റ് ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ആഗോള വേരിയൻ്റിൽ സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ്

നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഫോണിൽ സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റായിരിക്കും എന്നാണ് സൂചന. മീഡിയടെക് ഡൈമെൻസിറ്റി 8500-ൽ നിന്നും മാറി ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റായിരിക്കും ഫോണിൽ എന്നാണ് സൂചന. ഇത് വളരെ പ്രധാനപ്പെട്ട മാറ്റമെന്നാണ് ടെക് വിദഗ്ധർ പോലും പറയുന്നത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദീർഘനേരത്തേക്കുള്ള ബാറ്ററി എന്നിവയെല്ലാം ഇതിൽ പ്രതീക്ഷിക്കാം. എന്നാൽ ഇത് ഐക്യു മോഡലാണെങ്കിൽ ഒരു വിഭാഗം പറയുന്നത് ഇത് റീബ്രാൻഡഡ് വിവോ T5 പ്രോ ആണെന്നാണ്. എന്നാൽ ഇതിൽ ഇനിയും വ്യക്തത വരാനുണ്ട്.

ALSO READ: 9000 രൂപ കമ്പനിയുടെ കുറവ്, വാങ്ങുമ്പോൾ ഇനിയും കുറയും, ഇതാണ് ടൈം

ഡിസ്പ്ലേയും ബാറ്ററിയും

ഫോണിൻ്റെ ഡിസ്‌പ്ലേ നോക്കിയാൽ, Z11 ന് 6.83 ഇഞ്ച് AMOLED സ്‌ക്രീൻ, 165Hz റിഫ്രഷ് റേറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. നിങ്ങൾ ഗെയിം കളിച്ചാലും സാമൂഹിത മാധ്യമങ്ങളിൽ സ്ക്രോൾ ചെയ്യുകയാണെങ്കിലും, നിങ്ങൾക്ക് വേഗത്തിലുള്ള ടച്ച് റെസ്പോൺസ് പ്രതീക്ഷിക്കാമെന്ന് സാരം. ഫോണിൻ്റെ ബാറ്ററിയും ഒട്ടും മോശമല്ല. ഇത് നോക്കിയാൽ 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള ഒരു വലിയ 9,020mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്, 8.25mm കട്ടിയുള്ള ഒരു ബോഡിയിലാണ് ബാറ്ററി പൊതിഞ്ഞിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്യാമറ, സവിശേഷതകൾ

ഫോണിൻ്റെ ക്യാമറയും കിടിലൻ തന്നെ. ഫോട്ടോകൾക്കും, കൂടുതൽ സ്ഥിരതയുള്ള ഷോട്ടുകൾക്കുമായി ഫോണിൽ OIS ഉള്ള 50MP പ്രധാന ക്യാമറയും ലളിതമായ 2MP ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത്, നിങ്ങൾക്ക് വീഡിയോ കോളുകൾക്കും അതല്ലെങ്കിൽ സെൽഫികൾക്കുമായി 16MP സെൽഫി ക്യാമറയുണ്ട്. IP68, IP69 റേറ്റിംഗുകളും ഇതിനുണ്ടാവുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ പൊടിയും വെള്ളവും ഫോണിന് ഒരു തരത്തിലും വലിയ ആശങ്കയുണ്ടാക്കുന്നില്ല.

ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

നിലവിൽ ഫോണിൻ്റെ വില പരിശോധിച്ചാൽ ചൈനയിൽ ഫോൺ വിൽക്കുന്നത് വെച്ച് നോക്കിയാൽ iQOO Z11-ന് ഇന്ത്യയിൽ ഏകദേശം 25,000 മുതൽ 35,000 രൂപ വരെ വിലയുണ്ടാകാം എന്നാണ് സൂചന.മിഡ് റേഞ്ച് ഫോണുകളിൽ ഇത് മികച്ചതായിരിക്കുമെന്നാണ് സൂചന. ബാറ്ററി, ഡിസ്പ്ലേ, ക്യാമറ എന്നിവയെല്ലാം കൂടി നോക്കുമ്പോൾ ഒരു ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ അത്രയും തന്നെ അല്ലെങ്കിൽ അതിലും കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ ഇതിൽ പ്രതീക്ഷിക്കാം

English Summary

Chinese Smartphone Manufactures IQOO Going to Launch their Mid Range Smartphone iQOO Z11 Soon in Indian Market. This Phone Coming with a 9000mah Battery and Bigger features. Here we discussing about weather it’s worthy for Buying or Not

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്